Tuesday, February 27, 2018

പ്രമേഹം പൂർണമായി സുഖപ്പെടുന്നു

അധ്യായം-1

പ്രമേഹം പൂർണമായി സുഖപ്പെടുന്നു

ഡോ, ജേസൻ ഫംഗ്

എല്ലാ പ്രമേഹ വിദഗ്ധരും പറയുന്നത് പ്രമേഹം ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ലാത്ത ഒരു രോഗമാണെന്നാണ്. ഒരിക്കലത് വന്നുപെട്ടാൽ പിന്നെ മോചനമില്ല. ജീവിതകാലം മുഴുവൻ മരുന്നു കഴിച്ച് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം എന്നു മാത്രം. അമേ രിക്കൻ ഡയബറ്റിക് അസോസിയേഷൻ അവരുടെ വെബ്സൈറ്റിൽ ഇത് പറയുന്നുണ്ട്.
- എന്നാൽ എന്താണ് യാഥാർഥ്യം? ടൈപ്പ് 2 പ്രമേഹം എത്ര പഴക്ക മുള്ളതാണെങ്കിലും അത് പൂർണമായി സുഖപ്പെടുത്താവുന്നതാണ്.
വളരെക്കാലമായി മരുന്നും ഇൻസുലിനും കുത്തിവയ്പുകളുമാ യി കഴിഞ്ഞ് ആരോഗ്യം അങ്ങേയറ്റം വഷളായിക്കൊണ്ട് ജീവിക്കുന്ന എല്ലാ പ്രമേഹരോഗികളും ആദ്യമായി ചെയ്യേണ്ടത് ഈ രോഗത്തിൽ നിന്ന് എനിക്കിനി മോചനമില്ല എന്ന നിരാശയിൽ നിന്ന് പുറത്തുക ടക്കുകയാണ്.
- നിങ്ങളുടെ ഒരു സുഹൃത്ത് പ്രമേഹരോഗിയാണ് എന്ന് സങ്കൽപ്പി ക്കുക. അയാൾ അമിതവണ്ണവും കുടവയറുമൊക്കെയുള്ള ആളാണ്. കർശനമായ ഭക്ഷണനിയന്ത്രണവും വ്യായാമവും വഴി അയാൾ 25 കിലോ തൂക്കം കുറച്ചു. ഇപ്പോഴയാൾക്ക് പ്രമേഹമില്ല.

ഇൻസുലിൻ കുത്തിവയ്പും ഗുളികകളും നിർത്തി. രക്തത്തിൽ പഞ്ചസാര സാധാരണ നിലയിലായി. ഇത് നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചേ തീരൂ. കാരണം ഇത് യാഥാർഥ്യമാണ്. ഭക്ഷണനിയന്ത ണത്തിലൂടെ കുടവയറും പൊണ്ണത്തടിയും ഇല്ലാതെയാവുന്നതോടെ പ്രമേഹവും സുഖപ്പെടുന്നു. - പ്രമേഹം പൂർണമായി സുഖപ്പെടുത്താവുന്ന രോഗമാണ്. പക്ഷേ, അത് ഭക്ഷണക്രമീകരണത്തിലൂടെ മാത്രമേ സാധിക്കും. മരുന്നുകൾക്ക് പ്രമേഹത്തെ ഒരിക്കലും സുഖപ്പെടുത്താൻ സാധ്യമല്ല.
ശരീരഭാരം കുറയ്ക്കുമ്പോഴാണ് പ്രമേഹം സുഖപ്പെടുന്നത്. മരു ന്നുകൾ ഭാരം വർധിപ്പിക്കുന്നു. എന്നു പറഞ്ഞാൽ നിലവിലുള്ള ചി കിത്സകൾ തീർത്തും എതിർദിശയിലാണ്.പ്രമേഹരോഗികൾ ഡോക്ടറോട് സാധാരണ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. “ഡോക്ടർ, അങ്ങ് പറഞ്ഞത് ശരീരഭാരം കുറയ്ക്കലാണ് പ്രമേഹം സുഖപ്പെടുത്താനുള്ള മാർഗമെന്നാണ്. എന്നാൽ താങ്കൾ പറഞ്ഞ മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ എന്റെ ഭാരം കൂടിക്കൊ ണ്ടിരിക്കയാണ്. ഇതെങ്ങനെ ശരിയാവും?’’ ഡോക്ടർക്ക് ഉത്തരമുണ്ടാ വില്ല. ചുരുക്കത്തിൽ ഇൻസുലിനടക്കമുള്ള മരുന്നുകൾ പ്രമേഹത്തെ കൂടുതൽ ഗുരുതരമാക്കുകയാണ് ചെയ്യുന്നത്. - മെറ്റ് ഫോർമിൻ, ഡി.പി.പി-4 (DPP-4) തുടങ്ങിയ മരുന്നുകൾ ഭാരം വർധിപ്പിക്കുന്നില്ല. അതിനാൽ കാര്യങ്ങൾ മോശമാക്കുന്നില്ല. എന്നാൽ മെച്ചപ്പെടുത്തുന്നുമില്ല.
മരുന്നുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കുന്നു. പക്ഷേ, പ്രമേഹം ഗുരുതരമാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുമ്പോൾ പ്രമേഹം ഭേദമാവുന്നുണ്ടെന്ന് നമുക്കു നടി ക്കാം. എന്നാൽ അത് യാഥാർഥ്യമല്ല. അതുകൊണ്ടാണ് മിക്ക ഡോക്ടർ മാരും പറയുന്നത് പ്രമേഹം ഒരിക്കലും സുഖപ്പെടുത്താൻ സാധിക്കില്ല എന്ന്. നമ്മുടെ ചികിത്സാരീതി തെറ്റാണ്. തെറ്റായ ഭക്ഷണരീതി കാ രണമുണ്ടായ ഒരു രോഗത്തെ മരുന്നുകൾകൊണ്ട് സുഖപ്പെടുത്താൻ സാധ്യമല്ല.
എന്താണ് പ്രശ്നം ?
ടൈപ്പ് 2 പ്രമേഹത്തിന്റെ യഥാർഥ പ്രശ്നം ശരീരത്തിൽ പഞ്ചസാ ര നിറയുന്നു എന്നാണ്. അല്ലാതെ രക്തത്തിൽ മാത്രമല്ല. അത് പ്രശ് നത്തിന്റെ ഒരു ഭാഗം മാത്രമാണ്.
- നമ്മുടെ ശരീരത്തെ ഒരു പഞ്ചസാരഭരണിയായി സങ്കൽപ്പിക്കുക. നമ്മൾ ചെറിയ കുട്ടികളാകുമ്പോൾ ആ ഭരണി കാലിയാണ്. കുറേ ദശവർഷങ്ങളായി നമ്മൾ കഴിക്കുന്ന അന്നജം നിറഞ്ഞ ഭക്ഷണങ്ങൾ, അരി, ഗോതമ്പ്, മധുരപലഹാരങ്ങൾ തുടങ്ങിയവ കാരണം ആ ഭരണി പഞ്ചസാരയാൽ നിറയുന്നു. നിറഞ്ഞു കഴിഞ്ഞാൽ പിന്നെ കഴിക്കുന്ന പഞ്ചസാര പുറത്തേക്ക് ഒഴുകുന്നു. അതായത് രക്തത്തിലേക്ക്. അതാ ണ് പ്രമേഹത്തിന്റെ ലക്ഷണമായ രക്തത്തിലെ അമിതമായ പഞ്ചസാര.
ഇൻസുലിൻ എന്നത് ഒരു സാധാരണ ഹോർമോൺ ആണ്. രക്ത ത്തിലെത്തുന്ന പഞ്ചസാരയെ കോശങ്ങളിലേക്ക് എത്തിക്കുകയാണ് അതിന്റെ ജോലി. ഇൻസുലിന് ഈ ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിൽ രക്തത്തിൽ പഞ്ചസാര കുമിഞ്ഞുകൂടുന്നു. ഈ അവ സ്ഥയെയാണ് ഇൻസുലിൻ റസിസ്റ്റന്റ്സ് എന്നു പറയുന്നത്.
ഇതെങ്ങനെയാണ് സംഭവിക്കുന്നത് ?
- കാറ്റ് നിറച്ച ഒരു ബലൂണിലേക്ക് വീണ്ടും ഊതാൻ ശ്രമിക്കുമ്പോൾ കൂടുതൽ മർദ്ദം ഉപയോഗിക്കേണ്ടി വരുന്നു. കോശങ്ങൾ പഞ്ചസാര യാൽ നിറഞ്ഞിരിക്കുന്നത് കാരണം കൂടുതൽ പഞ്ചസാര സ്വീകരി ക്കാൻ അവ വിമുഖത കാണിക്കുന്നു. ഇൻസുലിന് അതിന്റെ ജോലി ചെയ്യാൻ പ്രയാസം നേരിടുന്നു. അതായത് കോശങ്ങളിലെ പഞ്ചസാര നിറഞ്ഞു കവിയലാണ് ഇൻസുലിൻ റസിസ്റ്റൻസിന്റെ തുടക്കം. ഈ അവസ്ഥയിൽ കോശങ്ങളിലേക്ക് വീണ്ടും പഞ്ചസാര കടത്തിവിടാൻ ശരീരം കൂടുതൽ ഇൻസുലിൻ നിർമിക്കുന്നു.

ഈ കൂടിയ അളവിലുള്ള ഇൻസുലിനും സാധ്യമല്ലാത്ത രീതി യിൽ കോശങ്ങളിൽ പഞ്ചസാര നിറയുമ്പോൾ രക്തത്തിൽ പഞ്ചസാര കുമിയുന്നു. ഡോക്ടർ നിങ്ങൾക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് കണ്ടുപി ടിക്കുന്നു. മെറ്റ്ഫോർമിൻ പോലുള്ള ഒരു മരുന്ന് എഴുതുന്നു.
- എന്നാൽ മെറ്റ്ഫോർമിൻ ഈ അമിതമായ പഞ്ചസാരയെ പുറ ത്തുകളയുന്നില്ല. മറിച്ച് അതിനെ കരളിൽ നിക്ഷേപിക്കുകയാണ് ചെ യ്യുന്നത്. കരളിനും ഈ അമിതമായ പഞ്ചസാര ആവശ്യമില്ല. അത് പഞ്ചസാരയെ വൃക്കകൾ, ഞരമ്പുകൾ, കണ്ണുകൾ, ഹൃദയം തുടങ്ങി മറ്റു ശരീരഭാഗങ്ങളിലേക്ക് തള്ളിവിടുന്നു. വലിയൊരു ഭാഗം പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു.
പ്രശ്നം തീരുന്നില്ല. നിങ്ങളുടെ ശരീരമാവുന്ന പഞ്ചസാര ഭരണി തുടർന്നും കവിഞ്ഞൊഴുകുകയാണ്. രക്തത്തിലെ പഞ്ചസാരയെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റുക മാത്രമാണ് മരുന്നുകൾ ചെയ്യുന്നത്. ശരീരം തുടർന്നും നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കഴിച്ചുകൊണ്ടിരി ക്കുന്ന മെറ്റ്ഫോർമിന് സാധ്യമാവുന്നതിൽ കൂടുതൽ പഞ്ചസാര രക്ത ത്തിൽ ബാക്കിയാവുന്നു. ഡോക്ടർ മരുന്നിന്റെ അളവുകൂട്ടുന്നു. ആറു മാസത്തേക്ക് രക്തത്തിൽ പഞ്ചസാര കുറഞ്ഞുകാണുന്നു. വീണ്ടും കൂടുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും മരുന്നെഴുതുന്നു. രക്ത ത്തിലെ പഞ്ചസാര ഏതാനും മാസങ്ങൾക്കുള്ളിൽ വീണ്ടും കൂടുന്നു. ഇൻസുലിൻ കുത്തിവയ്പ് തുടങ്ങുന്നു. ഇൻസുലിന്റെ അളവ് ക്രമേണ കുട്ടിക്കൊണ്ടിരിക്കുന്നു. വർഷങ്ങൾ കഴിയുമ്പോൾ, ഇൻസുലിനും മരു ന്നുകളും വർധിപ്പിക്കുമ്പോഴും രക്തത്തിലെ പഞ്ചസാര സാധാരണനി ലയിൽ നിർത്താൻ പ്രയാസപ്പെടുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ നിർത്താൻ മരുന്നുകളുടെ അളവ് കൂട്ടിക്കൊണ്ടിരിക്കുന്നു.


- എന്ന് പറഞ്ഞാൽ നിങ്ങളുടെ പ്രമേഹരോഗം കൂടുതൽ ഗുരുത രമായിക്കൊണ്ടിരിക്കയാണ്. നിർഭാഗ്യവശാൽ ഓരോ പ്രമേഹരോ ഗിക്കും സംഭവിക്കുന്നത് ഇതാണ്.

രക്തത്തിലെ പഞ്ചസാരയെ ശരീരത്തിലേക്ക് തള്ളിമാറ്റുന്ന ജോലി. യാണ് എല്ലാ മരുന്നുകളും ചെയ്യുന്നത് എന്ന് പറഞ്ഞല്ലോ. ശരീരത്തിന് ആവശ്യമില്ലാത്ത ഈ അമിതമായ പഞ്ചസാര അവയവങ്ങൾക്ക് നാ ശം വരുത്തുന്നു. ഇതാണ് വൃക്കകളും കരളും കേടുവരാൻ കാരണം. ഹൃദയവും തലച്ചോറും ഞരമ്പുകളും രക്തക്കുഴലുകളും കണ്ണുകളും നശിക്കുന്നു. ഡോക്ടർ പറയുന്നു, പ്രമേഹം സുഖപ്പെടുത്താവുന്ന രോഗമല്ല. രക്തത്തിലെ പഞ്ചസാരയെ നമുക്ക് ലാബിൽ പരിശോധി ച്ചാൽ കാണാൻ സാധിക്കും. എന്നാൽ ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന പഞ്ചസാരയെ എളുപ്പത്തിൽ കാണാൻ സാധിക്കില്ല. കാണുന്ന സ്ഥലത്തുളള പഞ്ചസാരയെ കാണാത്ത സ്ഥലത്തേക്ക് മാ റ്റുകയാണ് നിലവിലുള്ള പ്രമേഹചികിത്സയുടെ രീതി. - ഉദാഹരണമായി, അടുക്കളയിലെ വേസ്റ്റ് എല്ലാം അടിച്ചുവാരി വ്യ ത്തിയാക്കി അവ പൊതിഞ്ഞുകെട്ടി കിടപ്പുമുറിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചുവയ്ക്കുന്നതുപോലെ. അതവിടന്ന് ചീഞ്ഞുനാറുന്നു.
അതേപോലെ നമ്മുടെ കാലും കരളും വൃക്കകളും കണ്ണും ശ്വാ സകോശവും ഹൃദയവും തലച്ചോറുമെല്ലാം ചീയാൻ തുടങ്ങുന്നു.
- രക്തത്തിലെ അമിതമായ പഞ്ചസാര അപകടകാരിയാണെന്ന് നമുക്കെല്ലാം അറിയാം. അപ്പോൾ മറ്റു ശരീരഭാഗങ്ങളിലും ഇതു കുഴ പ്പമുണ്ടാക്കും എന്ന് മനസ്സിലാക്കാൻ എന്താണ് പ്രയാസം?
- പത്തോ ഇരുപതോ വർഷംകൊണ്ട് ഏതൊരു പ്രമേഹരോഗിക്കും സംഭവിക്കാവുന്ന അവസ്ഥയാണ് ഇത്.
ഹൃദ്രോഗം, മസ്തിഷ്കാഘാതം, അൽസ്ഹൈമേർസ്, അന്ധത, വൃക്കരോഗങ്ങൾ, സിറോസിസ്, ഞരമ്പ് രക്തക്കുഴൽ സംബന്ധമായ രോഗങ്ങൾ, പാദങ്ങൾ പഴുത്ത് മുറിച്ച് കളയേണ്ട അവസ്ഥ ഇതെല്ലാം ഈ ചീഞ്ഞുപോകുന്നതിന്റെ ഭാഗമായുണ്ടാവുന്നതാണ്. ശരീരത്തിന്റെ ഒരു അവയവത്തെയും ഇത് ഒഴിവാക്കുന്നില്ല.
മരുന്നുകളും ഇൻസുലിനും പ്രമേഹത്തിന്റെ ഈ ഗുരുതരാവസ്ഥ യെ തടയുന്നില്ല. കാരണം അവയൊന്നും ഈ അമിതമായ പഞ്ചസാര യെ പുറത്തു കളയുന്നില്ല. ACCORD, ADVANCE, VADT തുടങ്ങി വിവിധ നാടുകളിലായി നടന്ന ഏഴോളം പാനങ്ങളിൽ നിന്ന് വ്യക്തമായത് ഇൻസുലിനും മറ്റു മരുന്നുകളുമുപയോഗിച്ച് രക്തത്തിലെ പഞ്ചസാര യെ തീവമായി നിയന്ത്രിച്ചതുകൊണ്ട് ഹൃദയസംബന്ധമായ രോഗ ങ്ങളിൽ കുറവു വരുത്താൻ സാധിക്കില്ല എന്നു തന്നെയായിരുന്നു. രക്തത്തിലെ പഞ്ചസാര കുറച്ചാൽ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെ ടുത്താൻ സാധിക്കുമെന്നത് വെറും മിഥ്യയാണ്. എന്നു പറഞ്ഞാൽ പ്രമേഹം സുഖപ്പെടുത്താൻ സാധിക്കില്ല.
എന്താണ് പരിഹാരം ?
- ശരീരത്തിൽ അമിതമായ പഞ്ചസാരയാണ് പ്രമേഹത്തിന്റെ കാരണം എന്ന് പറഞ്ഞല്ലോ. അപ്പോൾ പരിഹാരം ഈ അമിതമായ പഞ്ചസാരയെ പുറത്തുകളയുക എന്നതാണ്.
എങ്ങനെ ?
1. കൂടുതലായി പഞ്ചസാര കഴിക്കാതിരിക്കുക.
2. ഉള്ളതിനെ കത്തിച്ചുകളയുക. അത്രതന്നെ. അത്രയേ ചെയ്യാനു ള്ളൂ. യാതൊരു മരുന്നും വേണ്ട.. തീർത്തും സൗജന്യം. ശസ്ത്രകിയ വേണ്ട. തീർത്തും പ്രകൃതിപരം. -
ആദ്യപടിയായി പഞ്ചസാരയുടെ ഉപഭോഗം നിർത്തുക. പഞ്ചസാ രയെന്നത് കൊണ്ട് രക്തത്തിലെ ഗ്ലൂക്കോസ് വർധിപ്പിക്കുന്ന എല്ലാ ഭക്ഷണപദാർഥങ്ങളും എന്ന് വിവക്ഷ. അതായത് അന്നജം അടങ്ങിയ ഭക്ഷണങ്ങൾ.
അരി, മെദ, കിഴങ്ങുകൾ, പഞ്ചസാര, ഇവയടങ്ങിയ എല്ലാ ഭക്ഷണസാധനങ്ങളും പൂർണമായി തന്നെ ഉപേക്ഷിക്കുക. കുടുതൽ മധുരമുള്ള പഴങ്ങളും.
മാംസ്യം അധികമായാൽ അതും ഗ്ലൂക്കോസായി മാറും. നിയന്ത്രിത അളവിൽ കഴിക്കാം. പ്രകൃതിദത്തമായ കൊഴുപ്പ് ഒട്ടും ഉപദ്രവകാ രിയല്ല. വെണ്ണ, വെളിച്ചെണ്ണ, ഒലീവ് ഓയിൽ, മാട്-ആട് മാംസം, മുട്ട, മത്സ്യം എന്നിവ കഴിക്കാം.
പച്ചക്കറികൾ പ്രത്യേകിച്ചും ഇലക്കറികൾ കഴിക്കാം. പ്രോട്ടീൻ പൗഡർ, ഷേയ്ക്ക് എന്നിവ ഒഴിവാക്കുക. കൊഴുപ്പ് കഴിച്ചാൽ ഹൃദ്രോ ഗം വരും എന്നൊരു ധാരണ മുൻകാലത്തുണ്ടായിരുന്നു. എന്നാൽ പ്രകൃതിദത്തമായ കൊഴുപ്പുകൾ ഹൃദ്രോഗത്തിനും പ്രമേഹത്തിനും നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

- ഇൻസുലിന്റെ സാന്നിധ്യത്തിൽ അന്നജമാണ് വയറിൽ കൊഴുപ്പു ണ്ടാക്കുന്നത്. ഇത് കൂടിയാൽ അപകടമാണ്. എന്നാൽ ഭക്ഷണത്തി ലെ കൊഴുപ്പ് ഇൻസുലിനെ ഉത്തേജിപ്പിക്കില്ല. അതിനാൽ കൊഴുപ്പ് കരളിലും മറ്റും അടിഞ്ഞുകൂടുകയുമില്ല. - ചുരുക്കത്തിൽ അന്നജം വളരെ കുറഞ്ഞതും പ്രകൃതിദത്തമായ കൊഴുപ്പ് കൂടിയതുമായ ഭക്ഷണം കഴിക്കുക.
രണ്ടാമത്തെ പടിയായി ശരീരത്തിൽ അമിതമായുള്ള പഞ്ചസാ രയെയും അതിന്റെ തന്നെ ഫലമായുണ്ടാകുന്ന കൊഴുപ്പ് നിക്ഷേപ
ത്തെയും കത്തിച്ചു കളയേണ്ടതുണ്ട്. - വതമനുഷ്ഠിക്കുകയെന്നതാണ് ഇതിനുള്ള മാർഗം. രക്തത്തി ലുള്ള ഗ്ലൂക്കോസ് ആണ് ശരീരത്തിന് എളുപ്പം ഉപയോഗിക്കാവുന്ന ഊർജം. വതം എന്നാൽ ഭക്ഷണം കഴിക്കാതിരിക്കുക എന്നതാണ്. ഭക്ഷണം കഴിക്കുമ്പോൾ ശരീരം ഊർജം സൂക്ഷിച്ചുവയ്ക്കുന്നു. വരും അനുഷ്ഠിക്കുമ്പോൾ ശരീരം ഈ സൂക്ഷിച്ചുവച്ച ഊർജം ഉപയോഗി ക്കുന്നു. വതത്തിന്റെ സമയം ദീർഘിപ്പിക്കുന്നതിനനുസരിച്ച് കൂടുതൽ ഗ്ലൂക്കോസ് കുത്തിത്തീരുന്നു.
ശരീരത്തിൽ ഗ്ലൂക്കോസ്ത് അമിതമാകുന്നതാണ് പ്രമേഹം ടൈപ്പ്-2. അത് കത്തിത്തീരുന്നതിനനുസരിച്ച് പ്രമേഹം കുറഞ്ഞുവരും. കേൾ ക്കുമ്പോൾ പ്രയാസകരമെന്ന് തോന്നുമെങ്കിലും ലോകത്തിൽ വിവി ധമതക്കാരായ കോടിക്കണക്കിന് ജനങ്ങൾ ഒരു പ്രയാസവുമില്ലാതെ വതമനുഷ്ഠിക്കുന്നുണ്ട് എന്ന കാര്യം നാം ഓർക്കണം.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കഴിച്ചുകൊണ്ടി രിക്കുന്ന പ്രമേഹ മരുന്നുകളും ഇൻസുലിനും ഒരടിക്ക് നിർത്തരുത്. മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങൾ തുടങ്ങി രക്തത്തിലെ ഗ്ലൂക്കോസ് കുറ യുന്ന മുറക്ക് ക്രമേണ നിർത്താനേ പാടുള്ളൂ.
അതേപോലെ മറ്റു മരുന്നുകൾ ഉപയോഗിക്കുന്നവർ ഡോക്ടറുമാ യി സംസാരിച്ചിട്ടേ ഇത് തുടങ്ങാവൂ.
ഗർഭിണി, മുലയൂട്ടുന്നവർ, കുട്ടികൾ എന്നിവർക്ക് ഇത് നല്ലതല്ല.
അവസാനമായി പറഞ്ഞാൽ, പ്രമേഹം നമുക്ക് പൂർണമായി സു ഖപ്പെടുത്താം. ചെലവില്ലാതെ, ശസ്ത്രക്രിയയില്ലാതെ, മരുന്നില്ലാതെ, തീർത്തും പ്രകൃതിപരവും കാലം തെളിയിച്ചതുമായ മാർഗത്തിലൂടെ. ഇതുവരെ തുടർന്നുവന്ന ഭക്ഷണരീതിയിൽ അൽപ്പം മാറ്റം വരുത്തുക മാത്രമേ ചെയ്യേണ്ടതുള്ളു.

1 comment:

  1. താങ്കൾ പറഞ്ഞത് പൂർണമായും ശരി അല്ല.
    വിഷാംശം ആയ ആഹാരം കഴിച്ചാൽ നാം അത് ഛർദിക്കുന്നു. അല്ലെങ്കിൽ വയർ ഇളകി പുറത്തു പോകും.

    നാം മനസിലാക്കണം വിഷാംശം ഉള്ള ഒന്നും ശരീരം എന്ന intellectual body സ്വീകരിക്കില്ല .

    രാസ(വിഷ) മരുന്ന് കഴിച്ചു ഉൽപ്പാദിപ്പിക്കുന്ന insulin വിഷമയം ആണ് . കൃത്രിമം ആയി എടുക്കുന്ന insulin വിഷം ആണ്. Original അല്ല.
    ഇതു രണ്ടും ശരീരം സ്വീകരിക്കുന്നില്ല .

    അതാണ്‌ insulin റെസിസ്റ്റൻസ് .

    Original insulin നിർമ്മിക്കാൻ ഒരു വൈദ്യ ശാസ്ത്രത്തിനും പറ്റില്ല .

    പല ഗ്രൂപ്പിൽ ഉള്ള രക്തം ഒഴുകി ശരീരത്തിൽ ഉണ്ടാകുന്ന insulin പല ഗ്രൂപ്പിൽ പെട്ടത് ആണ് എന്ന്‌ പോലും അവർക്ക് അറിയില്ല.

    ReplyDelete