അവതാരിക
പല മാരകരോഗങ്ങളും പ്രതിരോധിക്കാൻ മാത്രമല്ല പ്രത്യേക ഭക്ഷണ രീതികൾക്ക് ഊന്നൽ കൊടുത്ത് ഉപയോഗിച്ചാൽ സുഖപ്പെടുത്താൻ കഴിയുമെന്ന് ആധുനികശാസ്ത്രം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിന്റെ വിഷമകരമായ അവസ്ഥ, സാധാരണക്കാർ മാത്രമല്ല, ഇവയെ ചികിത്സിച്ചു ഭേദപ്പെടുത്താൻ ശ്രമിക്കുന്ന ഡോക്ടർമാർ പോലും ഈ കാര്യങ്ങളെപ്പറ്റി വേണ്ടത്ര ശ്രദ്ധാലുക്കളല്ല എന്നതാണ്.നമ്മ ശാസ്ത്രം പഠിപ്പിക്കുന്നത്, പ്രമേഹം ടെപ്പ് -2 ഒരിക്കൽ പിടി പെട്ടാൽ അത് ജീവിതകാലം മുഴുവൻ തുടരുമെന്നും പാൻക്രിയാസിലെ - ബീറ്റാസെൽസ് (ഈ കോശങ്ങളാണ് നമ്മുടെ ദേഹത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നത്) ക്രമേണ നശിക്കുന്നതുകൊണ്ട് അസുഖം കൂടിക്കൊണ്ടിരിക്കുമെന്നുമാണ്. -- എന്നാൽ ടൈപ്പ് 2 പ്രമേഹരോഗികളിൽ ബാരിയാട്ടിക് സർജറി ചെയ്തപ്പോൾ മിക്കവരിലും കുറച്ചു ദിവസങ്ങൾക്കുള്ളിൽ രക്തത്തി ലെ പഞ്ചസാരയുടെ അളവ് സാധാരണ സ്ഥിതി പ്രാപിക്കുന്നതായി കാ ണുന്നുണ്ട്. ശാസ്ത്രം ഇതുവരെ പഠിപ്പിച്ചുകൊണ്ടിരുന്ന വിശ്വാസത്ത ഇത് ചോദ്യം ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര കുറയാനുണ്ടായ കാര - ണം സർജറിയല്ല മറിച്ച്, അതുമൂലം ഭക്ഷണം കുറഞ്ഞതാണ്.
ബാരിയാട്ടിക് സർജറിയിലൂടെ ആമാശയത്തിന്റെ വലുപ്പം കുറയ്ക്ക കയാണ് ചെയ്യുന്നത്. ഈ ഓപറേഷൻ ചെയ്തവർക്ക് ഭക്ഷണം വള രെ കുറച്ചേ കഴിക്കാൻ സാധിക്കൂ. മരുന്നുകൊണ്ടും സ്വയം നിയന്ത്രണം കൊണ്ടും ഭക്ഷണം കുറയ്ക്കാൻ സാധിക്കാതെ, അമിതവണ്ണം വരുന്ന വർക്കാണ് ഈ ഓപറേഷൻ ചെയ്യുന്നത്. അതിനുശേഷം വളരെ കുറച്ചു ഭക്ഷണമേ ഇവർക്ക് കഴിക്കാൻ പറ്റു.
അടുത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്ന പല പ്രസിദ്ധീകരണ ങ്ങളും ടൈപ്പ് 2 പ്രമേഹം, ഭക്ഷണരീതിയും ജീവിതശൈലിയും വേണ്ടത ക്രമീകരിച്ചാൽ പാടെ സുഖപ്പെടുത്താൻ കഴിയുമെന്ന വാദം ഉന്നയിക്കുന്നുണ്ട്.
ഈ രോഗം പിടിപെട്ട മിക്കവരും അവരുടെ ഭക്ഷണക്രമത്തിലോ, ജീ വിതശൈലിയിലോ പ്രധാന മാറ്റങ്ങൾ വരുത്താൻ ഒരുക്കമല്ല. എന്നാൽ സ്വ ന്തം ആരോഗ്യം എത്ര ബുദ്ധിമുട്ടിയും കാത്തുസൂക്ഷിക്കാൻ ഒരുക്കമുള്ള ഒരു വിഭാഗമുണ്ട്. അവരെ പിന്തുണക്കാൻ ഒരുക്കമുള്ള ഡോക്ടർമാരുടെ സഹായംകൊണ്ട് അവരുടെ പ്രമേഹം സുഖപ്പെടുത്താൻ സാധ്യമാണ ന്നാണ് പുതിയ വാദം.
സാധാരണയായി പ്രമേഹ ചികിത്സകൊണ്ട് ഡോക്ടർമാരും രോഗി കളും ഉന്നംവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരി ക്കുകയാണ്. ഇതിനായി ഒരു മരുന്ന്, അത് പോരാതെ വരുമ്പോൾ വേറെ - ഒന്ന്, പിന്നെയും മറ്റൊന്ന് കഴിച്ചു വരുന്നു. ഈ മരുന്നുകളൊന്നും പോ രാതെ വരുമ്പോൾ ഇൻസുലിൻ ഇൻജക്ഷൻ തുടങ്ങുന്നു. ഇൻസുലിനും ചെറിയ അളവിൽ തുടങ്ങി പിന്നീട് ഡോസ് കൂട്ടി വരുന്നു. ഇതിനിടയ്ക്ക് പ്രമേഹം കാരണം ഹൃദയം, വൃക്കകൾ, രക്തധമനികൾ, കണ്ണ് മുതലായവ തകരാറിലാവുന്നു. ഇവയെല്ലാം പ്രമേഹത്തിന്റെ കുഴപ്പങ്ങളായി ഡോക്ടർ മാരും രോഗികളും ഉൾക്കൊള്ളുകയും ചെയ്യുന്നു.
എന്നാൽ പുതിയ വിശ്വാസ പ്രകാരം തുടക്കത്തിൽ തന്നെ ഭക്ഷണ രീതികൾകൊണ്ട് പ്രമേഹത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് സി ദ്ധാന്തിക്കുന്നത്. ഈ സിദ്ധാന്തത്തിൽ പല ചോദ്യങ്ങൾക്കും ഉത്തരം കാണണം.
വളരെക്കാലമായി ടെപ്പ്-2 (പ്രമേഹമുള്ളവർക്ക് തിരിച്ചുവരവ് സാധ്യമാണോ? റിപോർട്ട് ചെയ്ത് അധിക കേസുകളും ഹസ്വകാലമാ യി പ്രമേഹമുള്ളവരാണ്. എന്നാൽ ചിരകാലമായി അനുഭവിക്കുന്നവരും ഈ ഭക്ഷണരീതിയും ബാരിയോട്ടിക് സർജറിയും അവലംബിച്ച് ഈ അസുഖത്തിൽ നിന്ന് സുഖം പ്രാപിക്കാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ സുഖം പ്രാപിച്ചാൽ ഇത് തിരിച്ചു വരുമോ എന്ന ചോദ്യമുണ്ട്. എന്നാൽ ശരീരഭാരം വർധിക്കാതെ സൂക്ഷിക്കുകയും ഭക്ഷണക്രമം പാലിക്കുകയും ചെയ്താൽ തിരിച്ചുവരവ് പ്രതിരോധിക്കാമെന്നാണ് അവരുടെ പക്ഷം.
എഞ്ചിനീയർ ഹബീബ് ഈ പഠനവുമായി എന്നെ സമീപിച്ചപ്പോൾ അദ്ദേഹം ഈ വിഷയത്തെപ്പറ്റി പഠിച്ച് ഒരുക്കിയ ഈ സമാഹാരം എന്നെ കാണിച്ചു. മാസങ്ങൾക്കു മുമ്പ് വളരെ പ്രധാനപ്പെട്ട ജോലിയിൽ നിന്ന് വിരമിച്ച് തീരെ സമയം കളയാതെ തന്റെ ശ്രദ്ധയും സമയവും തനിക്കും മറ്റുള്ളവർക്കും ഉപയോഗപ്രദമായ ഇത്തരമൊരു ഉദ്യമത്തിലേക്ക് തിരിച്ചുവിട്ടത് ശ്ലാഘനീയം തന്നെ. ഡോക്ടറായി 40 കൊല്ലത്തിലേറെ പല രാജ്യങ്ങളിലും പ്രവർത്തിച്ച എന്റെ ഈ വിഷയത്തിലുള്ള തിരിച്ചറിവ് പരിമിതമാണ്. കാരണം എന്നെപ്പോലെ മിക്ക ഡോക്ടർമാരും തങ്ങൾ
കൈകാര്യം ചെയ്യുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്.
- പ്രമേഹം ലോകത്തെവിടെയും വളരെയധികം പേർ അനുഭവിച്ചു വ രുന്ന മാരകമായ അസുഖമാണ്. മനുഷ്യർ കൂടുതൽ സുഖിയരും ഭക്ഷണ പ്രിയരും ആവുന്നതിനനുസരിച്ച് ഈ അസുഖത്തിന്റെ പരിധിയും വ്യാ പിയും അതിനാലുണ്ടാവുന്ന ബുദ്ധിമുട്ടും കൂടും. പ്രമേഹം നമ്മുടെ രക്തത്തിൽ പഞ്ചസാര പരിധിയിൽ അധികമുള്ള അവസ്ഥയാണെന്നും, ഗുളികൾകൊണ്ടോ ഇൻസുലിൻ ഇൻജക്ഷൻ കൊണ്ടോ ചികിത്സിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചാൽ മതിയെന്നുമാണ് മിക്ക വരുടേയും ധാരണ. ഇതു തന്നെയാണ് സാധാരണ ഡോക്ടർമാരും ഉന്നം വയ്ക്കുന്നത്. പ്രമേഹം ഹൃദയ സ്തംഭനം, കണ്ണിൽ തിമിരം, വൃക്കരോഗം, പക്ഷാഘാതം മുതലായ മാരക പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് ഇന്ന് മിക്കവർക്കും അറിയാം.
എന്നാൽ ഇതിന് ഒരു വലിയ മറുവശമുണ്ടെന്നാണ് ചില ശാസ്ത്ര ജ്ഞൻമാർ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്. ഈ മാരകരോഗം വരാതെ - പ്രതിരോധിക്കാൻ സാധിക്കുമെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, പിടിപെട്ടവരുടെ പ്രമേഹം തന്നെ ഭക്ഷണക്രമം കൊണ്ടും ജീ വിതശൈലിയിൽ മാറ്റം വരുത്തിയും പാടെ സുഖപ്പെടുത്താൻ സാധിക്കു മെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. -- ഈ വിഷയത്തിൽ ഹബീബ് കാര്യമായ പഠനം നടത്തിയതായി ഞാൻ മനസ്സിലാക്കുന്നു. ഇതിനെ പറ്റി ഞാൻ കുറെയൊക്കെ ബോധവ തിയായിരുന്നെങ്കിലും ഇതിലേക്ക് എന്റെ പ്രത്യേക ശ്രദ്ധ ചെലുത്താനും അതിനെപറ്റി കുറച്ചുകൂടി പഠനം നടത്താനും ഇതെന്നെ പരിപ്പിച്ചി ട്ടുണ്ട്. അദ്ദേഹം കുറേ കാലമായി ഒരു പ്രമേഹരോഗിയാണ്. അതിന്നായി വലിയ അളവിൽ മരുന്നു കഴിച്ചിരുന്നു. എന്നാൽ ഭക്ഷണക്രമം കൊണ്ട് പഞ്ചസാരയുടെ അളവ് ആദ്യത്തേതിന്റെ പകുതിയിൽ കൊണ്ടുവരാനും ആദ്യം കഴിച്ചുകൊണ്ടിരുന്ന മരുന്നിന്റെ അളവ് സാരമായി കുറയ്ക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. റിവേഴ്സൽ ഓഫ് ഡയബ റ്റിസ്(പ്രമേഹത്തിൽ നിന്ന് പാടെ മുക്തി തേടുക) ആണ് ലക്ഷ്യമിട്ടിരി ക്കുന്നത്. അത് സാധ്യമാകട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു. ഇങ്ങനെയുള്ള തീരുമാനം സ്വന്തമെടുത്ത് ഒരു ഡോക്ടറുടെ മേൽനോട്ടം ഇല്ലാതെ ചികിത്സിക്കുന്നത് ചിലപ്പോൾ അപകടത്തിലേക്ക് വഴിതെളിക്കും. ഡോ. ജേസൻ ഫംഗ് മേൽ പ്രസ്താവിച്ച വിഷയങ്ങളെപ്പറ്റി വളരെ പഠിച്ചും ഗവേഷണങ്ങൾ ചെയ്തും പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാ - ത്രമല്ല, Intensive Dietary Managemet എന്ന വെബ്സൈറ്റിലൂടെ വിവരങ്ങൾ
കൈമാറുന്നുമുണ്ട്. കൂടാതെ ഈ വിഷയത്തിൽ പഠനം നടത്തിയ ചില പേരുകേട്ട ശാസ്ത്രജ്ഞന്മാർ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ഈ പുസ് തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പുസ്തകത്തിൽ അർബുദരോഗങ്ങൾ ഭക്ഷണക്രമീകരണം കൊ ണ്ട് സുഖപ്പെടുത്താൻ സാധിക്കുമെന്നു പ്രതിപാദിക്കുന്നു. എന്നാൽ മെ ഡിക്കൽ ഫീൽഡിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ആർ.സി.ടി. (Randomised Control Trial) ചെയ്ത് തെളിയിച്ചാൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. ചില നിരൂപണങ്ങളും ഇതിന്നു സഹായകമാകും. ഭക്ഷണ ക്രമീകരണവും അർബുദ പ്രതിരോധവും എന്ന വിഷയത്തെപറ്റി കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. മേൽ പറഞ്ഞ വിഷയങ്ങളെപ്പറ്റി വളരെയധികം ഗവേഷണ ങ്ങളും പഠനങ്ങളും നടന്നു കൊണ്ടിരിക്കുന്നു. ഇവ പല മാരകരോഗങ്ങ ളുടെ ചികിത്സയിലും ഭാവിയിൽ സാരമായ ഗുണഫലങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
ഡോ. ഹഫ്സത്ത് കാദർകുട്ടി, കോഴിക്കോട്
- MBBS, FRCOG (London)
(ഡോ. ഹഫ്സത്ത് കാദർകുട്ടി ഇന്ത്യയിലും യു.കെ., അബുദാബി തുടങ്ങിയ രാജ്യങ്ങളിലുമായി 40 കൊല്ലം സർക്കാർ സർവീസിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. -പ്രസാ:)
,👍
ReplyDelete