Saturday, March 3, 2018

പഞ്ചസാരക്കെതിരേ കേസ്



അധ്യായം-4 


പഞ്ചസാരക്കെതിരേ കേസ്

(ഗാരി ടോബ്സ് GARY TAUBES ) നിരൂപണം-ഡാൻ ബാർബർ (DAN BARBER )

ഗ്രന്ഥകാരൻ


നിരൂപകൻ
നിങ്ങളുടെ മകൻ നിങ്ങളോട് ഇങ്ങനെ പറയുന്നത് സങ്കൽപ്പിച്ചു നോക്കൂ:
“അച്ഛാ, ഞാൻ ആഴ്ചയിൽ ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചോട്ടെ? കാരണം ദിവസവും ഒരു പാക്കറ്റ് വലിക്കുന്നതിലും നല്ലതല്ലേ ആഴ്ച യിൽ ഒരു പാക്കറ്റ് വലിക്കുന്നത്? എന്താ പറയുക. അവൻ പറയുന്നത് തെറ്റാണ് എന്ന് പറയാൻ പറ്റുമോ?
ശരി, ഇനി സിഗരറ്റിന്റെ സ്ഥാനത്ത് പഞ്ചസാരയെ പകരം സങ്ക ൽപ്പിക്കുക. - പുകവലിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പഞ്ചസാ ര കഴിക്കുന്നതും തമ്മിൽ താരതമ്യം ചെയ്തത് ശരിയായില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകും.
എന്നാൽ ഗാരി ടോബ്സിന്റെ പഞ്ചസാരക്കെതിരേ കേസ് (The Case Against Sugar) എന്ന പുസ്തകം മറിച്ചു ചിന്തിക്കാൻ നിങ്ങളെ പ്രേ രിപ്പിക്കും. ഇതാ ഇവിടെ പഞ്ചസാരക്കെതിരേ ഒരു പുസ്തകം. അത് ഒന്നിനെയും മധുരത്തിൽ പൊതിയുന്നില്ല. ഇത് വിഷമാണ്. പഞ്ചസാര നിങ്ങളെ കൊല്ലും.
പഞ്ചസാര യഥാർഥത്തിൽ പ്രമേഹത്തിന്റെയും ദുർമേദസ്സിന്റെയും മാതം മൂലകാരണമല്ലാ, മറിച്ച് ഹൃദ്രോഗം, രക്താതിസമ്മർദ്ദം, അർ ബുദം, അൾഹൈമേഴ്സ് എന്നീ രോഗങ്ങൾക്കും കാരണക്കാര നാണ്. മേൽപ്പറഞ്ഞ രോഗങ്ങൾ പകർച്ച വ്യാധികളായിരുന്നുവെങ്കിൽ ആരോഗ്യവകുപ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമായിരുന്നു.
ആയുഷ്കാലം മുഴുവൻ നിങ്ങളെ വിട്ടുമാറാത്ത, നിങ്ങളെ ഇഞ്ചി ഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന എല്ലാ രോഗങ്ങളുടെയും ഉത്ഭവസ്ഥാ നം ടോബ്സ് പറഞ്ഞിടത്തു തന്നെയാണ്.
2002ലെ ന്യൂയോർക്ക് ടൈംസ് മാസികയുടെ മുഖലേഖനമായി ടോബ്സ്, ഭക്ഷണരീതികളും ചിരകാലിക രോഗങ്ങളും എന്ന വിഷയ
ത്തെക്കുറിച്ച് എഴുതിയത് കൊഴുപ്പുപേടിയുടെ വക്താക്കളെ വല്ലാതെ - ചൊടിപ്പിച്ചിരുന്നു. പിന്നീടദ്ദേഹം ആ വിഷയത്തെ ആസ്പദമാക്കി രണ്ടു പുസ്തകങ്ങളെഴുതി. “നല്ല കലോറിയും ചീത്ത കലോറിയും.’’ അതേപോലെ, ഏതാനും വർഷങ്ങൾക്ക് ശേഷം “”നാം എന്തുകൊണ്ട് തടിക്കുന്നു’ എന്ന പുസ്തകവും.
രണ്ടാമത്തെ പുസ്തകത്തിൽ അദ്ദേഹം ആരോപിക്കുന്നത് അ മേരിക്കയിലെ വൈദ്യശാസ്ത്രമേഖല ആ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കി എന്നാണ്.
നാരുകൾ നീക്കിയതും പെട്ടെന്ന് ദഹിക്കുന്നതുമായ, സംസ്കരി ക്കപ്പെട്ട അന്നജത്തിന്റെ അപകടത്തിനു നേരെ പൂർണമായും കണ്ണ ടച്ചുകൊണ്ട്, സദാചാര വിരുദ്ധമായ ശാസ്ത്രവും ഭക്ഷണനിർമാണ കമ്പനികളും ചേർന്ന് കൊഴുപ്പിനെ ഒന്നാം നമ്പർ ശത്രുവാക്കി അവതരിപ്പിച്ചു. ഇവരാണ് നമ്മുടെ വയറിന്റെ ചുറ്റളവ് വർധിപ്പിച്ചത്.
- “പഞ്ചസാരക്കെതിരേയുള്ള കേസ്’ എന്ന പുസ്തകത്തിൽ അന്ന് ജത്തെയും പഞ്ചസാരയെയും എങ്ങനെയാണ് വില്ലൻസ്ഥാനത്ത് നിന്ന് ഇവർ ഒഴിവാക്കിയത് എന്ന് വിശദീകരിക്കുന്നുണ്ട്. ശാസ്ത്രജ്ഞന്മാരും പോഷകാഹാരവിദഗ്ധരും പഞ്ചസാരക്കമ്പനികളും ഒത്തുചേർന്ന് ഇതെങ്ങനെ സാധിപ്പിച്ചെടുത്തു എന്ന് അദ്ദേഹം വിവരിക്കുന്നു.
ടോബ്സിന്റെ ലേഖനങ്ങൾ ഒരേ സമയം പ്രകോപനപരവും നന്നാ യിട്ട് ഗവേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലുള്ളതുമാണ്. വളരെ കാലികപ്രസക്തവുമാണ്. സാൻഫ്രാൻസിസ്കോയിലെ കാലി ഫോർണിയ സർവകലാശാലയിലെ ഒരു ഗവേഷകൻ 2016 സപ്തംബ റിൽ പുറത്തുവിട്ട രേഖകൾ പ്രകാരം, 1960ൽ വൻകിട പഞ്ചസാരക്ക മ്പനികൾ, ഹാർവാർഡിലെ മൂന്നു ശാസ്ത്രജ്ഞന്മാർക്ക് വൻതുക
കൈക്കൂലി കൊടുത്തതായി വെളിപ്പെടുത്തുന്നു. പഞ്ചസാരയല്ല, മറിച്ച് പൂരിത കൊഴുപ്പാണ് ഹൃദ്രോഗം ഉണ്ടാക്കുന്നത് എന്നു പറയാൻ വേ ണ്ടിയായിരുന്നു അത്. കൊക്കക്കോളയും മിഠായി നിർമാതാക്കളും ഇത്തരം പ്രചരണങ്ങൾ നടത്തുകയും പഞ്ചസാരയും പൊണ്ണത്തടിയും തമ്മിൽ ബന്ധമില്ല എന്നു സ്ഥാപിക്കാനുള്ള ഗവേഷണങ്ങൾക്ക് സാ മ്പത്തികസഹായം നൽകുകയും ചെയ്തു. ടോബ്സ് ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ, പഞ്ചസാരയുടെ അപ്രമാദിത്തം ഇല്ലാ താക്കും എന്ന് പ്രവചിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഈ രാജ്യത്തെ പഞ്ചസാരയുടെ ചരിത്രം പഠിച്ചാൽ അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. അതിനാലാണ് ടോബ്സ് ഇത്രമാത്രം പ്രേരണാത്മകമായി പ്രതികരിക്കുന്നത്. അമേരിക്കക്കാര ന്റെ ഭക്ഷണത്തിൽ പഞ്ചസാരക്കുള്ള സ്ഥാനം അത്രയും പ്രധാനമാണ്, ഒഴിച്ചുകൂടാത്തതാണ്.
- രണ്ടാം ലോകയുദ്ധത്തിന്റെ കാലത്ത് പഞ്ചസാരയിൽ പോഷ കാംശം ഇല്ലെന്ന് പറഞ്ഞു സർക്കാർ പഞ്ചസാരക്ക് റേഷൻ ഏർപ്പെടു ത്തുകയുണ്ടായി. അമേരിക്കൻ മെഡിക്കൽ അസോസിയേഷനും ഇത് ശരിവച്ചു. ഉപഭോഗം കുറയ്ക്കാൻ ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. ജനങ്ങൾ പഞ്ചസാര ഉപയോഗിക്കാതെ ജീവിക്കാൻ പഠിക്കു മെന്ന ഭീഷണി നേരിട്ട പശ്ചാത്തലത്തിൽ പഞ്ചസാര വ്യവസായികൾ ഒരു പഞ്ചസാര ഗവേഷണ കേന്ദ്രം തന്നെ സ്ഥാപിച്ചു (Sugar Research Foundation). പഞ്ചസാരയുടെ ഗുണങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. സ്വാഭാവികമായും ധാരാളം ശാസ്ത്രജ്ഞന്മാർ ഇതിന്റെ സാമ്പത്തികനേട്ടം മനസ്സിലാക്കി ഇതിലേക്കാകർഷിക്കപ്പെട്ടു.

ജനങ്ങൾക്കിടയിൽ പഞ്ചസാര സ്നേഹം പ്രചരിപ്പിക്കുന്ന കാര്യ ത്തിൽ അവർ അങ്ങേയറ്റം വിജയിച്ചു. ഇപ്പോഴും അത് തുടർന്നുകൊ ണ്ടിരിക്കുന്നു. - 1950കളിൽ കലോറി അടിസ്ഥാനമാക്കിയുള്ള ആഹാരരീതികൾ പ്രചരിക്കപ്പെട്ടു തുടങ്ങിയപ്പോൾ കമ്പനികൾ അവസരത്തിനനുസരി ച്ച് ഉയർന്നു. ഏതുതരം ഭക്ഷണമായാലും അതിലെ കലോറികളുടെ എണ്ണമാണ് നോക്കേണ്ടത് എന്നൊരു സിദ്ധാന്തം നടപ്പിൽ വന്നു. അ തായത് 500 കലോറി പഞ്ചസാര കഴിച്ചാലും 500 കലോറി സാലഡ് കഴിച്ചാലും ഒരേപോലെ പൊണ്ണത്തടി ഉണ്ടാക്കും എന്നൊരു വാദം. “കലോറി എല്ലാം കലോറി തന്നെ.” അപ്പോൾ പഞ്ചസാരയെ പ്രത്യേകം വില്ലനാക്കേണ്ട കാര്യമില്ലല്ലോ. ഒരു സ്കൂൺ പഞ്ചസാരയിൽ വെറും 16 കലോറി മാത്രമേ ഉള്ളൂ.
1960കളിലും 1970കളിലും ഇതേ പോലെ പഞ്ചസാര വിശുദ്ധനാ ക്കപ്പെട്ടു.
എല്ലാ ശാസ്ത്രീയ അറിവുകളും പഞ്ചസാരക്കെതിരായിട്ടുപോലും കൊഴുപ്പിനെ ഭീകരനാക്കിക്കൊണ്ട് പഞ്ചസാര രക്ഷപ്പെട്ടു.
യാതൊരു വിധ ശാസ്ത്രീയ ഗവേഷണങ്ങളുടെയും പിന്തുണ യില്ലാതിരുന്നിട്ടുപോലും പൊണ്ണത്തടിക്കും ഹൃദ്രോഗങ്ങൾക്കും കാ രണക്കാരനായി കൊഴുപ്പ് ചിത്രീകരിക്കപ്പെട്ടു. സ്വാഭാവികമായും ജന ങ്ങളുടെ ശ്രദ്ധ പഞ്ചസാരയിൽ നിന്നും വിട്ടു. ഇതൊരു വീണുകിട്ടിയ
ഭാഗ്യമായിരുന്നു പഞ്ചസാരക്കമ്പനികൾക്ക് നിഷ്പക്ഷമെന്ന് കരുതി പ്പോന്നിരുന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, കൊഴുപ്പിനെ വില്ലനാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മാധ്യമങ്ങളും കോൺഗ സും കൃഷിവകുപ്പുമെല്ലാം അതിനോട് കൈകോർത്തു.
1980-90 കളിൽ മറ്റൊരു വിപത്തു കൂടി വന്നുഭവിച്ചു. ഹൈ ഫക്ടോ സ് കോൺ സിറപ്പ് (High Fructose Corn Syrup) രംഗത്തുവന്നു. പഞ്ചസാ രയേക്കാൾ മാരകമായ ഈ വിപത്തിനെ ശാസ്ത്രജ്ഞന്മാർ പരിചയ പ്പെടുത്തിയത് ഏറ്റവും സുരക്ഷിതമായ മധുരമെന്ന നിലയ്ക്കാണ്. രക്തത്തിലെ പഞ്ചസാരയെ വർധിപ്പിക്കില്ല. അതിനാൽ പ്രമേഹരോ ഗികൾക്കുപോലും ഉപയോഗിക്കാമെന്ന് !
അതേ കൊലയാളി, പുതിയ രൂപത്തിൽ അമേരിക്കക്കാർ ഈ മധു രത്തിൽ മയങ്ങിപ്പോയി. പുതിയ ഒരു വിഭാഗം ഉൽപ്പന്നങ്ങൾ കമ്പോ ളങ്ങൾ കീഴടക്കി. ആരോഗ്യദായിയായ ഭക്ഷണങ്ങൾ (Healthy foods) സ്പോർട്സ് ഡിങ്ക്, കൊഴുപ്പു കുറഞ്ഞ തൈര് തുടങ്ങിയ ഉൽപ്പന്ന ങ്ങളെല്ലാം പരസ്യം ചെയ്ത് അവയിലെ കലോറികളെല്ലാം ഹൈഫ ക്ടോസ് കോൺ സിറപ്പിൽ നിന്നാണ് എന്നായിരുന്നു. ഇത് പഞ്ചസാര യുടെ തന്നെ മറ്റൊരു രൂപമാണെന്ന കാര്യം അവർ ഉപഭോക്താക്കളിൽ നിന്ന് മറച്ചുവച്ചു. എന്റെ ഹൃദയത്തെ അങ്ങേയറ്റം വേദനിപ്പിച്ച കാര്യ മായിരുന്നു അത്. ആഹാര രീതികളെക്കുറിച്ചും പത്ഥ്യത്തെക്കുറിച്ചു


മുള്ള ദശകങ്ങളുടെ ഉപദേശങ്ങളും ചർച്ചകളും അവസാനം നമ്മ എത്തിച്ചത് എവിടെയാണ്? മെറ്റബോളിക് സിൻഡ്രോം എന്നൊരു പ്രതിഭാസത്തെ കുറിച്ചാണ് ഇന്ന് വൈദ്യ ശാസ്ത്രരംഗത്തെ പ്രധാ നചർച്ച പൊണ്ണത്തടി, രക്താതിസമ്മർദ്ദം, ഇൻസുലിൻ റസിസ്റ്റൻസ് എന്നീ ലക്ഷണങ്ങളോടെ വരുന്ന മെറ്റാബോളിക് സിൻഡമാണ് ഹ ദോഗം, കാൻസർ എന്നിവയിലേക്ക് എത്തിക്കുന്നതെന്ന് മിക്കവാറും അംഗീകരിക്കപ്പെട്ടു തുടങ്ങിയിരിക്കയാണ്.
എന്താണ് ഇൻസുലിൻ റസിസ്റ്റൻസിനും മെറ്റാബോളിക് സിൻ ഡമിനും കാരണം?
ടോബസ് കാണുന്നത് പഞ്ചസാരയെയാണ്. നമ്മുടെ കൺമുമ്പിൽ തന്നെ കഴിഞ്ഞ 50 വർഷമായി “മറഞ്ഞു” കിടക്കുന്ന കാരണം. അദ്ദേ ഹം പറയുന്നത് ശരിയാണെങ്കിൽ അദ്ദേഹത്തിന്നത് തെളിയിക്കാനും കഴിയേണ്ടതാണ്.
നമ്മൾ പോഷകക്കുറവു കാരണമുള്ള രോഗങ്ങളെയല്ല ഇക്കാല ത്ത് അഭിമുഖീകരിക്കുന്നത്. ശരീരകോശങ്ങളും അവയവങ്ങളുമെല്ലാം ക്രമേണ നശിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങൾ (Degenerative diseases ആണിന്ന് കാണപ്പെടുന്നത്. അവ പ്രത്യക്ഷപ്പെടാൻ വളരെക്കാലമെ ടുക്കും. മാത്രവുമല്ല, എല്ലാവരിലും അവ ബാധിക്കണമെന്നും ഇല്ല.
 ടോബ്സിന്റെ പുസ്തകത്തെക്കുറിച്ചുള്ള ഈ നിരൂപണം വായി ക്കുന്ന നിങ്ങൾക്ക് എന്നെ പോലെത്തന്നെ ഒരു സംശയം തോന്നുന്നു ണ്ടാവും. ഒരാൾക്ക് അപകടകരമല്ലാതെ, സുരക്ഷിതമായി കഴിക്കാ വുന്ന പഞ്ചസാരയുടെ അളവ് എത്രയാണ്?
ടോബ്സ് ഈ ചോദ്യത്തിന് നമ്മൾ ആഗ്രഹിക്കുന്ന ഉത്തരമല്ല നൽകുന്നത്. ആഴ്ചയിൽ ഒരു പാക്കറ്റ് സിഗരറ്റ് വലിക്കുന്നത് ദിവസ ത്തിൽ ഒരു പാക്കറ്റ് വലിക്കുന്നതിനേക്കാൾ സുരക്ഷിതമാണോ എന്ന മറു ചോദ്യമാണ് ടോബ്സിന്റെ മറുപടി.
ഇവിടെ തന്നെയാണ് ടോബ്സിന്റെ പ്രധാന പോയിന്റ് കിടക്കു ന്നത്. ഇതൊരു മുഴുവൻ ജീവിതം കൊണ്ട് കണ്ടുപിടിക്കേണ്ട മറുപടി ആണ്. വ്യക്തമായ ഒരു ഉത്തരം ലഭിക്കാനും സാധ്യതയില്ല. വ്യക്തമാ യ ഗവേഷണഫലങ്ങളോ സമവാക്യങ്ങളോ ലഭ്യമല്ലാത്തതിനാലും ഇത് എത്രത്തോളം ഹാനികരമാണ് എന്ന് കണ്ടുപിടിക്കാൻ മറ്റു പ്രാ
യോഗിക മാർഗങ്ങളൊന്നും നിലവിലില്ലാത്തതിനാലും പഞ്ചസാര മി - ക്കവാറും ഒരിക്കൽകൂടി നിരപരാധിയായി മുദ്രകുത്തപ്പെട്ടേക്കാം. വൻ കമ്പനികൾ പഞ്ചസാരയെ കുറ്റവിമുക്തനാക്കാൻ രംഗത്തുണ്ടാകും. ജനങ്ങളെ അജ്ഞതയിൽ തന്നെ അവർ തളച്ചിടാൻ ശ്രമിക്കും. പ്രശ് നത്തിന് രണ്ടു വശമുണ്ടെന്ന് അവർ പറയും. ശക്തമായ ശാസ്ത്രീയ അറിവുകളെ അവർ സംശയത്താൽ മറച്ചുവയ്ക്കും.
ടോബ്സ് അംഗീകരിക്കാത്ത ഒരു വശം കൂടിയുണ്ട് പ്രശ്നത്തിന്. പഞ്ചസാര ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ മേൽപ്പറഞ്ഞ രോ ഗങ്ങളെ തടയാൻ സാധിക്കുമെന്ന് തന്നെ കരുതുക. പക്ഷേ, അവിടം കൊണ്ട് അവസാനിക്കുന്നില്ലല്ലോ കാര്യങ്ങൾ. നമുക്കു ചുറ്റും ഒരു വലിയ പാരിസ്ഥിതിക വ്യവസ്ഥയുണ്ടല്ലോ. മലിനീകരണവും മറ്റു കാരണങ്ങളും അവിടെയുണ്ട്. രോഗങ്ങൾ വരാൻ മറ്റു കാരണങ്ങൾ ബാക്കിയുണ്ടെന്ന് ചുരുക്കം.
- നാമെന്താണ് ചെയ്യേണ്ടത്? നേരിട്ട് അഭിമുഖീകരിക്കുന്ന പ്രശ് നങ്ങളെ അങ്ങനെ കാണുക. അവ ഒഴിവാക്കാനുള്ള മുൻകരുതലുക ളെടുക്കുക. നമ്മുടെ ആരോഗ്യം ഒരു തുലാസിൽ ആടിക്കളിക്കുകയാ ണെന്ന് ഓർക്കുക.

0 comments:

Post a Comment