അധ്യായം-3
പ്രമേഹം വരുന്ന വഴി
മെറ്റാബോളിക് സിൻഡ്രോം കടപ്പാട്: ഡോ. ജേസൻ ഫംഗ്
ഇരുപതാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്രമേഖലയിലെ ഏറ്റവും വലിയ നേട്ടമെന്തെന്നു ചോദിച്ചാൽ ആന്റി ബയോട്ടിക്കുകളാണെന്ന് പറയാം. പല രോഗങ്ങളും ആന്റി ബയോട്ടിക്കുകളുപയോഗിച്ചു നമു ക്കു സുഖപ്പെടുത്താൻ സാധിച്ചിരുന്നു. എന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചപ്പോഴേക്കും കാര്യങ്ങളൊക്കെ മാറിമറിഞ്ഞു വരുകയാണ്. ആന്റിബയോട്ടിക്കുകൾക്ക് യാതൊന്നും ചെയ്യാൻ - സാധിക്കാത്ത അല്ലെങ്കിൽ യാതൊരു വിധ മരുന്നുകൾക്കും സുഖപ്പെ ടുത്താൻ സാധിക്കാത്ത രോഗങ്ങളാണ് ഇപ്പോൾ വ്യാപകമായിക്കൊ ണ്ടിരിക്കുന്നത്.
ഉദാഹരണമായി ഹൃദയധമനീ രോഗങ്ങൾ, മസ്തിഷ്കാഘാതം, പ്രമേഹം, അർബുദം, അൽസ്ഹൈമേഴ്സ്, പൊണ്ണത്തടി, വൃക്കരോ ഗങ്ങൾ തുടങ്ങിയവ. ഈ രോഗങ്ങൾക്ക് മൊത്തമായി പറയുന്ന കാര ണമാണ് മെറ്റബോളിക് സിൻഡ്രോം.
എന്താണ് മെറ്റാബോളിക് സിൻഡ്രോം?
- ഹൃദ്രോഗം, ട്രോക്ക്, പ്രമേഹം, അർബുദം, അൾസ്ഹൈമേ ഴ്സ്, പൊണ്ണത്തടി തുടങ്ങി ഒരു കൂട്ടം ജീവിതശൈലീ രോഗങ്ങൾക്ക് കാരണമായ ചില തകരാറുകൾക്ക് മൊത്തത്തിൽ പറയുന്ന പേരാണ് മെറ്റാബോളിക് സിൻഡ്രോം. പ്രധാനമായും അഞ്ച് ലക്ഷണങ്ങളാണ് ഇതിന്നുള്ളത്.- ഭക്ഷണത്തിന് മുമ്പ് രക്തത്തിലെ പഞ്ചസാര 100 mg/dl ൽ കൂടുക.
- രക്തത്തിലെ ടൈഗ്ലിസറൈഡ് (tryglyceride) 150 mg/dlൽ കൂടുക.
- എച്ച്.ഡി.എൽ (HDL) 40 mg/dl ൽ കുറയുക. സ്ത്രീകൾക്ക് 50ൽ - കുറയുക.
- വയറിന്റെ ചുറ്റളവ് പുരുഷന് 40 ഇഞ്ച്, സ്ത്രീകൾക്ക് 35 ഇഞ്ച് - ഇവയിൽ കൂടുതലുണ്ടാവുക.
- രക്തസമ്മർദ്ദം 120/85 ൽ കൂടുക.
- മേൽ പറഞ്ഞ അഞ്ച് ലക്ഷണങ്ങളിൽ മൂന്നെണ്ണം ഒരാളിലുണ്ട ങ്കിൽ അയാൾക്ക് മെറ്റാബോളിക് സിൻഡ്രോം ഉണ്ട്. എന്നു പറഞ്ഞാൽ ആദ്യം പറഞ്ഞ രോഗങ്ങൾ ഇത്തരക്കാർക്ക് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
എന്താണ് കാരണം?
- മെറ്റാബോളിക് സിൻഡാമിന്റെ പ്രധാന കാരണം രക്തത്തിലെ അമിതമായ ഇൻസുലിൻ ആണ്.ഇൻസുലിൻ രക്തത്തിൽ വർധിക്കുന്നതിനനുസരിച്ച് ശരീര ത്തിൽ പ്രത്യേകിച്ച് കരളിലും പരിസരത്തും കൊഴുപ്പു വർധിക്കുന്നു. അപ്പോൾ വയറിന്റെ ചുറ്റളവ് വർധിക്കുന്നു. ഇൻസുലിന്റെ അളവ് കൂടുന്നതോടെ ഇൻസുലിൻ റസിൻസുമുണ്ടാവുന്നു. അതോട പ്രമേഹം തുടങ്ങുന്നു. കൊഴുപ്പ് വർധനയോടെ ടൈഗ്ലിസറോയ്ഡ് വർധിക്കുന്നു. HDL കുറയുന്നു. ചുരുക്കത്തിൽ ഇൻസുലിൻ വർധന വാണ് എല്ലാത്തിനും കാരണം.
എന്താണ് രക്തത്തിൽ ഇൻസുലിൻ വർധിക്കാൻ കാരണം?
രക്തത്തിലേക്ക് ഭക്ഷണത്തിൽ നിന്ന് വരുന്ന ഗ്ലൂക്കോസിനെ കോ ശങ്ങളിലേക്ക് ഊർജമായി എത്തിക്കുന്ന ഉത്തരവാദിത്തമാണ് ഇൻസു ലിന് ഉള്ളത്. കോശങ്ങൾക്ക് ആവശ്യമുള്ളതിൽ കൂടുതൽ പഞ്ചസാര രക്തത്തിൽ ഉണ്ടെങ്കിൽ അതിനെ ഗ്ലൂക്കോജനും കൊഴുപ്പുമായി കരളിലും മറ്റും നിക്ഷേപിക്കുന്നതും ഇൻസുലിനാണ്.ഈ കൊഴുപ്പിനെ ഭക്ഷണം ലഭ്യമല്ലാത്ത അവസരങ്ങളിൽ ശരീരം ഊർജമായി ഉപയോഗപ്പെടുത്തും. ആദിമകാലത്ത് മനുഷ്യൻ വേട്ടയാ ടി നടന്നിരുന്നപ്പോൾ വല്ലപ്പോഴുമൊക്കെയായിരുന്നു അവന് ഭക്ഷണം ലഭിച്ചിരുന്നത്. ഒരു ദിവസം ഒരു മൃഗത്തെ വേട്ടയാടി ഭക്ഷിച്ചാൽ പി
ന്നെ ദിവസങ്ങളോളം ഭക്ഷണം കഴിക്കില്ലായിരുന്നു. ആ സമയത്ത് ഈ സൂക്ഷിക്കപ്പെട്ട കൊഴുപ്പ് കരളിൽ നിന്ന് ഗ്ലിസറോളും കീറ്റോണു മായി പരിവർത്തനപ്പെട്ടു രക്തത്തിലെത്തുകയും അത് കോശങ്ങൾക്ക് ഊർജമാവുകയും ചെയ്തു. കൊഴുപ്പിന്റെ നിക്ഷേപം കുറഞ്ഞുവരും.
ആ സമയത്ത് അവൻ അടുത്ത വേട്ട നടത്തും. നന്നായി ഭക്ഷിക്കും. കൊഴുപ്പ് നിക്ഷേപം നടത്തും. ഇത് തുടർന്നു വരും. എന്നാൽ ആ ധുനിക മനുഷ്യന്റെ സ്ഥിതിയെന്താണ്? കൊല്ലത്തിൽ 365 ദിവസവും 24 മണിക്കൂറും ഭക്ഷണം തന്നെ. അതും 80-90% അന്നജങ്ങൾ. ഈ അന്നജങ്ങളെയെല്ലാം ഊർജവും കൊഴുപ്പുമാക്കാൻ അമിതമായ ഇൻ സുലിൻ വേണ്ടിവരുന്നു. കൊഴുപ്പ് ഉപയോഗിക്കപ്പെടാതെ കരളിലും മറ്റു സ്ഥലങ്ങളിലും നിറയുന്നു.
ചുരുക്കത്തിൽ അമിതമായ ഭക്ഷണവും അതിലെതന്നെ അന്ന ജവും ആണ് ഇൻസുലിൻ വർധനവിന് കാരണം. ഭക്ഷണരീതിയിൽ സാരമായ മാറ്റം വരുത്തിയാൽ മെറ്റബോളിക് സിൻഡ്രോം ഒഴിവാ ക്കാം. ഭക്ഷണം കഴിക്കാത്ത സമയം വർധിപ്പിക്കലാണ് പ്രധാനമായും ചെയ്യേണ്ടത്.
മെറ്റാബോളിക് സിൻഡ്രോം-പരിഹാരം
മെറ്റാബോളിക് സിൻഡാമിന്റെ അഞ്ച് ലക്ഷണങ്ങൾ പറഞ്ഞു വല്ലോ. ഇതിന്റെയെല്ലാം അടിയിൽ കിടക്കുന്ന കാരണം അമിതമായ ഇൻസുലിൻ (Hyper insulinemia) ആണെന്നു പറഞ്ഞു. ഭക്ഷണത്തിൽ അന്നജം കൂടുന്നതിനുസരിച്ച് രക്തത്തിലെ പഞ്ചസാര വർധിക്കുകയും അതിന്നനുസരിച്ച് ഇൻസുലിൻ വർധിക്കുകയുമാണ് ചെയ്യുന്നത്. ഇത് കരളിലെ കൊഴുപ്പിന്റെ അളവ് വർധിപ്പിക്കുന്നു. ഈ കൊഴുപ്പ് കുറ യുന്നില്ല. കൂടിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് പ്രശ്നത്തിന്റെ കാതൽ കിടക്കുന്നത്. രക്തത്തിലെ പഞ്ചസാര വർധിക്കുന്നു, ഗ്ലിസറൈഡ് വർധിക്കുന്നു. ഇതിന്റെ ഫലമായി പ്രമേഹം, ഹൃദയധമ നീ രോഗങ്ങൾ, ദുർമേദസ്സ്, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് ഇത് കാരണമാകുന്നു.സ്വാഭാവികമായും ഭക്ഷണത്തിലെ അന്നജം വലിയ തോതിൽ കുറയ്ക്കുകയും ഭക്ഷണങ്ങൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കുകയു മാണെങ്കിൽ ഇൻസുലിന്റെ അളവും കുറയ്ക്കാം.
അന്നജം ഭക്ഷണത്തിൽ നിന്ന് ഗണ്യമായ തോതിൽ ഒഴിവാക്കു ന്നതോടെ ഇൻസുലിൻ കുറയുന്നു. അതിന്റെ ഫലമായി കൊഴുപ്പ് നിക്ഷേപം കുറയുന്നു. ഗ്ലൂക്കോസ് രക്തത്തിൽ കുറയുമ്പോൾ ശരീരം കൊഴുപ്പിനെ ഊർജമാക്കി മാറ്റുന്നു. ഇതോടെ മെറ്റബോളിക് സിൻ ഡാമിന്റെ എല്ലാ ലക്ഷണങ്ങളും ഇല്ലാതാവുന്നു. അതിന്റെ ഫലമായി ആദ്യം പറഞ്ഞ രോഗങ്ങളിൽ നിന്നെല്ലാം നമുക്ക് രക്ഷപ്പെടാൻ സാധിക്കും. -- ഭക്ഷണത്തിൽ നിന്ന് അന്നജം ഒഴിവാക്കിയാൽ പിന്നെ എന്താണ് ഭക്ഷിക്കുക എന്ന ചോദ്യം സ്വാഭാവികമാണ്. രക്തത്തിൽ ഇൻസു ലിൻ വർധനവുണ്ടാക്കാത്ത ഭക്ഷണം കഴിക്കണം. പ്രകൃദിദത്തമായ കൊഴുപ്പ് ധാരാളം കഴിക്കാം. വെണ്ണ, നെയ്യ്, ശുദ്ധമായ വെളിച്ചെണ്ണ, ഒലിവെണ്ണ, മാട്ടിറച്ചി ആട്ടിറച്ചി, മത്സ്യം, മുട്ട എന്നിവ കഴിക്കാം. അന്ന ജമില്ലാത്ത പച്ചക്കറികൾ ധാരാളം കഴിക്കാം, കിഴങ്ങുവർഗങ്ങളൊഴിച്ച്. മാംസ്യം (Protein) മിതമായ അളവിലും. അന്നജം ഒഴിവാക്കുകയെ ന്നാൽ അരി, ഗോതമ്പ്, കിഴങ്ങുകൾ, പഞ്ചസാര, അതിമധുരമുള്ള പഴങ്ങൾ എന്നിവ കഴിക്കരുത്. പ്രത്യേകിച്ചും തവിടുകളഞ്ഞ അരിയും
മെദയും പൂർണമായി ഒഴിവാക്കണം. ഗ്ലൂക്കോസ് ലഭ്യമല്ലാത്ത അവ സ്ഥയിൽ കൊഴുപ്പിൽ നിന്ന് ശരീരം ഊർജമുണ്ടാക്കും എന്നു പറ ഞഞ്ഞല്ലോ. എന്നാൽ കാൻസർ കോശങ്ങൾക്ക് ഗ്ലൂക്കോസില്ലാതെ നില നിൽക്കാൻ സാധ്യമല്ല. അതിനാൽ ഗ്ലൂക്കോസ് രക്തത്തിൽ ഇല്ലാതെ ആയാൽ അവ നശിച്ചുപോകും. സാധാരണ കോശങ്ങൾക്ക് യാതൊരു കുഴപ്പവും വരികയുമില്ല. രക്തത്തിലെ പഞ്ചസാര കുറയുകയും കരളി ലെ കൊഴുപ്പ് ഊർജമായി ഉപയോഗിച്ചു തീരുകയും ചെയ്യുന്ന മുറക്ക് പ്രമേഹവും ഇല്ലാതാവും. ടെ ഗ്ലിസറൈഡ് കുറയുകയും എച്ച്.ഡി. എൽ കൂടുകയും ചെയ്യുന്നതോടെ ഹൃദയധമനീ രോഗങ്ങളും മസ്തി ഷ്കാഘാതവും ഉണ്ടാവാനുള്ള സാധ്യത മങ്ങും.
ചുരുക്കത്തിൽ മെറ്റാബോളിക് സിൻഡാമിൽ നിന്ന് നമുക്ക് രക്ഷപ്പെടാം.
0 comments:
Post a Comment