പ്രമേഹം പൂർണമായും സുഖപ്പെടുന്നു

കാറ്റ് നിറച്ച ഒരു ബലൂണിലേക്ക് വീണ്ടും ഊതാൻ ശ്രമിക്കുമ്പോൾ കൂടുതൽ മർദ്ദം ഉപയോഗിക്കേണ്ടി വരുന്നു. കോശങ്ങൾ പഞ്ചസാര യാൽ നിറഞ്ഞിരിക്കുന്നത് കാരണം കൂടുതൽ പഞ്ചസാര സ്വീകരി ക്കാൻ അവ വിമുഖത കാണിക്കുന്നു..

പ്രമേഹവും ഇൻസുലിൻ റെസിസ്റ്റൻസും

പൂട്ട് തുറക്കാൻ പറ്റാത്തതല്ല, ഇൻസുലിന്റെ അമിതമായ സാന്നി ധ്യമാണ് ഇൻസുലിൻ റസിസ്റ്റൻസിന് കാരണം. കോശത്തിൽ ഗ്ലൂക്കോ സ് നിറഞ്ഞതുകൊണ്ട് കൂടുതൽ ഗ്ലൂക്കോസിന് അകത്തു കടക്കാൻ സാധിക്കുന്നില്ല. ഇത് പ്രശ്നത്തിന് ശരിയായ ഉത്തരം നൽകുന്നു.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Saturday, May 19, 2018

പ്രമേഹം സുഖപ്പെടുത്തുന്ന LCHF ഭക്ഷണ രീതിയുടെ പ്രചാരമേറുന്നു.


പ്രമേഹം സുഖപ്പെടുത്തുന്ന LCHF ഭക്ഷണ രീതിയുടെ പ്രചാരമേറുന്നു. (ഈ മാസം പ്രവാസ ശബ്ദത്തിൽ എഴുതിയ ലേഖനം )

പ്രമേഹം ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നീട് മരുന്ന് കൂടാതെ സുഖപ്പെടില്ല എന്നാണല്ലോ പൊതുവെ പറയപ്പെടുന്നത്. പ്രമേഹ രോഗികൾ ജീവിതത്തിൽ ഉടനീളം മരുന്ന് കഴിച്ചു ജീവിക്കുന്നത് വളരെ സാധാരണവും ആണല്ലോ. അതിനാൽ തന്നെ പ്രമേഹം ഒരു മാറാ രോഗമായി നാം അംഗീകരിച്ചു കഴിഞ്ഞു .
Image may contain: 1 person, textലോകാടിസ്ഥാനത്തിൽ തന്നെ നോക്കിയാൽ 1980 മുതൽ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അന്നുണ്ടായിരുന്ന പ്രമേഹ രോഗികളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം പതിനഞ്ച് ഇരട്ടിയിലധികം (ബ്ലോഗർ) പേർക്ക് ഇന്ന് പ്രമേഹമുണ്ട്. അമേരിക്കയിൽ മാത്രം പ്രതിവർഷം 174 ബില്യൺ ഡോളർ പ്രമേഹ ചികിത്സയ്ക്കായി പൊടിക്കപ്പെടുന്നുണ്ട്. എന്നിട്ടും പ്രമേഹം കുറയുന്നില്ല. ദിനേനയെന്നോണം പുതിയ രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രമേഹ ചികിത്സ എത്രത്തോളം ഫലം ചെയ്യുന്നു എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
1980 കൾക്ക് ശേഷം എന്ത് കൊണ്ടായിരിക്കും പ്രമേഹം കൂടിയത്? കുറഞ്ഞ കാലം കൊണ്ട് മനുഷ്യന്റെ ജനിതക കോഡിൽ കാര്യമായ വ്യതിയാനം സംഭവിച്ചിരിച്ചിരിക്കാൻ യാതൊരു സാധ്യതയുമില്ല. നമ്മുടെ ഭക്ഷണ രീതിയിലും ജീവിത ശൈലിയിലുമുണ്ടായ സാരമായ മാറ്റം തന്നെയാവും അതിന്റെ പിന്നിലെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ പ്രമേഹത്തെ വരുതിയിൽ ആക്കാനുള്ള പ്രയത്നത്തിന്റെ ആദ്യ കടമ്പ പിന്നിട്ടു കഴിഞ്ഞു.
അവിടെയാണ് LCHF ന്റെ പ്രസക്തി കടന്നു വരുന്നത്. കുറഞ്ഞ അന്നജം, കൂടുതൽ കൊഴുപ്പ് അഥവ Low Carb Hight Fat ഒരു ചികിത്സയല്ല. ഒരു ഭക്ഷണ ശൈലി മാറ്റമാണ്. പ്രമേഹത്തെ ചെറുത്ത് തോൽപ്പിക്കുന്ന ഈ ഭക്ഷണ രീതി ലോകത്താകമാനം പ്രചാരം ഏറി കൊണ്ടിരിക്കുന്നു. അനേകം പേർക്ക് ഇൻസുലിനോ മരുന്നോ കൂടാതെ ജീവിക്കാൻ കഴിയുന്നുമുണ്ട്.

എന്താണ് പ്രമേഹം?

നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിച്ചു കൊണ്ട് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നത്. ഈ ഇൻസുലിനാണ് ശരീരത്തിലെ കോശങ്ങളിലേക്ക് ഗ്ലൂക്കോസ് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. സാധാരണ കാണുന്ന പ്രമേഹ രോഗികളിൽ അധികവും ടൈപ്പ് 2 പ്രമേഹം ബാധിച്ചവരാണ്. അതിനുള്ള കാരണം ഇൻസുലിൻ കുറയുന്നതല്ല. ഇൻസുലിൻ റെസിസ്റ്റൻസാണ് ( ഇൻസുലിനെ തടയാൻ ശരീരം ശ്രമിക്കുന്ന പ്രക്രിയയാണ് ). ഈ അവസ്ഥയാണ് പ്രമേഹം എന്ന് അറിയപ്പെടുന്നത്.
എന്താണ് ഈ തടയലിനു കാരണം? അതറിയണമെങ്കിൽ ഇൻസുലിൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയണം. നാം ഭക്ഷണം കഴിക്കുമ്പോൾ സ്വാഭാവികമായും ഇൻസുലിൻ ഭക്ഷണത്തിലെ ഗ്ലൂക്കോസിനെ നമുക്ക് മതിയായ അളവിൽ ഊർജ്ജമാക്കി മാറ്റുന്നു. എന്നാൽ നാം കഴിക്കുന്ന അധിക ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന അധിക ഗ്ലൂക്കോസിനെ നമ്മുടെ കരളിൽ ഗ്ലൈക്കോജനാക്കി സംഭരിക്കുന്ന ഒരു ധർമ്മം കൂടി ഇൻസുലിൻ ഭംഗിയായി നിർവഹിച്ചു വരുന്നുണ്ട്.
നാം ഭക്ഷണം കഴിക്കാത്ത സമയങ്ങളിൽ ഈ ഗ്ലൈക്കോജനെ വീണ്ടും ശരീരം ഉപയോഗിക്കുന്നു . ഉറക്കത്തിൽ സാധാരണ സംഭവിക്കുന്നത് ഈ പ്രക്രിയയാണ്. ഈ ഒരു ചാക്രിക വ്യവസ്ഥിതിയിൽ യാതൊരു അസ്വാഭാവികതയും ഇല്ല താനും.
Image may contain: one or more peopleഎന്നാൽ വീണ്ടും വീണ്ടും ഗ്ലൂക്കോസിന്റെ അളവ് കൂടി വന്നാൽ നമ്മുടെ ഊർജ്ജത്തിന് ആവശ്യമായ അളവിനേക്കാൾ കൂടുതൽ ഗ്ലൈക്കോജൻ കരളിൽ കൊഴുപ്പ് രൂപത്തിൽ സംഭരിക്കപ്പെടുകയും ക്രമേണ കൂടുതൽ ഗ്ലൈക്കോജനെ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥ വരികയും ചെയ്യുന്നു. അതിനെ മറി കടക്കാൻ ഇൻസുലിൻ ഉത്പാദനം കൂട്ടിയാണ് ശരീരം ശ്രമിക്കുന്നത്. ഈ അമിത ഇൻസുലിൻ ഉത്പാദനം മൂലം നമ്മുടെ ശരീരം പതിയെ പതിയെ ഇൻസുലിനെ തടയാൻ ശ്രമിച്ചു കൊണ്ടിരിക്കും. എത്ര തന്നെ ഇൻസുലിൻ ഉൽപ്പാദിപ്പിച്ചാലും ആ ഇൻസുലിനെ ശരീരം തടഞ്ഞു തുടങ്ങുന്നതോടെയാണ് ഒരാൾ പ്രമേഹ രോഗിയാവുന്നത്.
അപ്പോൾ യഥാർത്ഥ പ്രശ്നം ഇൻസുലിന്റെ അഭാവമല്ല, ഇൻസുലിനെ ശരീരം തടയുന്നതാണ് എന്ന് മനസ്സിലായല്ലോ? അപ്പോൾ സംഭവിക്കുന്നത് കരളിലേക്ക് കൂടുതൽ ഗ്ലൈക്കോജൻ സംഭരിക്കാൻ കഴിയാതെ വരുന്നു. അത് വീണ്ടും തിരികെ രക്തത്തിലേക്ക് തന്നെ തിരിച്ചു വരികയാണ് ചെയ്യുക. അങ്ങനെയാണ് രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നത്. ഇതാണ് ഫാസ്റ്റിംഗ് ഗ്ലൂക്കോസിനു കാരണം.
കാര്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. കരളിൽ അടിഞ്ഞ കൊഴുപ്പ് അവിടെ മാത്രം നിൽക്കുന്നില്ല. ക്രമേണ മറ്റു ശരീര ഭാഗങ്ങളിലും അത് അടിഞ്ഞു കൂടുന്നു. സ്വാഭാവികമായും ഇൻസുലിൻ ഗ്രന്ഥിയായ പാൻക്രിയാസിലും അത് എത്തിച്ചേരും. അത് പാൻക്രിയാസിനെയും ബാധിക്കുന്നതോടെയാണ് രോഗം അതിന്റെ മൂർദ്ധന്യതയിൽ എത്തുന്നത്. ഭക്ഷണം കഴിച്ചാൽ ഇൻസുലിൻ ഉൽപാദിപ്പിക്കുക എന്ന പ്രക്രിയയിൽ അതോടെ താള ഭംഗം വരുന്നു. ഭക്ഷണം കഴിച്ചാൽ ഗ്ലൂക്കോസ് കൂടുന്ന അവസ്ഥയും വന്നു ചേരും. അതോടെ ഒരാൾ പൂർണ്ണമായും പ്രമേഹ രോഗിയാണെന്ന് വിധി എഴുതപ്പെട്ടു.
ഒരാൾ ഒരു സുപ്രഭാതത്തിൽ പ്രമേഹ രോഗിയാവുന്നതല്ല എന്ന് മനസിലായി കാണുമല്ലോ. ഈ പ്രക്രിയകളുടെയൊക്കെ അവസാനമാണ് നാം പ്രമേഹം കണ്ടെത്തുന്നത് എന്ന് മാത്രം. ഈ അവസ്ഥയിലാണ് നമുക്ക് ചികിത്സയുടെ ആദ്യ പടിയായി മെറ്റ്ഫോർമിൻ ടാബ്‌ലറ്റുകൾ ( metformin) നിർദേശിക്കപ്പെടുന്നത്. അത് കഴിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി കാണപ്പെടും. രോഗിക്കും രോഗിയോട് സഹവസിക്കുന്നവർക്കും ആശ്വാസം. എന്നാൽ സത്യത്തിൽ കരളിൽ നിന്ന് രക്തത്തിലേക്ക് ഗ്ലൂക്കോസ് പകരുന്നതിനെ തടഞ്ഞു നിറുത്തുക മാത്രമാണ് ഇവിടെ സംഭവിക്കുന്നത് . പ്രമേഹം യഥാർത്ഥത്തിൽ അവിടെ സുഖപ്പെടുന്നില്ല. എല്ലാം പഴയ പോലെ തന്നെ പോകുന്നുണ്ടാവും. കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടി കൊണ്ടിരിക്കും സ്വാഭാവികമായും അതിനെ ഏറെ കാലം നിയന്ത്രിച്ചു നിറുത്താൻ ആദ്യം നൽകിയ ഡോസിനു കഴിയാതെ വരും. മരുന്നിന്റെ ഡോസ് കൂടി കൂടി വരും. ഒരു പരിധി കഴിഞ്ഞാൽ ഗുളികയിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥ വരികയും ഇൻസുലിനെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു. ചെറിയ ഡോസിൽ തുടങ്ങി പതിയെ പതിയെ ഗുളികയുടെ കാര്യത്തിൽ സംഭവിച്ചത് പോലെ ഇൻസുലിന്റെ അളവ് കൂട്ടി കൂട്ടി വരുന്നു. ഗ്ലൂക്കോസിനെ വീണ്ടും വീണ്ടും കരളിലേക്ക് കുത്തി നിറക്കാനല്ലാതെ ഈ മരുന്നുകൾ ശ്രമിക്കുന്നേയില്ല.
No automatic alt text available.ചുരുക്കത്തിൽ രോഗം മാറുന്നില്ല. രക്തത്തിലെ ഗ്ലൂക്കോസിനെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് തള്ളി വിട്ടു കൊണ്ടേയിരിക്കുകയാണ് സാധാരണ നടക്കുന്നത്. രക്തത്തിൽ ഗ്ലൂക്കോസ് കുറയുകയും ശരീരത്തിൽ മൊത്തത്തിൽ ഗ്ലൂക്കോസ് കൂടുകയും ചെയ്യുന്നു. ഇവിടെ രോഗം മാറുന്നുണ്ടോ? ഇല്ല. വീട്ടിൽ കയറി വരുന്ന ആളുകൾ പെട്ടന്ന് ശ്രദ്ധിക്കുന്ന ഭാഗത്തെ മാലിന്യങ്ങളെ അടിച്ചു കൂട്ടി പെട്ടന്ന് ശ്രദ്ധിക്കാത്ത മൂലകളിലേക്ക് തള്ളുന്നത് പോലെയാണ് ഇവിടെ ചെയ്യുന്നത്. അതിന്റെ ഭവിഷ്യത്തെ അധികം വൈകാതെ അനുഭവിക്കുകയും ചെയ്യുന്നു . കണ്ണ്, വൃക്ക, കരൾ, കാൽ തുടങ്ങിയ അവയവങ്ങളെയൊക്കെ ഇത് പതിയെ ബാധിക്കുകയും ജീവൻ രക്ഷിക്കാൻ
അവയവങ്ങൾ മുറിച്ചു കളയേണ്ടി വരികയും ചെയുന്നത് അങ്ങനെയാണ്.
ഇതിനെ ചികിത്സ എന്നു വിളിക്കാമോ? ചികിത്സയാണെങ്കിൽ രോഗം സുഖപ്പെടുകയാണ് വേണ്ടത്? അത് കൊണ്ട് തന്നെ മറ്റു മാർഗ്ഗങ്ങൾ നമുക്ക് ആരായേണ്ടി വരുന്നു. LCHF ( കുറഞ്ഞ അന്നജം കൂടുതൽ കൊഴുപ്പ് ) ഒരു ചികിത്സയേ അല്ല. ഒരു ഭക്ഷണ രീതിയാണ്. ലോകമാകെ പ്രചുര പ്രചാരം നേടി വരുന്ന ഈ ഭക്ഷണ ശൈലിയിലൂടെ പ്രമേഹത്തിൽ നിന്ന് മുക്തി നേടിയ അനേകം പേരുണ്ട്.

എന്താണ് LCHF?

ശരീരത്തിലേക്ക് ഗ്ലൂക്കോസ് നിക്ഷേപിക്കപ്പെടുന്നത് നിയന്ത്രിക്കാതെ മേൽ വിവരിച്ച അവസ്ഥയിൽ നിന്ന് മോചനം സാധ്യമല്ല. ബാക്കിയൊക്കെയും താത്കാലികമായ അഡ്ജസ്റ്റ്മെന്റുകൾ മാത്രം. പ്രമേഹമെന്ന രോഗത്തെ ചികിത്സിക്കാതെ അതിന്റെ ലക്ഷണത്തെ മാത്രം ചികിത്സിക്കുന്നതാണ് നാം ചെയ്തു പോരുന്നത്.
ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസ് കുറച്ചു കൊണ്ടു വരികയാണ് നാം ചെയ്യേണ്ടത്. അതിനു കാരണം അമിതമായ ഇൻസുലിൻ ഉത്പാദനമാണ്. അതിനോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് ഈ പറയപ്പെടുന്ന ഇൻസുലിൻ റെസിസ്റ്റൻസ്. ഇൻസുലിനെ നിഷ്ക്രിയമാക്കി നിറുത്തുന്ന ഈ അവസ്ഥ മറികടക്കുവാൻ രക്തത്തിലെ ഇൻസുലിൻ കുറച്ചു കൊണ്ടു വരിക മാത്രമാണ് മാർഗ്ഗം. ഇൻസുലിൻ അളവ് കുറയുന്നതോടെ ഇൻസുലിൻ റസിസ്റ്റൻസ് കുറയും കാര്യങ്ങൾ പതിയെ സ്വാഭാവികമായ രീതിയിലേക്ക് മാറി വരികയും ചെയ്യും.
ഇൻസുലിൻ കുറക്കാനുള്ള മാർഗ്ഗം കാർബോ ഹൈഡ്രേറ്റുകൾ കുറക്കുക മാത്രമാണ്. ലളിതമായി പറഞ്ഞാൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിയുന്നത്ര ഒഴിവാക്കുക. അരി, ഗോതമ്പ് തുടങ്ങി നാം സാധാരണ കഴിക്കുന്ന ഒട്ടു മിക്ക എല്ലാ ഭക്ഷണങ്ങളിലും വ്യത്യസ്ത അളവുകളിൽ അന്നജം അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണം കഴിച്ചു കൊണ്ട് പ്രമേഹത്തിൽ നിന്ന് മുക്തി നേടുക സാധ്യമേ അല്ല. അതാണ്‌ LCHF ലെ ആദ്യത്തെ രണ്ടു വാക്കുകൾ പറയുന്നത്. Low carbohydrates അഥവ കുറഞ്ഞ അന്നജം ( പൂർണ്ണമായും ഒഴിവാക്കിയാൽ അത്രയും നല്ലത് ) ഈ ഭക്ഷണ രീതിയുടെ ആദ്യ ഭാഗമാണ്.
അതോടെ വീണ്ടും വീണ്ടും ശരീരത്തിലേക്ക് ഗ്ലൂക്കോസ് തള്ളി വിടുന്ന അപകടകരമായ പ്രവണത അവസാനിക്കുന്നു. എന്ന് മാത്രമല്ല, കരളിൽ നിക്ഷേപിക്കപ്പെട്ട ഗ്ലൈക്കോജനെ ശരീരം രക്തത്തിലേക്ക് തന്നെ തിരികെ കൊണ്ടു വരാൻ തുടങ്ങും. അതാണല്ലോ വേണ്ടതും. പിന്നീട് പതിയെ പതിയെ ശരീരം അടിഞ്ഞു കൂടിയ കൊഴുപ്പുകളെ ആശ്രയിച്ചു തുടങ്ങും. അതിനാൽ തന്നെ ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുമ്പോൾ തന്നെ ആദ്യ ഘട്ടങ്ങളിൽ ഭക്ഷണത്തിന്റെ ഇടവേളകൾ ദീര്ഘിപ്പിക്കുന്നത് ഈ പ്രക്രിയയെ ത്വരിതപ്പെടുത്തും. ഒരു ചെറിയ വൃതം പോലെ. ഇടയ്ക്ക് വെള്ളമോ ഗ്ലൂക്കോസ് ഇല്ലാത്ത പാനീയങ്ങളോ ആവാം.
പ്രമേഹത്തിനുള്ള മരുന്നുകൾ ഈ ഘട്ടത്തിൽ നിറുത്തുന്നത് ഒഴിവാക്കണം എന്നാണ് LCHF രംഗത്തുള്ളവർ പറയുന്നത് കാരണം ഭക്ഷണത്തിൽ ഗ്ലൂക്കോസ് ഇല്ലാത്തതിനാൽ ശരീരം കരളിൽ നിന്ന് ഗ്ലൈക്കോജനെ സ്വീകരിച്ചു തുടങ്ങുമല്ലോ. ഇത് രക്തത്തിൽ വീണ്ടും പഞ്ചസാരയുടെ അളവ് കൂട്ടും. ഈ ഘട്ടത്തിൽ മരുന്ന് നിറുത്തുന്നത് പ്രോത്സാഹിപ്പിക്കപെടുന്നില്ല. എന്നാൽ പതിയെ പതിയെ ഈ അടിഞ്ഞു കൂടിയ ഗ്ലൈക്കോജനും കൊഴുപ്പുമെല്ലാം ഏതാണ്ട് കത്തി തീരുന്നതോടെ ഒരാളുടെ ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം ഇല്ലാതായി അയാൾ പ്രമേഹത്തിൽ നിന്ന് മോചനം നേടുന്നു. അയാൾക്ക്‌ ഇപ്പോൾ കൊഴുപ്പടിഞ്ഞു വീർത്ത കരളോ ഇൻസുലിനെ പ്രതിരോധിക്കുന്ന ശാരീരിക അവസ്ഥയോ ഇല്ല. ഇത് തന്നെയാണ് പ്രമേഹത്തിൽ നിന്നുള്ള ശരിയായ മോചനം.
ഒരിക്കലും സുഖപെടാത്ത പ്രമേഹം സുഖപ്പെടുന്നത് ഇങ്ങനെയാണ്. അന്നജം അടങ്ങിയ ഭക്ഷണം കുറയ്ക്കുമ്പോൾ പകരം എന്ത് കഴിക്കാം എന്നായിരിക്കും ഇപ്പോൾ ചിന്ത? അതിന്റെ ഉത്തരമാണ് LCHF ലെ അവസാനത്തെ രണ്ടു വാക്കുകളായ High Fat (കൂടിയ കൊഴുപ്പ് ). സാധാരണ കൊഴുപ്പ് ഒരു വില്ലൻ ആയാണ് അറിയാപ്പെടുന്നത്. അതിന്റെ പ്രധാന കാരണം നമ്മുടെ ഭക്ഷണ രീതിയാണ്. നാം കൂടിയ അളവിൽ അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനോട് ഒപ്പമാണ് കൊഴുപ്പ് അടങ്ങിയ മത്സ്യം, മാംസം മുട്ട തുടങ്ങിയവ കഴിക്കുന്നത്. ഈ കഴിക്കുന്ന കൊഴുപ്പ് ശരിക്ക് അപ്പോൾ ശരീരത്തിന് ആവശ്യമില്ല കാരണം നമ്മുടെ ശരീരത്തിന് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഗ്ലൂക്കോസിന്റെ കൂടെയാണല്ലോ ഈ കൊഴുപ്പും അകത്തേക്ക് തള്ളുന്നത്. ഈ കൊഴുപ്പ് ശരീരം സംഭരിക്കാൻ തുടങ്ങും.
എന്നാൽ ഗ്ലൂക്കോസ് കിട്ടുന്ന ഭക്ഷണങ്ങൾ കഴിക്കാതെയാവുന്നതോടെ ഈ സംഭരണം നടക്കുന്നില്ല. അതിനാൽ തന്നെ ആ തരത്തിലുള്ള യാതൊരു അപകടവും നടക്കുന്നുമില്ല. രാവിലെ മധുരമില്ലാത്ത ചായയിൽ അല്പം ബട്ടർ കലർത്തി കുടിച്ചു തുടങ്ങുകയും പിന്നീട് വേണമെങ്കിൽ മുട്ടയോ ഉച്ചയ്ക്ക് വെളിച്ചെണ്ണ ചേർത്ത് തയ്യാറാക്കിയ മാംസ ഭക്ഷണമോ മത്സ്യമോ പച്ചക്കറികളോ ഒക്കെ ഭക്ഷിച്ചു കൊണ്ട് ശരീരത്തിനു ആവശ്യമായ ഊർജ്ജം നേടാം. ഇത് പ്രകാരം ആറു മാസം കൊണ്ടോ അതിനു മുൻപോ പൂർണ്ണമായും മരുന്നുകളിൽ നിന്ന് മോചനവും പതിയെ ഒരു വർഷം കൊണ്ട് പൂർണ്ണമായും പ്രമേഹത്തിൽ നിന്ന് മോചനവും നേടിയ കുറെ പേരുണ്ട് . ഈ കുറിപ്പ് ഒരു പൂർണ്ണ വിരാമം ഇടുകയല്ല. കൂടുതൽ പഠിക്കാനുള്ള സാധ്യതകൾ തുറന്നിടുകയാണ്. LCHF ഡയറ്റുകൾ പുസ്തക രൂപത്തിലും ഓൺ ലൈനിൽ ലേഖന രൂപങ്ങളിലും ഏറെ ലഭ്യമാണ്.
എത്രയോ മരുന്നുകൾക്ക് പുറകെ ഓടിയവരാണ് നാം. ഒരു ചെറിയ ഭക്ഷണ ശൈലി മാറ്റം പ്രമേഹത്തെ പൂർണ്ണമായും സുഖപ്പെടുത്തുന്നുണ്ട് എങ്കിൽ അതാണല്ലോ നല്ലത്. പ്രമേഹത്തെ ചികിത്സിക്കാതെ അതിന്റെ ലക്ഷണത്തെ ചികിത്സിക്കുന്ന പതിവ് രീതിയെ പോലെ റിസ്ക്കുകൾ ഈ രീതിയിൽ ഇല്ല താനും.
ലേഖനം : നസറുദീൻ മണ്ണാർക്കാട്

Friday, March 16, 2018

Keto Summit 2018 march 10 kozhicode


Tuesday, March 6, 2018

LCHF എന്ത്, എന്തിന്, എങ്ങനെ?





Saturday, March 3, 2018

പഞ്ചസാരക്കെതിരേ കേസ്



അധ്യായം-4 


പഞ്ചസാരക്കെതിരേ കേസ്

(ഗാരി ടോബ്സ് GARY TAUBES ) നിരൂപണം-ഡാൻ ബാർബർ (DAN BARBER )

ഗ്രന്ഥകാരൻ


നിരൂപകൻ
നിങ്ങളുടെ മകൻ നിങ്ങളോട് ഇങ്ങനെ പറയുന്നത് സങ്കൽപ്പിച്ചു നോക്കൂ:
“അച്ഛാ, ഞാൻ ആഴ്ചയിൽ ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചോട്ടെ? കാരണം ദിവസവും ഒരു പാക്കറ്റ് വലിക്കുന്നതിലും നല്ലതല്ലേ ആഴ്ച യിൽ ഒരു പാക്കറ്റ് വലിക്കുന്നത്? എന്താ പറയുക. അവൻ പറയുന്നത് തെറ്റാണ് എന്ന് പറയാൻ പറ്റുമോ?
ശരി, ഇനി സിഗരറ്റിന്റെ സ്ഥാനത്ത് പഞ്ചസാരയെ പകരം സങ്ക ൽപ്പിക്കുക. - പുകവലിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പഞ്ചസാ ര കഴിക്കുന്നതും തമ്മിൽ താരതമ്യം ചെയ്തത് ശരിയായില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകും.
എന്നാൽ ഗാരി ടോബ്സിന്റെ പഞ്ചസാരക്കെതിരേ കേസ് (The Case Against Sugar) എന്ന പുസ്തകം മറിച്ചു ചിന്തിക്കാൻ നിങ്ങളെ പ്രേ രിപ്പിക്കും. ഇതാ ഇവിടെ പഞ്ചസാരക്കെതിരേ ഒരു പുസ്തകം. അത് ഒന്നിനെയും മധുരത്തിൽ പൊതിയുന്നില്ല. ഇത് വിഷമാണ്. പഞ്ചസാര നിങ്ങളെ കൊല്ലും.
പഞ്ചസാര യഥാർഥത്തിൽ പ്രമേഹത്തിന്റെയും ദുർമേദസ്സിന്റെയും മാതം മൂലകാരണമല്ലാ, മറിച്ച് ഹൃദ്രോഗം, രക്താതിസമ്മർദ്ദം, അർ ബുദം, അൾഹൈമേഴ്സ് എന്നീ രോഗങ്ങൾക്കും കാരണക്കാര നാണ്. മേൽപ്പറഞ്ഞ രോഗങ്ങൾ പകർച്ച വ്യാധികളായിരുന്നുവെങ്കിൽ ആരോഗ്യവകുപ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമായിരുന്നു.
ആയുഷ്കാലം മുഴുവൻ നിങ്ങളെ വിട്ടുമാറാത്ത, നിങ്ങളെ ഇഞ്ചി ഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന എല്ലാ രോഗങ്ങളുടെയും ഉത്ഭവസ്ഥാ നം ടോബ്സ് പറഞ്ഞിടത്തു തന്നെയാണ്.
2002ലെ ന്യൂയോർക്ക് ടൈംസ് മാസികയുടെ മുഖലേഖനമായി ടോബ്സ്, ഭക്ഷണരീതികളും ചിരകാലിക രോഗങ്ങളും എന്ന വിഷയ
ത്തെക്കുറിച്ച് എഴുതിയത് കൊഴുപ്പുപേടിയുടെ വക്താക്കളെ വല്ലാതെ - ചൊടിപ്പിച്ചിരുന്നു. പിന്നീടദ്ദേഹം ആ വിഷയത്തെ ആസ്പദമാക്കി രണ്ടു പുസ്തകങ്ങളെഴുതി. “നല്ല കലോറിയും ചീത്ത കലോറിയും.’’ അതേപോലെ, ഏതാനും വർഷങ്ങൾക്ക് ശേഷം “”നാം എന്തുകൊണ്ട് തടിക്കുന്നു’ എന്ന പുസ്തകവും.
രണ്ടാമത്തെ പുസ്തകത്തിൽ അദ്ദേഹം ആരോപിക്കുന്നത് അ മേരിക്കയിലെ വൈദ്യശാസ്ത്രമേഖല ആ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കി എന്നാണ്.
നാരുകൾ നീക്കിയതും പെട്ടെന്ന് ദഹിക്കുന്നതുമായ, സംസ്കരി ക്കപ്പെട്ട അന്നജത്തിന്റെ അപകടത്തിനു നേരെ പൂർണമായും കണ്ണ ടച്ചുകൊണ്ട്, സദാചാര വിരുദ്ധമായ ശാസ്ത്രവും ഭക്ഷണനിർമാണ കമ്പനികളും ചേർന്ന് കൊഴുപ്പിനെ ഒന്നാം നമ്പർ ശത്രുവാക്കി അവതരിപ്പിച്ചു. ഇവരാണ് നമ്മുടെ വയറിന്റെ ചുറ്റളവ് വർധിപ്പിച്ചത്.
- “പഞ്ചസാരക്കെതിരേയുള്ള കേസ്’ എന്ന പുസ്തകത്തിൽ അന്ന് ജത്തെയും പഞ്ചസാരയെയും എങ്ങനെയാണ് വില്ലൻസ്ഥാനത്ത് നിന്ന് ഇവർ ഒഴിവാക്കിയത് എന്ന് വിശദീകരിക്കുന്നുണ്ട്. ശാസ്ത്രജ്ഞന്മാരും പോഷകാഹാരവിദഗ്ധരും പഞ്ചസാരക്കമ്പനികളും ഒത്തുചേർന്ന് ഇതെങ്ങനെ സാധിപ്പിച്ചെടുത്തു എന്ന് അദ്ദേഹം വിവരിക്കുന്നു.
ടോബ്സിന്റെ ലേഖനങ്ങൾ ഒരേ സമയം പ്രകോപനപരവും നന്നാ യിട്ട് ഗവേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലുള്ളതുമാണ്. വളരെ കാലികപ്രസക്തവുമാണ്. സാൻഫ്രാൻസിസ്കോയിലെ കാലി ഫോർണിയ സർവകലാശാലയിലെ ഒരു ഗവേഷകൻ 2016 സപ്തംബ റിൽ പുറത്തുവിട്ട രേഖകൾ പ്രകാരം, 1960ൽ വൻകിട പഞ്ചസാരക്ക മ്പനികൾ, ഹാർവാർഡിലെ മൂന്നു ശാസ്ത്രജ്ഞന്മാർക്ക് വൻതുക
കൈക്കൂലി കൊടുത്തതായി വെളിപ്പെടുത്തുന്നു. പഞ്ചസാരയല്ല, മറിച്ച് പൂരിത കൊഴുപ്പാണ് ഹൃദ്രോഗം ഉണ്ടാക്കുന്നത് എന്നു പറയാൻ വേ ണ്ടിയായിരുന്നു അത്. കൊക്കക്കോളയും മിഠായി നിർമാതാക്കളും ഇത്തരം പ്രചരണങ്ങൾ നടത്തുകയും പഞ്ചസാരയും പൊണ്ണത്തടിയും തമ്മിൽ ബന്ധമില്ല എന്നു സ്ഥാപിക്കാനുള്ള ഗവേഷണങ്ങൾക്ക് സാ മ്പത്തികസഹായം നൽകുകയും ചെയ്തു. ടോബ്സ് ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ, പഞ്ചസാരയുടെ അപ്രമാദിത്തം ഇല്ലാ താക്കും എന്ന് പ്രവചിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഈ രാജ്യത്തെ പഞ്ചസാരയുടെ ചരിത്രം പഠിച്ചാൽ അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് മനസ്സിലാക്കാൻ സാധിക്കും. അതിനാലാണ് ടോബ്സ് ഇത്രമാത്രം പ്രേരണാത്മകമായി പ്രതികരിക്കുന്നത്. അമേരിക്കക്കാര ന്റെ ഭക്ഷണത്തിൽ പഞ്ചസാരക്കുള്ള സ്ഥാനം അത്രയും പ്രധാനമാണ്, ഒഴിച്ചുകൂടാത്തതാണ്.
- രണ്ടാം ലോകയുദ്ധത്തിന്റെ കാലത്ത് പഞ്ചസാരയിൽ പോഷ കാംശം ഇല്ലെന്ന് പറഞ്ഞു സർക്കാർ പഞ്ചസാരക്ക് റേഷൻ ഏർപ്പെടു ത്തുകയുണ്ടായി. അമേരിക്കൻ മെഡിക്കൽ അസോസിയേഷനും ഇത് ശരിവച്ചു. ഉപഭോഗം കുറയ്ക്കാൻ ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. ജനങ്ങൾ പഞ്ചസാര ഉപയോഗിക്കാതെ ജീവിക്കാൻ പഠിക്കു മെന്ന ഭീഷണി നേരിട്ട പശ്ചാത്തലത്തിൽ പഞ്ചസാര വ്യവസായികൾ ഒരു പഞ്ചസാര ഗവേഷണ കേന്ദ്രം തന്നെ സ്ഥാപിച്ചു (Sugar Research Foundation). പഞ്ചസാരയുടെ ഗുണങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. സ്വാഭാവികമായും ധാരാളം ശാസ്ത്രജ്ഞന്മാർ ഇതിന്റെ സാമ്പത്തികനേട്ടം മനസ്സിലാക്കി ഇതിലേക്കാകർഷിക്കപ്പെട്ടു.

ജനങ്ങൾക്കിടയിൽ പഞ്ചസാര സ്നേഹം പ്രചരിപ്പിക്കുന്ന കാര്യ ത്തിൽ അവർ അങ്ങേയറ്റം വിജയിച്ചു. ഇപ്പോഴും അത് തുടർന്നുകൊ ണ്ടിരിക്കുന്നു. - 1950കളിൽ കലോറി അടിസ്ഥാനമാക്കിയുള്ള ആഹാരരീതികൾ പ്രചരിക്കപ്പെട്ടു തുടങ്ങിയപ്പോൾ കമ്പനികൾ അവസരത്തിനനുസരി ച്ച് ഉയർന്നു. ഏതുതരം ഭക്ഷണമായാലും അതിലെ കലോറികളുടെ എണ്ണമാണ് നോക്കേണ്ടത് എന്നൊരു സിദ്ധാന്തം നടപ്പിൽ വന്നു. അ തായത് 500 കലോറി പഞ്ചസാര കഴിച്ചാലും 500 കലോറി സാലഡ് കഴിച്ചാലും ഒരേപോലെ പൊണ്ണത്തടി ഉണ്ടാക്കും എന്നൊരു വാദം. “കലോറി എല്ലാം കലോറി തന്നെ.” അപ്പോൾ പഞ്ചസാരയെ പ്രത്യേകം വില്ലനാക്കേണ്ട കാര്യമില്ലല്ലോ. ഒരു സ്കൂൺ പഞ്ചസാരയിൽ വെറും 16 കലോറി മാത്രമേ ഉള്ളൂ.
1960കളിലും 1970കളിലും ഇതേ പോലെ പഞ്ചസാര വിശുദ്ധനാ ക്കപ്പെട്ടു.
എല്ലാ ശാസ്ത്രീയ അറിവുകളും പഞ്ചസാരക്കെതിരായിട്ടുപോലും കൊഴുപ്പിനെ ഭീകരനാക്കിക്കൊണ്ട് പഞ്ചസാര രക്ഷപ്പെട്ടു.
യാതൊരു വിധ ശാസ്ത്രീയ ഗവേഷണങ്ങളുടെയും പിന്തുണ യില്ലാതിരുന്നിട്ടുപോലും പൊണ്ണത്തടിക്കും ഹൃദ്രോഗങ്ങൾക്കും കാ രണക്കാരനായി കൊഴുപ്പ് ചിത്രീകരിക്കപ്പെട്ടു. സ്വാഭാവികമായും ജന ങ്ങളുടെ ശ്രദ്ധ പഞ്ചസാരയിൽ നിന്നും വിട്ടു. ഇതൊരു വീണുകിട്ടിയ
ഭാഗ്യമായിരുന്നു പഞ്ചസാരക്കമ്പനികൾക്ക് നിഷ്പക്ഷമെന്ന് കരുതി പ്പോന്നിരുന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, കൊഴുപ്പിനെ വില്ലനാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മാധ്യമങ്ങളും കോൺഗ സും കൃഷിവകുപ്പുമെല്ലാം അതിനോട് കൈകോർത്തു.
1980-90 കളിൽ മറ്റൊരു വിപത്തു കൂടി വന്നുഭവിച്ചു. ഹൈ ഫക്ടോ സ് കോൺ സിറപ്പ് (High Fructose Corn Syrup) രംഗത്തുവന്നു. പഞ്ചസാ രയേക്കാൾ മാരകമായ ഈ വിപത്തിനെ ശാസ്ത്രജ്ഞന്മാർ പരിചയ പ്പെടുത്തിയത് ഏറ്റവും സുരക്ഷിതമായ മധുരമെന്ന നിലയ്ക്കാണ്. രക്തത്തിലെ പഞ്ചസാരയെ വർധിപ്പിക്കില്ല. അതിനാൽ പ്രമേഹരോ ഗികൾക്കുപോലും ഉപയോഗിക്കാമെന്ന് !
അതേ കൊലയാളി, പുതിയ രൂപത്തിൽ അമേരിക്കക്കാർ ഈ മധു രത്തിൽ മയങ്ങിപ്പോയി. പുതിയ ഒരു വിഭാഗം ഉൽപ്പന്നങ്ങൾ കമ്പോ ളങ്ങൾ കീഴടക്കി. ആരോഗ്യദായിയായ ഭക്ഷണങ്ങൾ (Healthy foods) സ്പോർട്സ് ഡിങ്ക്, കൊഴുപ്പു കുറഞ്ഞ തൈര് തുടങ്ങിയ ഉൽപ്പന്ന ങ്ങളെല്ലാം പരസ്യം ചെയ്ത് അവയിലെ കലോറികളെല്ലാം ഹൈഫ ക്ടോസ് കോൺ സിറപ്പിൽ നിന്നാണ് എന്നായിരുന്നു. ഇത് പഞ്ചസാര യുടെ തന്നെ മറ്റൊരു രൂപമാണെന്ന കാര്യം അവർ ഉപഭോക്താക്കളിൽ നിന്ന് മറച്ചുവച്ചു. എന്റെ ഹൃദയത്തെ അങ്ങേയറ്റം വേദനിപ്പിച്ച കാര്യ മായിരുന്നു അത്. ആഹാര രീതികളെക്കുറിച്ചും പത്ഥ്യത്തെക്കുറിച്ചു


മുള്ള ദശകങ്ങളുടെ ഉപദേശങ്ങളും ചർച്ചകളും അവസാനം നമ്മ എത്തിച്ചത് എവിടെയാണ്? മെറ്റബോളിക് സിൻഡ്രോം എന്നൊരു പ്രതിഭാസത്തെ കുറിച്ചാണ് ഇന്ന് വൈദ്യ ശാസ്ത്രരംഗത്തെ പ്രധാ നചർച്ച പൊണ്ണത്തടി, രക്താതിസമ്മർദ്ദം, ഇൻസുലിൻ റസിസ്റ്റൻസ് എന്നീ ലക്ഷണങ്ങളോടെ വരുന്ന മെറ്റാബോളിക് സിൻഡമാണ് ഹ ദോഗം, കാൻസർ എന്നിവയിലേക്ക് എത്തിക്കുന്നതെന്ന് മിക്കവാറും അംഗീകരിക്കപ്പെട്ടു തുടങ്ങിയിരിക്കയാണ്.
എന്താണ് ഇൻസുലിൻ റസിസ്റ്റൻസിനും മെറ്റാബോളിക് സിൻ ഡമിനും കാരണം?
ടോബസ് കാണുന്നത് പഞ്ചസാരയെയാണ്. നമ്മുടെ കൺമുമ്പിൽ തന്നെ കഴിഞ്ഞ 50 വർഷമായി “മറഞ്ഞു” കിടക്കുന്ന കാരണം. അദ്ദേ ഹം പറയുന്നത് ശരിയാണെങ്കിൽ അദ്ദേഹത്തിന്നത് തെളിയിക്കാനും കഴിയേണ്ടതാണ്.
നമ്മൾ പോഷകക്കുറവു കാരണമുള്ള രോഗങ്ങളെയല്ല ഇക്കാല ത്ത് അഭിമുഖീകരിക്കുന്നത്. ശരീരകോശങ്ങളും അവയവങ്ങളുമെല്ലാം ക്രമേണ നശിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങൾ (Degenerative diseases ആണിന്ന് കാണപ്പെടുന്നത്. അവ പ്രത്യക്ഷപ്പെടാൻ വളരെക്കാലമെ ടുക്കും. മാത്രവുമല്ല, എല്ലാവരിലും അവ ബാധിക്കണമെന്നും ഇല്ല.
 ടോബ്സിന്റെ പുസ്തകത്തെക്കുറിച്ചുള്ള ഈ നിരൂപണം വായി ക്കുന്ന നിങ്ങൾക്ക് എന്നെ പോലെത്തന്നെ ഒരു സംശയം തോന്നുന്നു ണ്ടാവും. ഒരാൾക്ക് അപകടകരമല്ലാതെ, സുരക്ഷിതമായി കഴിക്കാ വുന്ന പഞ്ചസാരയുടെ അളവ് എത്രയാണ്?
ടോബ്സ് ഈ ചോദ്യത്തിന് നമ്മൾ ആഗ്രഹിക്കുന്ന ഉത്തരമല്ല നൽകുന്നത്. ആഴ്ചയിൽ ഒരു പാക്കറ്റ് സിഗരറ്റ് വലിക്കുന്നത് ദിവസ ത്തിൽ ഒരു പാക്കറ്റ് വലിക്കുന്നതിനേക്കാൾ സുരക്ഷിതമാണോ എന്ന മറു ചോദ്യമാണ് ടോബ്സിന്റെ മറുപടി.
ഇവിടെ തന്നെയാണ് ടോബ്സിന്റെ പ്രധാന പോയിന്റ് കിടക്കു ന്നത്. ഇതൊരു മുഴുവൻ ജീവിതം കൊണ്ട് കണ്ടുപിടിക്കേണ്ട മറുപടി ആണ്. വ്യക്തമായ ഒരു ഉത്തരം ലഭിക്കാനും സാധ്യതയില്ല. വ്യക്തമാ യ ഗവേഷണഫലങ്ങളോ സമവാക്യങ്ങളോ ലഭ്യമല്ലാത്തതിനാലും ഇത് എത്രത്തോളം ഹാനികരമാണ് എന്ന് കണ്ടുപിടിക്കാൻ മറ്റു പ്രാ
യോഗിക മാർഗങ്ങളൊന്നും നിലവിലില്ലാത്തതിനാലും പഞ്ചസാര മി - ക്കവാറും ഒരിക്കൽകൂടി നിരപരാധിയായി മുദ്രകുത്തപ്പെട്ടേക്കാം. വൻ കമ്പനികൾ പഞ്ചസാരയെ കുറ്റവിമുക്തനാക്കാൻ രംഗത്തുണ്ടാകും. ജനങ്ങളെ അജ്ഞതയിൽ തന്നെ അവർ തളച്ചിടാൻ ശ്രമിക്കും. പ്രശ് നത്തിന് രണ്ടു വശമുണ്ടെന്ന് അവർ പറയും. ശക്തമായ ശാസ്ത്രീയ അറിവുകളെ അവർ സംശയത്താൽ മറച്ചുവയ്ക്കും.
ടോബ്സ് അംഗീകരിക്കാത്ത ഒരു വശം കൂടിയുണ്ട് പ്രശ്നത്തിന്. പഞ്ചസാര ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ മേൽപ്പറഞ്ഞ രോ ഗങ്ങളെ തടയാൻ സാധിക്കുമെന്ന് തന്നെ കരുതുക. പക്ഷേ, അവിടം കൊണ്ട് അവസാനിക്കുന്നില്ലല്ലോ കാര്യങ്ങൾ. നമുക്കു ചുറ്റും ഒരു വലിയ പാരിസ്ഥിതിക വ്യവസ്ഥയുണ്ടല്ലോ. മലിനീകരണവും മറ്റു കാരണങ്ങളും അവിടെയുണ്ട്. രോഗങ്ങൾ വരാൻ മറ്റു കാരണങ്ങൾ ബാക്കിയുണ്ടെന്ന് ചുരുക്കം.
- നാമെന്താണ് ചെയ്യേണ്ടത്? നേരിട്ട് അഭിമുഖീകരിക്കുന്ന പ്രശ് നങ്ങളെ അങ്ങനെ കാണുക. അവ ഒഴിവാക്കാനുള്ള മുൻകരുതലുക ളെടുക്കുക. നമ്മുടെ ആരോഗ്യം ഒരു തുലാസിൽ ആടിക്കളിക്കുകയാ ണെന്ന് ഓർക്കുക.

Thursday, March 1, 2018

പ്രമേഹം വരുന്ന വഴി - പ്രസന്റേഷൻ സ്പീച്ച്

പ്രമേഹം വരുന്ന വഴിയെക്കുറിച്ച് ഹബീബുറഹ്മാൻ അരീക്കോട് ഫറോക്ക് കോളേജിൽ വച്ച് നടത്തിയ പ്രഭാഷണം. 

പ്രമേഹം വരുന്ന വഴി

അധ്യായം-3

പ്രമേഹം വരുന്ന വഴി

മെറ്റാബോളിക് സിൻഡ്രോം കടപ്പാട്: ഡോ. ജേസൻ ഫംഗ്

ഇരുപതാം നൂറ്റാണ്ടിലെ വൈദ്യശാസ്ത്രമേഖലയിലെ ഏറ്റവും വലിയ നേട്ടമെന്തെന്നു ചോദിച്ചാൽ ആന്റി ബയോട്ടിക്കുകളാണെന്ന് പറയാം. പല രോഗങ്ങളും ആന്റി ബയോട്ടിക്കുകളുപയോഗിച്ചു നമു ക്കു സുഖപ്പെടുത്താൻ സാധിച്ചിരുന്നു. എന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചപ്പോഴേക്കും കാര്യങ്ങളൊക്കെ മാറിമറി
ഞ്ഞു വരുകയാണ്. ആന്റിബയോട്ടിക്കുകൾക്ക് യാതൊന്നും ചെയ്യാൻ - സാധിക്കാത്ത അല്ലെങ്കിൽ യാതൊരു വിധ മരുന്നുകൾക്കും സുഖപ്പെ ടുത്താൻ സാധിക്കാത്ത രോഗങ്ങളാണ് ഇപ്പോൾ വ്യാപകമായിക്കൊ ണ്ടിരിക്കുന്നത്.
ഉദാഹരണമായി ഹൃദയധമനീ രോഗങ്ങൾ, മസ്തിഷ്കാഘാതം, പ്രമേഹം, അർബുദം, അൽസ്ഹൈമേഴ്സ്, പൊണ്ണത്തടി, വൃക്കരോ ഗങ്ങൾ തുടങ്ങിയവ. ഈ രോഗങ്ങൾക്ക് മൊത്തമായി പറയുന്ന കാര ണമാണ് മെറ്റബോളിക് സിൻഡ്രോം.

എന്താണ് മെറ്റാബോളിക് സിൻഡ്രോം?

- ഹൃദ്രോഗം, ട്രോക്ക്, പ്രമേഹം, അർബുദം, അൾസ്ഹൈമേ ഴ്സ്, പൊണ്ണത്തടി തുടങ്ങി ഒരു കൂട്ടം ജീവിതശൈലീ രോഗങ്ങൾക്ക് കാരണമായ ചില തകരാറുകൾക്ക് മൊത്തത്തിൽ പറയുന്ന പേരാണ് മെറ്റാബോളിക് സിൻഡ്രോം. പ്രധാനമായും അഞ്ച് ലക്ഷണങ്ങളാണ് ഇതിന്നുള്ളത്.

  1. ഭക്ഷണത്തിന് മുമ്പ് രക്തത്തിലെ പഞ്ചസാര 100 mg/dl ൽ കൂടുക. 
  2. രക്തത്തിലെ ടൈഗ്ലിസറൈഡ് (tryglyceride) 150 mg/dlൽ കൂടുക. 
  3. എച്ച്.ഡി.എൽ (HDL) 40 mg/dl ൽ കുറയുക. സ്ത്രീകൾക്ക് 50ൽ - കുറയുക. 
  4. വയറിന്റെ ചുറ്റളവ് പുരുഷന് 40 ഇഞ്ച്, സ്ത്രീകൾക്ക് 35 ഇഞ്ച് - ഇവയിൽ കൂടുതലുണ്ടാവുക. 
  5. രക്തസമ്മർദ്ദം 120/85 ൽ കൂടുക.

- മേൽ പറഞ്ഞ അഞ്ച് ലക്ഷണങ്ങളിൽ മൂന്നെണ്ണം ഒരാളിലുണ്ട ങ്കിൽ അയാൾക്ക് മെറ്റാബോളിക് സിൻഡ്രോം ഉണ്ട്. എന്നു പറഞ്ഞാൽ ആദ്യം പറഞ്ഞ രോഗങ്ങൾ ഇത്തരക്കാർക്ക് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

എന്താണ് കാരണം?

- മെറ്റാബോളിക് സിൻഡാമിന്റെ പ്രധാന കാരണം രക്തത്തിലെ അമിതമായ ഇൻസുലിൻ ആണ്.

ഇൻസുലിൻ രക്തത്തിൽ വർധിക്കുന്നതിനനുസരിച്ച് ശരീര ത്തിൽ പ്രത്യേകിച്ച് കരളിലും പരിസരത്തും കൊഴുപ്പു വർധിക്കുന്നു. അപ്പോൾ വയറിന്റെ ചുറ്റളവ് വർധിക്കുന്നു. ഇൻസുലിന്റെ അളവ് കൂടുന്നതോടെ ഇൻസുലിൻ റസിൻസുമുണ്ടാവുന്നു. അതോട പ്രമേഹം തുടങ്ങുന്നു. കൊഴുപ്പ് വർധനയോടെ ടൈഗ്ലിസറോയ്ഡ് വർധിക്കുന്നു. HDL കുറയുന്നു. ചുരുക്കത്തിൽ ഇൻസുലിൻ വർധന വാണ് എല്ലാത്തിനും കാരണം.

എന്താണ് രക്തത്തിൽ ഇൻസുലിൻ വർധിക്കാൻ കാരണം? 

രക്തത്തിലേക്ക് ഭക്ഷണത്തിൽ നിന്ന് വരുന്ന ഗ്ലൂക്കോസിനെ കോ ശങ്ങളിലേക്ക് ഊർജമായി എത്തിക്കുന്ന ഉത്തരവാദിത്തമാണ് ഇൻസു ലിന് ഉള്ളത്. കോശങ്ങൾക്ക് ആവശ്യമുള്ളതിൽ കൂടുതൽ പഞ്ചസാര രക്തത്തിൽ ഉണ്ടെങ്കിൽ അതിനെ ഗ്ലൂക്കോജനും കൊഴുപ്പുമായി കരളിലും മറ്റും നിക്ഷേപിക്കുന്നതും ഇൻസുലിനാണ്.
ഈ കൊഴുപ്പിനെ ഭക്ഷണം ലഭ്യമല്ലാത്ത അവസരങ്ങളിൽ ശരീരം ഊർജമായി ഉപയോഗപ്പെടുത്തും. ആദിമകാലത്ത് മനുഷ്യൻ വേട്ടയാ ടി നടന്നിരുന്നപ്പോൾ വല്ലപ്പോഴുമൊക്കെയായിരുന്നു അവന് ഭക്ഷണം ലഭിച്ചിരുന്നത്. ഒരു ദിവസം ഒരു മൃഗത്തെ വേട്ടയാടി ഭക്ഷിച്ചാൽ പി
ന്നെ ദിവസങ്ങളോളം ഭക്ഷണം കഴിക്കില്ലായിരുന്നു. ആ സമയത്ത് ഈ സൂക്ഷിക്കപ്പെട്ട കൊഴുപ്പ് കരളിൽ നിന്ന് ഗ്ലിസറോളും കീറ്റോണു മായി പരിവർത്തനപ്പെട്ടു രക്തത്തിലെത്തുകയും അത് കോശങ്ങൾക്ക് ഊർജമാവുകയും ചെയ്തു. കൊഴുപ്പിന്റെ നിക്ഷേപം കുറഞ്ഞുവരും.
ആ സമയത്ത് അവൻ അടുത്ത വേട്ട നടത്തും. നന്നായി ഭക്ഷിക്കും. കൊഴുപ്പ് നിക്ഷേപം നടത്തും. ഇത് തുടർന്നു വരും. എന്നാൽ ആ ധുനിക മനുഷ്യന്റെ സ്ഥിതിയെന്താണ്? കൊല്ലത്തിൽ 365 ദിവസവും 24 മണിക്കൂറും ഭക്ഷണം തന്നെ. അതും 80-90% അന്നജങ്ങൾ. ഈ അന്നജങ്ങളെയെല്ലാം ഊർജവും കൊഴുപ്പുമാക്കാൻ അമിതമായ ഇൻ സുലിൻ വേണ്ടിവരുന്നു. കൊഴുപ്പ് ഉപയോഗിക്കപ്പെടാതെ കരളിലും മറ്റു സ്ഥലങ്ങളിലും നിറയുന്നു.
ചുരുക്കത്തിൽ അമിതമായ ഭക്ഷണവും അതിലെതന്നെ അന്ന ജവും ആണ് ഇൻസുലിൻ വർധനവിന് കാരണം. ഭക്ഷണരീതിയിൽ സാരമായ മാറ്റം വരുത്തിയാൽ മെറ്റബോളിക് സിൻഡ്രോം ഒഴിവാ ക്കാം. ഭക്ഷണം കഴിക്കാത്ത സമയം വർധിപ്പിക്കലാണ് പ്രധാനമായും ചെയ്യേണ്ടത്.

മെറ്റാബോളിക് സിൻഡ്രോം-പരിഹാരം

മെറ്റാബോളിക് സിൻഡാമിന്റെ അഞ്ച് ലക്ഷണങ്ങൾ പറഞ്ഞു വല്ലോ. ഇതിന്റെയെല്ലാം അടിയിൽ കിടക്കുന്ന കാരണം അമിതമായ ഇൻസുലിൻ (Hyper insulinemia) ആണെന്നു പറഞ്ഞു. ഭക്ഷണത്തിൽ അന്നജം കൂടുന്നതിനുസരിച്ച് രക്തത്തിലെ പഞ്ചസാര വർധിക്കുകയും അതിന്നനുസരിച്ച് ഇൻസുലിൻ വർധിക്കുകയുമാണ് ചെയ്യുന്നത്. ഇത് കരളിലെ കൊഴുപ്പിന്റെ അളവ് വർധിപ്പിക്കുന്നു. ഈ കൊഴുപ്പ് കുറ യുന്നില്ല. കൂടിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് പ്രശ്നത്തിന്റെ കാതൽ കിടക്കുന്നത്. രക്തത്തിലെ പഞ്ചസാര വർധിക്കുന്നു, ഗ്ലിസറൈഡ് വർധിക്കുന്നു. ഇതിന്റെ ഫലമായി പ്രമേഹം, ഹൃദയധമ നീ രോഗങ്ങൾ, ദുർമേദസ്സ്, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് ഇത് കാരണമാകുന്നു.
സ്വാഭാവികമായും ഭക്ഷണത്തിലെ അന്നജം വലിയ തോതിൽ കുറയ്ക്കുകയും ഭക്ഷണങ്ങൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കുകയു മാണെങ്കിൽ ഇൻസുലിന്റെ അളവും കുറയ്ക്കാം.
അന്നജം ഭക്ഷണത്തിൽ നിന്ന് ഗണ്യമായ തോതിൽ ഒഴിവാക്കു ന്നതോടെ ഇൻസുലിൻ കുറയുന്നു. അതിന്റെ ഫലമായി കൊഴുപ്പ് നിക്ഷേപം കുറയുന്നു. ഗ്ലൂക്കോസ് രക്തത്തിൽ കുറയുമ്പോൾ ശരീരം കൊഴുപ്പിനെ ഊർജമാക്കി മാറ്റുന്നു. ഇതോടെ മെറ്റബോളിക് സിൻ ഡാമിന്റെ എല്ലാ ലക്ഷണങ്ങളും ഇല്ലാതാവുന്നു. അതിന്റെ ഫലമായി ആദ്യം പറഞ്ഞ രോഗങ്ങളിൽ നിന്നെല്ലാം നമുക്ക് രക്ഷപ്പെടാൻ സാധിക്കും. -- ഭക്ഷണത്തിൽ നിന്ന് അന്നജം ഒഴിവാക്കിയാൽ പിന്നെ എന്താണ് ഭക്ഷിക്കുക എന്ന ചോദ്യം സ്വാഭാവികമാണ്. രക്തത്തിൽ ഇൻസു ലിൻ വർധനവുണ്ടാക്കാത്ത ഭക്ഷണം കഴിക്കണം. പ്രകൃദിദത്തമായ കൊഴുപ്പ് ധാരാളം കഴിക്കാം. വെണ്ണ, നെയ്യ്, ശുദ്ധമായ വെളിച്ചെണ്ണ, ഒലിവെണ്ണ, മാട്ടിറച്ചി ആട്ടിറച്ചി, മത്സ്യം, മുട്ട എന്നിവ കഴിക്കാം. അന്ന ജമില്ലാത്ത പച്ചക്കറികൾ ധാരാളം കഴിക്കാം, കിഴങ്ങുവർഗങ്ങളൊഴിച്ച്. മാംസ്യം (Protein) മിതമായ അളവിലും. അന്നജം ഒഴിവാക്കുകയെ ന്നാൽ അരി, ഗോതമ്പ്, കിഴങ്ങുകൾ, പഞ്ചസാര, അതിമധുരമുള്ള പഴങ്ങൾ എന്നിവ കഴിക്കരുത്. പ്രത്യേകിച്ചും തവിടുകളഞ്ഞ അരിയും
മെദയും പൂർണമായി ഒഴിവാക്കണം. ഗ്ലൂക്കോസ് ലഭ്യമല്ലാത്ത അവ സ്ഥയിൽ കൊഴുപ്പിൽ നിന്ന് ശരീരം ഊർജമുണ്ടാക്കും എന്നു പറ ഞഞ്ഞല്ലോ. എന്നാൽ കാൻസർ കോശങ്ങൾക്ക് ഗ്ലൂക്കോസില്ലാതെ നില നിൽക്കാൻ സാധ്യമല്ല. അതിനാൽ ഗ്ലൂക്കോസ് രക്തത്തിൽ ഇല്ലാതെ ആയാൽ അവ നശിച്ചുപോകും. സാധാരണ കോശങ്ങൾക്ക് യാതൊരു കുഴപ്പവും വരികയുമില്ല. രക്തത്തിലെ പഞ്ചസാര കുറയുകയും കരളി ലെ കൊഴുപ്പ് ഊർജമായി ഉപയോഗിച്ചു തീരുകയും ചെയ്യുന്ന മുറക്ക് പ്രമേഹവും ഇല്ലാതാവും. ടെ ഗ്ലിസറൈഡ് കുറയുകയും എച്ച്.ഡി. എൽ കൂടുകയും ചെയ്യുന്നതോടെ ഹൃദയധമനീ രോഗങ്ങളും മസ്തി ഷ്കാഘാതവും ഉണ്ടാവാനുള്ള സാധ്യത മങ്ങും.
ചുരുക്കത്തിൽ മെറ്റാബോളിക് സിൻഡാമിൽ നിന്ന് നമുക്ക് രക്ഷപ്പെടാം.

Tuesday, February 27, 2018

പ്രമേഹവും ഇൻസുലിൻ റസിസ്റ്റൻസും

അധ്യായം-2

പ്രമേഹവും ഇൻസുലിൻ റസിസ്റ്റൻസും

(ഡോ. ജേസൻ ഫംഗ്)

എന്താണ് ഇൻസുലിൻ റസിസ്റ്റൻസ്? ഇൻസുലിന്റെ കാര്യക്ഷമ താ കുറവെന്ന് പരിഭാഷപ്പെടുത്താം.
രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് ഊർജാവ ശ്യത്തിനായി എത്തിക്കുകയെന്നതാണ് ഇൻസുലിന്റെ ഒരു പ്രധാന ജോലി. ഇൻസുലിൻ സാധാരണ അളവിലോ കൂടുതലായോ രക്ത ത്തിൽ ഉണ്ടായിരിക്കെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അസാധാരണമായി ഉയർന്നുനിൽക്കുന്ന അവസ്ഥയെയാണ് ഇൻസു ലിൽ റസിസ്റ്റൻസ് എന്ന് വിളിക്കുന്നത്. കോശങ്ങൾ ഇൻസുലിന്റെ ആ വശ്യപ്രകാരം പഞ്ചസാരയെ സ്വീകരിക്കാത്ത അവസ്ഥ. ഇതെങ്ങനെ ഉണ്ടാവുന്നു?
നിലവിലുള്ള സങ്കൽപ്പ പ്രകാരം ഇതൊരു താക്കോലും പൂട്ടും പോലുള്ള ഏർപ്പാടാണ്. കോശഭിത്തിയിൽ ഗ്ലൂക്കോസിനെ സ്വീകരി ക്കാനുള്ള ഒരു സ്വീകരണി ഉണ്ട്. ഇൻസുലിൻ ഒരു താക്കോലായി ഇതിനെ തുറന്ന് ഗ്ലൂക്കോസിനെ കോശത്തിനകത്തേക്ക് കടത്തിവി ടുന്നു. താക്കോൽ (ഇൻസുലിൻ) എടുക്കുന്നതോടെ ഈ കവാടം അടഞ്ഞുപോകുന്നു. പിന്നെ ഗ്ലൂക്കോസിന് കോശത്തിനകത്തേക്ക്
പ്രവേശിക്കാൻ സാധ്യമല്ല. ഇൻസുലിൻ റസിസ്റ്റൻസ് എന്ന അവസ്ഥ യിൽ ഇൻസുലിന് ഈ പൂട്ട് പൂർണമായി തുറക്കാൻ സാധിക്കാതെ വരുന്നു. ഗ്ലൂക്കോസ് രക്തത്തിൽ വർധിക്കുന്നു. ഇതിനെയാണ് ടൈപ്പ്-2 പ്രമേഹം എന്ന് പറയുന്നത്.
കോശങ്ങൾക്ക് ആവശ്യത്തിന് ഗ്ലൂക്കോസ് കിട്ടാതെ അവ പട്ടിണി യാവുന്നു.


അപ്പോൾ ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുകയും കൂടുതൽ താക്കോലുകൾ ഉപയോഗിച്ച് ഗ്ലൂക്കോസിനെ കോശത്തിന കത്തേക്ക് കയറ്റുകയും ചെയ്യും. കേൾക്കാൻ രസമുള്ള സിദ്ധാന്തം. പക്ഷേ, യാഥാർഥ്യവുമായി ബന്ധമില്ല എന്ന് മാത്രം. ഒന്നാമതായി, ആരോഗ്യമുള്ളയാളുടെയും പ്രമേഹരോഗിയുടെയും ഇൻസുലിൻ തന്മാത്രകൾ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എന്ന് പറഞ്ഞാൽ, ഇവിടെ താക്കോലിന് പ്രവർത്തനശേഷി കുറഞ്ഞുവെന്നതിന് യാതൊ രു അടിസ്ഥാനമില്ല.
- പൂട്ടിനും താക്കോലിനും കുഴപ്പമില്ലെങ്കിൽ പിന്നെ എന്തുകൊണ്ട് ഇൻസുലിൻ പ്രവർത്തിക്കുന്നില്ല? ഈ ചോദ്യത്തിന് ഉത്തരം കാണാ
 തെ നമുക്ക് പ്രമേഹത്തെ ചികിത്സിക്കാൻ സാധ്യമല്ല. അതാണ് ഇന്ന ത്തെ പ്രമേഹ ചികിത്സാ രംഗത്തെ യഥാർഥ പ്രശ്നം. എന്താണ് കാരണം ?
ഇൻസുലിൻ പ്രധാനമായും രണ്ടുകാര്യങ്ങൾ കരളിനോട് നിർദേ ശിക്കുന്നു.
1. പുതിയതായി കരളിൽ നിന്ന് ഗ്ലൂക്കോസ് ഉൽപാദിപ്പിക്കരുത്. - 2. കരളിലേക്ക് വരുന്ന ഗ്ലൂക്കോസിനെ ഗ്ലൂക്കോജനാക്കി മാറ്റി സൂക്ഷിക്കുക, അളവിൽ കൂടുതലുണ്ടാകുന്ന ഗ്ലൂക്കോജനെ കൊഴു പ്പാക്കി മാറ്റുക.
ഇനി നോക്കുക, ഇൻസുലിൻ റസിൻസ് അവസ്ഥയിൽ ഈ രണ്ട് പ്രവൃത്തികളും സ്വാഭാവികമായും മന്ദീഭവിക്കേണ്ടതാണ്. എന്നാൽ ഒന്നാമത്തെ പ്രവൃത്തി മാത്രമേ ഇവിടെ മന്ദീഭവിക്കുന്നുള്ളു. അതായത് ഇൻസുലിൻ, കരളിനോട് ഗ്ലൂക്കോസ് പുറത്തുവിടരുത് - എന്ന് പറയുന്നുണ്ടെങ്കിലും കരൾ ധാരാളമായി ഗ്ലൂക്കോസ് പുറത്തു - രക്തത്തിലേക്ക് കടത്തിവിടുന്നു. എന്നാൽ രണ്ടാമത്തെ കാര്യത്തിന് ഒരു കുറവും വരുന്നില്ല, മറിച്ച് വർധിക്കുകയാണ്. കൊഴുപ്പ് നിക്ഷേപം കൂടിക്കൊണ്ടിരിക്കയാണ്.
- ആദ്യം പറഞ്ഞ പൂട്ടും താക്കോലും സിദ്ധാന്തമനുസരിച്ച് ഗ്ലൂക്കോ സിനെ ഇൻസുലിൻ റസിഡൻസ് അവസ്ഥയിൽ കോശത്തിനകത്തേ ക്ക് കടത്തിവിടാൻ സാധിക്കാതെ കോശത്തെ പട്ടിണിക്കിടുകയാണ്. ഈ അവസ്ഥയിൽ പുതിയതായി കൊഴുപ്പ് ഉണ്ടാക്കാൻ സാധിക്കില്ല. ല്ലോ. എന്നാൽ ഇവിടെ യഥാർഥത്തിൽ കൊഴുപ്പ് കൂടുകയാണ്.
ഇതെങ്ങനെ ശരിയാവും? ഇൻസുലിൻ റസിസ്റ്റൻസ് അവസ്ഥയിൽ കരൾ, ഇൻസുലിന്റെ ഒരു നിർദേശത്തെ നിരാകരിക്കുകയും മറ്റൊ ന്നിനെ സ്വീകരിക്കുകയും ചെയ്യുമോ? ഇതു രണ്ടും ഒരേ സമയത്തും ഒരേ സ്ഥലത്തുമാണ് നടക്കുന്നത്. ഇൻസുലിന്റെ സംവേദനക്ഷമത ഒരേ സമയത്ത് ഒരേ സ്ഥലത്ത് കൂടുകയും കുറയുകയും ചെയ്യുന്നു. തീർത്തും യുക്തിക്ക് യോജിക്കാത്ത കാര്യമാണ്.
എത്രയോ ദശവർഷമായി ഗവേഷകർക്ക് ഉത്തരം കിട്ടാത്ത പ്രശ് മാണിത്. എന്ന് പറഞ്ഞാൽ പൂട്ടും താക്കോലും സങ്കൽപ്പം തെറ്റാണ്.

എങ്ങനെയാണ് ഈ പ്രശ്നത്തെ സമീപിക്കേണ്ടത് ?



 പൂട്ട് തുറക്കാൻ പറ്റാത്തതല്ല, ഇൻസുലിന്റെ അമിതമായ സാന്നി ധ്യമാണ് ഇൻസുലിൻ റസിസ്റ്റൻസിന് കാരണം. കോശത്തിൽ ഗ്ലൂക്കോ സ് നിറഞ്ഞതുകൊണ്ട് കൂടുതൽ ഗ്ലൂക്കോസിന് അകത്തു കടക്കാൻ സാധിക്കുന്നില്ല. ഇത് പ്രശ്നത്തിന് ശരിയായ ഉത്തരം നൽകുന്നു.


ഇതോടെ എല്ലാ സങ്കൽപ്പങ്ങളും മാറ്റിമറിക്കപ്പെടുന്നു. ആദ്യം പറഞ്ഞ പൂട്ടും താക്കോലും കോശത്തിനകത്തെ പട്ടിണിയുമാണ്  ശരിയെങ്കിൽ, പ്രമേഹ ചികിത്സയിൽ ഇൻസുലിൻ കുത്തിവയ്പ്പിന് ഫലമുണ്ടാവണമായിരുന്നു. ഇൻസുലിൻ വർധിക്കുമ്പോൾ കൂടുതൽ ഗ്ലൂക്കോസ് കോശങ്ങൾക്കകത്ത് പ്രവേശിച്ച് പട്ടിണി മാറ്റുമായിരുന്നു.

കഴിഞ്ഞ 50 വർഷമായി അങ്ങനെയാണ് പ്രമേഹത്തെ ചികിത്സിച്ചതും. എന്നാൽ അതൊരു വമ്പിച്ച പരാജയമായിരുന്നു. ACCORD തുടങ്ങി ഏഴോളം പഠനങ്ങൾ (Randomised control Trials ) തെളിയിച്ചത് ഈ ചികിത്സാ രീതി തെറ്റാണെന്നാണ്. മറിച്ച് കോശങ്ങളിൽ ഗ്ലൂക്കോസ്


നിറഞ്ഞുകവിഞ്ഞിരിക്കയാണെന്ന സങ്കൽപ്പം സ്വീകരിച്ചാൽ, വീണ്ടും ഇൻസുലിൻ കുത്തിവച്ച് കോശങ്ങളിലേക്ക് ഗ്ലൂക്കോസിനെ കുത്തിക്ക യറ്റുന്നത് പ്രശ്നത്തെ കൂടുതൽ ഗുരുതരമാക്കുകയാവും. അതാണ് യഥാർഥത്തിൽ സംഭവിക്കുന്നത്. ഇൻസുലിൻ കുത്തിവയ്പിലൂടെ
ടൈപ്പ്-2 പ്രമേഹരോഗികൾ കൂടുതൽ അവശരാകുകയാണ് ചെയ്യു ന്നത്. രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്നുണ്ടെങ്കിലും അവരുടെ ഭാരം വർധിക്കുന്നു. പ്രമേഹത്തിന്റെ സങ്കീർണതകളായ ഹൃദ്രോഗം, മസ് തിഷ്കാഘാതം, വൃക്കരോഗങ്ങൾ, അന്ധത എന്നിവയ്ക്ക് വേഗത കൂടുകയാണ് ചെയ്യുന്നത്.

അപ്പോൾ എന്താണ് പരിഹാരം ?

രക്തത്തിൽ നിന്നു മാത്രമല്ല, മുഴുവൻ ശരീരത്തിൽ നിന്നും അമി തമായ ഗ്ലൂക്കോസിനെ പുറന്തള്ളണം. എങ്ങനെ? കുറഞ്ഞ അന്നജം, കൂടുതൽ കൊഴുപ്പ് (Low carb high fat) ഭക്ഷണരീതിയും ഇടവിട്ടുള്ള വതവും വഴി. ഇതു തന്നെയാണ് ക്ലിനിക്കുകളിൽ എനിക്ക് കിട്ടിയ തിരിച്ചറിവും.

പ്രമേഹം പൂർണമായി സുഖപ്പെടുന്നു

അധ്യായം-1

പ്രമേഹം പൂർണമായി സുഖപ്പെടുന്നു

ഡോ, ജേസൻ ഫംഗ്

എല്ലാ പ്രമേഹ വിദഗ്ധരും പറയുന്നത് പ്രമേഹം ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ലാത്ത ഒരു രോഗമാണെന്നാണ്. ഒരിക്കലത് വന്നുപെട്ടാൽ പിന്നെ മോചനമില്ല. ജീവിതകാലം മുഴുവൻ മരുന്നു കഴിച്ച് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം എന്നു മാത്രം. അമേ രിക്കൻ ഡയബറ്റിക് അസോസിയേഷൻ അവരുടെ വെബ്സൈറ്റിൽ ഇത് പറയുന്നുണ്ട്.
- എന്നാൽ എന്താണ് യാഥാർഥ്യം? ടൈപ്പ് 2 പ്രമേഹം എത്ര പഴക്ക മുള്ളതാണെങ്കിലും അത് പൂർണമായി സുഖപ്പെടുത്താവുന്നതാണ്.
വളരെക്കാലമായി മരുന്നും ഇൻസുലിനും കുത്തിവയ്പുകളുമാ യി കഴിഞ്ഞ് ആരോഗ്യം അങ്ങേയറ്റം വഷളായിക്കൊണ്ട് ജീവിക്കുന്ന എല്ലാ പ്രമേഹരോഗികളും ആദ്യമായി ചെയ്യേണ്ടത് ഈ രോഗത്തിൽ നിന്ന് എനിക്കിനി മോചനമില്ല എന്ന നിരാശയിൽ നിന്ന് പുറത്തുക ടക്കുകയാണ്.
- നിങ്ങളുടെ ഒരു സുഹൃത്ത് പ്രമേഹരോഗിയാണ് എന്ന് സങ്കൽപ്പി ക്കുക. അയാൾ അമിതവണ്ണവും കുടവയറുമൊക്കെയുള്ള ആളാണ്. കർശനമായ ഭക്ഷണനിയന്ത്രണവും വ്യായാമവും വഴി അയാൾ 25 കിലോ തൂക്കം കുറച്ചു. ഇപ്പോഴയാൾക്ക് പ്രമേഹമില്ല.

ഇൻസുലിൻ കുത്തിവയ്പും ഗുളികകളും നിർത്തി. രക്തത്തിൽ പഞ്ചസാര സാധാരണ നിലയിലായി. ഇത് നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചേ തീരൂ. കാരണം ഇത് യാഥാർഥ്യമാണ്. ഭക്ഷണനിയന്ത ണത്തിലൂടെ കുടവയറും പൊണ്ണത്തടിയും ഇല്ലാതെയാവുന്നതോടെ പ്രമേഹവും സുഖപ്പെടുന്നു. - പ്രമേഹം പൂർണമായി സുഖപ്പെടുത്താവുന്ന രോഗമാണ്. പക്ഷേ, അത് ഭക്ഷണക്രമീകരണത്തിലൂടെ മാത്രമേ സാധിക്കും. മരുന്നുകൾക്ക് പ്രമേഹത്തെ ഒരിക്കലും സുഖപ്പെടുത്താൻ സാധ്യമല്ല.
ശരീരഭാരം കുറയ്ക്കുമ്പോഴാണ് പ്രമേഹം സുഖപ്പെടുന്നത്. മരു ന്നുകൾ ഭാരം വർധിപ്പിക്കുന്നു. എന്നു പറഞ്ഞാൽ നിലവിലുള്ള ചി കിത്സകൾ തീർത്തും എതിർദിശയിലാണ്.പ്രമേഹരോഗികൾ ഡോക്ടറോട് സാധാരണ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. “ഡോക്ടർ, അങ്ങ് പറഞ്ഞത് ശരീരഭാരം കുറയ്ക്കലാണ് പ്രമേഹം സുഖപ്പെടുത്താനുള്ള മാർഗമെന്നാണ്. എന്നാൽ താങ്കൾ പറഞ്ഞ മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ എന്റെ ഭാരം കൂടിക്കൊ ണ്ടിരിക്കയാണ്. ഇതെങ്ങനെ ശരിയാവും?’’ ഡോക്ടർക്ക് ഉത്തരമുണ്ടാ വില്ല. ചുരുക്കത്തിൽ ഇൻസുലിനടക്കമുള്ള മരുന്നുകൾ പ്രമേഹത്തെ കൂടുതൽ ഗുരുതരമാക്കുകയാണ് ചെയ്യുന്നത്. - മെറ്റ് ഫോർമിൻ, ഡി.പി.പി-4 (DPP-4) തുടങ്ങിയ മരുന്നുകൾ ഭാരം വർധിപ്പിക്കുന്നില്ല. അതിനാൽ കാര്യങ്ങൾ മോശമാക്കുന്നില്ല. എന്നാൽ മെച്ചപ്പെടുത്തുന്നുമില്ല.
മരുന്നുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കുന്നു. പക്ഷേ, പ്രമേഹം ഗുരുതരമാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുമ്പോൾ പ്രമേഹം ഭേദമാവുന്നുണ്ടെന്ന് നമുക്കു നടി ക്കാം. എന്നാൽ അത് യാഥാർഥ്യമല്ല. അതുകൊണ്ടാണ് മിക്ക ഡോക്ടർ മാരും പറയുന്നത് പ്രമേഹം ഒരിക്കലും സുഖപ്പെടുത്താൻ സാധിക്കില്ല എന്ന്. നമ്മുടെ ചികിത്സാരീതി തെറ്റാണ്. തെറ്റായ ഭക്ഷണരീതി കാ രണമുണ്ടായ ഒരു രോഗത്തെ മരുന്നുകൾകൊണ്ട് സുഖപ്പെടുത്താൻ സാധ്യമല്ല.
എന്താണ് പ്രശ്നം ?
ടൈപ്പ് 2 പ്രമേഹത്തിന്റെ യഥാർഥ പ്രശ്നം ശരീരത്തിൽ പഞ്ചസാ ര നിറയുന്നു എന്നാണ്. അല്ലാതെ രക്തത്തിൽ മാത്രമല്ല. അത് പ്രശ് നത്തിന്റെ ഒരു ഭാഗം മാത്രമാണ്.
- നമ്മുടെ ശരീരത്തെ ഒരു പഞ്ചസാരഭരണിയായി സങ്കൽപ്പിക്കുക. നമ്മൾ ചെറിയ കുട്ടികളാകുമ്പോൾ ആ ഭരണി കാലിയാണ്. കുറേ ദശവർഷങ്ങളായി നമ്മൾ കഴിക്കുന്ന അന്നജം നിറഞ്ഞ ഭക്ഷണങ്ങൾ, അരി, ഗോതമ്പ്, മധുരപലഹാരങ്ങൾ തുടങ്ങിയവ കാരണം ആ ഭരണി പഞ്ചസാരയാൽ നിറയുന്നു. നിറഞ്ഞു കഴിഞ്ഞാൽ പിന്നെ കഴിക്കുന്ന പഞ്ചസാര പുറത്തേക്ക് ഒഴുകുന്നു. അതായത് രക്തത്തിലേക്ക്. അതാ ണ് പ്രമേഹത്തിന്റെ ലക്ഷണമായ രക്തത്തിലെ അമിതമായ പഞ്ചസാര.
ഇൻസുലിൻ എന്നത് ഒരു സാധാരണ ഹോർമോൺ ആണ്. രക്ത ത്തിലെത്തുന്ന പഞ്ചസാരയെ കോശങ്ങളിലേക്ക് എത്തിക്കുകയാണ് അതിന്റെ ജോലി. ഇൻസുലിന് ഈ ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിൽ രക്തത്തിൽ പഞ്ചസാര കുമിഞ്ഞുകൂടുന്നു. ഈ അവ സ്ഥയെയാണ് ഇൻസുലിൻ റസിസ്റ്റന്റ്സ് എന്നു പറയുന്നത്.
ഇതെങ്ങനെയാണ് സംഭവിക്കുന്നത് ?
- കാറ്റ് നിറച്ച ഒരു ബലൂണിലേക്ക് വീണ്ടും ഊതാൻ ശ്രമിക്കുമ്പോൾ കൂടുതൽ മർദ്ദം ഉപയോഗിക്കേണ്ടി വരുന്നു. കോശങ്ങൾ പഞ്ചസാര യാൽ നിറഞ്ഞിരിക്കുന്നത് കാരണം കൂടുതൽ പഞ്ചസാര സ്വീകരി ക്കാൻ അവ വിമുഖത കാണിക്കുന്നു. ഇൻസുലിന് അതിന്റെ ജോലി ചെയ്യാൻ പ്രയാസം നേരിടുന്നു. അതായത് കോശങ്ങളിലെ പഞ്ചസാര നിറഞ്ഞു കവിയലാണ് ഇൻസുലിൻ റസിസ്റ്റൻസിന്റെ തുടക്കം. ഈ അവസ്ഥയിൽ കോശങ്ങളിലേക്ക് വീണ്ടും പഞ്ചസാര കടത്തിവിടാൻ ശരീരം കൂടുതൽ ഇൻസുലിൻ നിർമിക്കുന്നു.

ഈ കൂടിയ അളവിലുള്ള ഇൻസുലിനും സാധ്യമല്ലാത്ത രീതി യിൽ കോശങ്ങളിൽ പഞ്ചസാര നിറയുമ്പോൾ രക്തത്തിൽ പഞ്ചസാര കുമിയുന്നു. ഡോക്ടർ നിങ്ങൾക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് കണ്ടുപി ടിക്കുന്നു. മെറ്റ്ഫോർമിൻ പോലുള്ള ഒരു മരുന്ന് എഴുതുന്നു.
- എന്നാൽ മെറ്റ്ഫോർമിൻ ഈ അമിതമായ പഞ്ചസാരയെ പുറ ത്തുകളയുന്നില്ല. മറിച്ച് അതിനെ കരളിൽ നിക്ഷേപിക്കുകയാണ് ചെ യ്യുന്നത്. കരളിനും ഈ അമിതമായ പഞ്ചസാര ആവശ്യമില്ല. അത് പഞ്ചസാരയെ വൃക്കകൾ, ഞരമ്പുകൾ, കണ്ണുകൾ, ഹൃദയം തുടങ്ങി മറ്റു ശരീരഭാഗങ്ങളിലേക്ക് തള്ളിവിടുന്നു. വലിയൊരു ഭാഗം പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു.
പ്രശ്നം തീരുന്നില്ല. നിങ്ങളുടെ ശരീരമാവുന്ന പഞ്ചസാര ഭരണി തുടർന്നും കവിഞ്ഞൊഴുകുകയാണ്. രക്തത്തിലെ പഞ്ചസാരയെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റുക മാത്രമാണ് മരുന്നുകൾ ചെയ്യുന്നത്. ശരീരം തുടർന്നും നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കഴിച്ചുകൊണ്ടിരി ക്കുന്ന മെറ്റ്ഫോർമിന് സാധ്യമാവുന്നതിൽ കൂടുതൽ പഞ്ചസാര രക്ത ത്തിൽ ബാക്കിയാവുന്നു. ഡോക്ടർ മരുന്നിന്റെ അളവുകൂട്ടുന്നു. ആറു മാസത്തേക്ക് രക്തത്തിൽ പഞ്ചസാര കുറഞ്ഞുകാണുന്നു. വീണ്ടും കൂടുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും മരുന്നെഴുതുന്നു. രക്ത ത്തിലെ പഞ്ചസാര ഏതാനും മാസങ്ങൾക്കുള്ളിൽ വീണ്ടും കൂടുന്നു. ഇൻസുലിൻ കുത്തിവയ്പ് തുടങ്ങുന്നു. ഇൻസുലിന്റെ അളവ് ക്രമേണ കുട്ടിക്കൊണ്ടിരിക്കുന്നു. വർഷങ്ങൾ കഴിയുമ്പോൾ, ഇൻസുലിനും മരു ന്നുകളും വർധിപ്പിക്കുമ്പോഴും രക്തത്തിലെ പഞ്ചസാര സാധാരണനി ലയിൽ നിർത്താൻ പ്രയാസപ്പെടുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ നിർത്താൻ മരുന്നുകളുടെ അളവ് കൂട്ടിക്കൊണ്ടിരിക്കുന്നു.


- എന്ന് പറഞ്ഞാൽ നിങ്ങളുടെ പ്രമേഹരോഗം കൂടുതൽ ഗുരുത രമായിക്കൊണ്ടിരിക്കയാണ്. നിർഭാഗ്യവശാൽ ഓരോ പ്രമേഹരോ ഗിക്കും സംഭവിക്കുന്നത് ഇതാണ്.

രക്തത്തിലെ പഞ്ചസാരയെ ശരീരത്തിലേക്ക് തള്ളിമാറ്റുന്ന ജോലി. യാണ് എല്ലാ മരുന്നുകളും ചെയ്യുന്നത് എന്ന് പറഞ്ഞല്ലോ. ശരീരത്തിന് ആവശ്യമില്ലാത്ത ഈ അമിതമായ പഞ്ചസാര അവയവങ്ങൾക്ക് നാ ശം വരുത്തുന്നു. ഇതാണ് വൃക്കകളും കരളും കേടുവരാൻ കാരണം. ഹൃദയവും തലച്ചോറും ഞരമ്പുകളും രക്തക്കുഴലുകളും കണ്ണുകളും നശിക്കുന്നു. ഡോക്ടർ പറയുന്നു, പ്രമേഹം സുഖപ്പെടുത്താവുന്ന രോഗമല്ല. രക്തത്തിലെ പഞ്ചസാരയെ നമുക്ക് ലാബിൽ പരിശോധി ച്ചാൽ കാണാൻ സാധിക്കും. എന്നാൽ ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന പഞ്ചസാരയെ എളുപ്പത്തിൽ കാണാൻ സാധിക്കില്ല. കാണുന്ന സ്ഥലത്തുളള പഞ്ചസാരയെ കാണാത്ത സ്ഥലത്തേക്ക് മാ റ്റുകയാണ് നിലവിലുള്ള പ്രമേഹചികിത്സയുടെ രീതി. - ഉദാഹരണമായി, അടുക്കളയിലെ വേസ്റ്റ് എല്ലാം അടിച്ചുവാരി വ്യ ത്തിയാക്കി അവ പൊതിഞ്ഞുകെട്ടി കിടപ്പുമുറിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചുവയ്ക്കുന്നതുപോലെ. അതവിടന്ന് ചീഞ്ഞുനാറുന്നു.
അതേപോലെ നമ്മുടെ കാലും കരളും വൃക്കകളും കണ്ണും ശ്വാ സകോശവും ഹൃദയവും തലച്ചോറുമെല്ലാം ചീയാൻ തുടങ്ങുന്നു.
- രക്തത്തിലെ അമിതമായ പഞ്ചസാര അപകടകാരിയാണെന്ന് നമുക്കെല്ലാം അറിയാം. അപ്പോൾ മറ്റു ശരീരഭാഗങ്ങളിലും ഇതു കുഴ പ്പമുണ്ടാക്കും എന്ന് മനസ്സിലാക്കാൻ എന്താണ് പ്രയാസം?
- പത്തോ ഇരുപതോ വർഷംകൊണ്ട് ഏതൊരു പ്രമേഹരോഗിക്കും സംഭവിക്കാവുന്ന അവസ്ഥയാണ് ഇത്.
ഹൃദ്രോഗം, മസ്തിഷ്കാഘാതം, അൽസ്ഹൈമേർസ്, അന്ധത, വൃക്കരോഗങ്ങൾ, സിറോസിസ്, ഞരമ്പ് രക്തക്കുഴൽ സംബന്ധമായ രോഗങ്ങൾ, പാദങ്ങൾ പഴുത്ത് മുറിച്ച് കളയേണ്ട അവസ്ഥ ഇതെല്ലാം ഈ ചീഞ്ഞുപോകുന്നതിന്റെ ഭാഗമായുണ്ടാവുന്നതാണ്. ശരീരത്തിന്റെ ഒരു അവയവത്തെയും ഇത് ഒഴിവാക്കുന്നില്ല.
മരുന്നുകളും ഇൻസുലിനും പ്രമേഹത്തിന്റെ ഈ ഗുരുതരാവസ്ഥ യെ തടയുന്നില്ല. കാരണം അവയൊന്നും ഈ അമിതമായ പഞ്ചസാര യെ പുറത്തു കളയുന്നില്ല. ACCORD, ADVANCE, VADT തുടങ്ങി വിവിധ നാടുകളിലായി നടന്ന ഏഴോളം പാനങ്ങളിൽ നിന്ന് വ്യക്തമായത് ഇൻസുലിനും മറ്റു മരുന്നുകളുമുപയോഗിച്ച് രക്തത്തിലെ പഞ്ചസാര യെ തീവമായി നിയന്ത്രിച്ചതുകൊണ്ട് ഹൃദയസംബന്ധമായ രോഗ ങ്ങളിൽ കുറവു വരുത്താൻ സാധിക്കില്ല എന്നു തന്നെയായിരുന്നു. രക്തത്തിലെ പഞ്ചസാര കുറച്ചാൽ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെ ടുത്താൻ സാധിക്കുമെന്നത് വെറും മിഥ്യയാണ്. എന്നു പറഞ്ഞാൽ പ്രമേഹം സുഖപ്പെടുത്താൻ സാധിക്കില്ല.
എന്താണ് പരിഹാരം ?
- ശരീരത്തിൽ അമിതമായ പഞ്ചസാരയാണ് പ്രമേഹത്തിന്റെ കാരണം എന്ന് പറഞ്ഞല്ലോ. അപ്പോൾ പരിഹാരം ഈ അമിതമായ പഞ്ചസാരയെ പുറത്തുകളയുക എന്നതാണ്.
എങ്ങനെ ?
1. കൂടുതലായി പഞ്ചസാര കഴിക്കാതിരിക്കുക.
2. ഉള്ളതിനെ കത്തിച്ചുകളയുക. അത്രതന്നെ. അത്രയേ ചെയ്യാനു ള്ളൂ. യാതൊരു മരുന്നും വേണ്ട.. തീർത്തും സൗജന്യം. ശസ്ത്രകിയ വേണ്ട. തീർത്തും പ്രകൃതിപരം. -
ആദ്യപടിയായി പഞ്ചസാരയുടെ ഉപഭോഗം നിർത്തുക. പഞ്ചസാ രയെന്നത് കൊണ്ട് രക്തത്തിലെ ഗ്ലൂക്കോസ് വർധിപ്പിക്കുന്ന എല്ലാ ഭക്ഷണപദാർഥങ്ങളും എന്ന് വിവക്ഷ. അതായത് അന്നജം അടങ്ങിയ ഭക്ഷണങ്ങൾ.
അരി, മെദ, കിഴങ്ങുകൾ, പഞ്ചസാര, ഇവയടങ്ങിയ എല്ലാ ഭക്ഷണസാധനങ്ങളും പൂർണമായി തന്നെ ഉപേക്ഷിക്കുക. കുടുതൽ മധുരമുള്ള പഴങ്ങളും.
മാംസ്യം അധികമായാൽ അതും ഗ്ലൂക്കോസായി മാറും. നിയന്ത്രിത അളവിൽ കഴിക്കാം. പ്രകൃതിദത്തമായ കൊഴുപ്പ് ഒട്ടും ഉപദ്രവകാ രിയല്ല. വെണ്ണ, വെളിച്ചെണ്ണ, ഒലീവ് ഓയിൽ, മാട്-ആട് മാംസം, മുട്ട, മത്സ്യം എന്നിവ കഴിക്കാം.
പച്ചക്കറികൾ പ്രത്യേകിച്ചും ഇലക്കറികൾ കഴിക്കാം. പ്രോട്ടീൻ പൗഡർ, ഷേയ്ക്ക് എന്നിവ ഒഴിവാക്കുക. കൊഴുപ്പ് കഴിച്ചാൽ ഹൃദ്രോ ഗം വരും എന്നൊരു ധാരണ മുൻകാലത്തുണ്ടായിരുന്നു. എന്നാൽ പ്രകൃതിദത്തമായ കൊഴുപ്പുകൾ ഹൃദ്രോഗത്തിനും പ്രമേഹത്തിനും നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

- ഇൻസുലിന്റെ സാന്നിധ്യത്തിൽ അന്നജമാണ് വയറിൽ കൊഴുപ്പു ണ്ടാക്കുന്നത്. ഇത് കൂടിയാൽ അപകടമാണ്. എന്നാൽ ഭക്ഷണത്തി ലെ കൊഴുപ്പ് ഇൻസുലിനെ ഉത്തേജിപ്പിക്കില്ല. അതിനാൽ കൊഴുപ്പ് കരളിലും മറ്റും അടിഞ്ഞുകൂടുകയുമില്ല. - ചുരുക്കത്തിൽ അന്നജം വളരെ കുറഞ്ഞതും പ്രകൃതിദത്തമായ കൊഴുപ്പ് കൂടിയതുമായ ഭക്ഷണം കഴിക്കുക.
രണ്ടാമത്തെ പടിയായി ശരീരത്തിൽ അമിതമായുള്ള പഞ്ചസാ രയെയും അതിന്റെ തന്നെ ഫലമായുണ്ടാകുന്ന കൊഴുപ്പ് നിക്ഷേപ
ത്തെയും കത്തിച്ചു കളയേണ്ടതുണ്ട്. - വതമനുഷ്ഠിക്കുകയെന്നതാണ് ഇതിനുള്ള മാർഗം. രക്തത്തി ലുള്ള ഗ്ലൂക്കോസ് ആണ് ശരീരത്തിന് എളുപ്പം ഉപയോഗിക്കാവുന്ന ഊർജം. വതം എന്നാൽ ഭക്ഷണം കഴിക്കാതിരിക്കുക എന്നതാണ്. ഭക്ഷണം കഴിക്കുമ്പോൾ ശരീരം ഊർജം സൂക്ഷിച്ചുവയ്ക്കുന്നു. വരും അനുഷ്ഠിക്കുമ്പോൾ ശരീരം ഈ സൂക്ഷിച്ചുവച്ച ഊർജം ഉപയോഗി ക്കുന്നു. വതത്തിന്റെ സമയം ദീർഘിപ്പിക്കുന്നതിനനുസരിച്ച് കൂടുതൽ ഗ്ലൂക്കോസ് കുത്തിത്തീരുന്നു.
ശരീരത്തിൽ ഗ്ലൂക്കോസ്ത് അമിതമാകുന്നതാണ് പ്രമേഹം ടൈപ്പ്-2. അത് കത്തിത്തീരുന്നതിനനുസരിച്ച് പ്രമേഹം കുറഞ്ഞുവരും. കേൾ ക്കുമ്പോൾ പ്രയാസകരമെന്ന് തോന്നുമെങ്കിലും ലോകത്തിൽ വിവി ധമതക്കാരായ കോടിക്കണക്കിന് ജനങ്ങൾ ഒരു പ്രയാസവുമില്ലാതെ വതമനുഷ്ഠിക്കുന്നുണ്ട് എന്ന കാര്യം നാം ഓർക്കണം.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കഴിച്ചുകൊണ്ടി രിക്കുന്ന പ്രമേഹ മരുന്നുകളും ഇൻസുലിനും ഒരടിക്ക് നിർത്തരുത്. മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങൾ തുടങ്ങി രക്തത്തിലെ ഗ്ലൂക്കോസ് കുറ യുന്ന മുറക്ക് ക്രമേണ നിർത്താനേ പാടുള്ളൂ.
അതേപോലെ മറ്റു മരുന്നുകൾ ഉപയോഗിക്കുന്നവർ ഡോക്ടറുമാ യി സംസാരിച്ചിട്ടേ ഇത് തുടങ്ങാവൂ.
ഗർഭിണി, മുലയൂട്ടുന്നവർ, കുട്ടികൾ എന്നിവർക്ക് ഇത് നല്ലതല്ല.
അവസാനമായി പറഞ്ഞാൽ, പ്രമേഹം നമുക്ക് പൂർണമായി സു ഖപ്പെടുത്താം. ചെലവില്ലാതെ, ശസ്ത്രക്രിയയില്ലാതെ, മരുന്നില്ലാതെ, തീർത്തും പ്രകൃതിപരവും കാലം തെളിയിച്ചതുമായ മാർഗത്തിലൂടെ. ഇതുവരെ തുടർന്നുവന്ന ഭക്ഷണരീതിയിൽ അൽപ്പം മാറ്റം വരുത്തുക മാത്രമേ ചെയ്യേണ്ടതുള്ളു.

ആമുഖം

ആമുഖം

ഏകദേശം പത്തുവർഷം മുമ്പാണ് ഞാനൊരു പ്രമേഹരോഗിയായത്. ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ് പരിശോധിച്ചപ്പോൾ 186 mg/dl. അന്നു തു ടങ്ങിയ അന്ധാളിപ്പ് ഈയിടെയാണ് അൽപ്പം കുറഞ്ഞുതുടങ്ങിയത്.


ഡോ. ജേസൻ ഫംഗിനോടാണ് ദൈവം കഴിഞ്ഞാൽ പിന്നെ എനിക്ക് അതിന് കടപ്പാടുള്ളത്. ജീവതകാലം മുഴുവൻ മരുന്നും ഇൻസുലിനു മായി കഴിയുകയല്ലാതെ മറ്റൊരു മാർഗവുമില്ലേ എന്ന് എല്ലാ പ്രമേ ഹരോഗവിദഗ്ധരോടും ഞാൻ ചോദിക്കാറുണ്ടായിരുന്നെങ്കിലും പ്ര തീക്ഷ നൽകുന്ന ഒരു മറുപടി എവിടെനിന്നും ലഭ്യമായില്ല. മാത്രമല്ല, മരുന്നുകൾ ക്രമേണ വർധിപ്പിക്കേണ്ടി വന്നുവെങ്കിലും പ്രമേഹസം ബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും കൂടി വരുകയായിരുന്നു. ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ആ അവസ്ഥ പ്രമേഹരോഗികൾക്കേ ഉൾക്കൊ ള്ളാൻ കഴിയൂ. - കഴിഞ്ഞ പത്തുവർഷമായി എന്റെ പ്രാർഥന ഈ രോഗത്തിൽ നിന്ന് രക്ഷപ്പെടുത്തണേ എന്നായിരുന്നു. ക്ഷീണം, തളർച്ച, കാഴ്ച് മങ്ങൽ, ഞരമ്പുകളുടെ പ്രവർത്തനക്ഷമത കുറയൽ, പകൽ വണ്ടിയോ ടിക്കുമ്പോൾ ഉറക്കംതുങ്ങൽ, ചർമത്തിന്റെ കനം കുറഞ്ഞതു കാരണം പെട്ടെന്ന് മുറിവ് പറ്റൽ, മോണപഴുപ്പ് തുടങ്ങി ധാരാളം പ്രശ്നങ്ങൾ ഞാൻ അനുഭവിക്കാൻ തുടങ്ങി.

നാല് മാസങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2016 ഒക്ടോ ബർ ഒന്നിന് പ്രഭാതപ്രാർഥനയ്ക്കു ശേഷം ഞാൻ പതിവു ചര്യയായ - ഇന്റർനെറ്റ് പരതലിലേക്കു കടന്നു. കഴിഞ്ഞ 10 വർഷമായി പ്രമേഹചി കിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്റർനെറ്റിലും മറ്റും തിരയലാ യിരുന്നു എന്റെ പ്രധാന ജോലി. അങ്ങനെ ഡോ. ജേസൻഫംഗിന്റെ ഒരു വീഡിയോ, യൂ ട്യൂബിൽ കാണാനിടയായി. പ്രമേഹം പൂർണമായി സുഖപ്പെടുത്താവുന്ന ഒരു രോഗമാണെന്ന് അദ്ദേഹം തീർത്തും ശാസ്ത്രീയമായ രീതിയിൽ അവതരിപ്പിക്കുന്നുണ്ട് അതിൽ. തുടർന്ന് അദ്ദേഹത്തിന്റെ മറ്റു വീഡിയോകളും ലേഖനങ്ങളും കണ്ടു. ഇതേ വി ഷയത്തിലുള്ള മറ്റു പല വിദഗ്ധരുടെ വീഡിയോയും ലേഖനങ്ങളും ഇന്റർനെറ്റിലൂടെ ലഭ്യമായി. രണ്ടുദിവസം രാവും പകലുമായി ഇന്റർ

നെറ്റിൽ ചെലവഴിച്ചതോടെ ഏതാണ്ടാരു ആത്മധൈര്യം കൈവന്നു. - അവർ പറഞ്ഞ ആ രീതിയിൽ ഞാൻ ഭക്ഷണം ക്രമീകരിച്ചു. അത്ഭുത കരമായിരുന്നു ഫലങ്ങൾ. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും രക്തത്തിലെ പഞ്ചസാര ഫാസ്റ്റിംഗ്) 200 ൽ നിന്ന് 118 ലേക്ക് താഴ്ന്നു. പിന്നെ മരു ന്നുകൾ ക്രമേണ കുറയ്ക്കാൻ തുടങ്ങി. മെറ്റ്ഫോർമിൻ-1000 mg, ഗ്ലി - മപിറൈഡ്-2 mg, ഗ്ലൂക്ലാസെഡ്-30 mg ഇവയായിരുന്നു ഞാൻ ഈ രീതി തുടങ്ങിയ സമയത്ത് കഴിച്ചിരുന്നത്. ഏകദേശം ഏറ്റവും കൂടിയ അളവ്. ഇൻസുലിൻ തുടങ്ങാൻ പല ഡോക്ടർമാരും നിർദേശിച്ചു. -- ഇപ്പോൾ നാലുമാസമായി ആ ഭക്ഷണരീതി തുടരുന്നു. അന്നജം പൂർണമായി ഒഴിവാക്കുക, മിതമായ അളവിൽ മാംസ്യം കഴിക്കുക, പ്രകൃതിദത്തമായ കൊഴുപ്പ്, പച്ചക്കറികൾ ഇവ ധാരാളം കഴിക്കുക. അന്നജം അൽപ്പമൊക്കെ പലപ്പോഴും കഴിക്കേണ്ടി വന്നു. അതുപോ ലെ ചായയിൽ അര സ്പൺ മധുരമൊക്കെ ചേർക്കുമായിരുന്നു. ഏതായാലും വലിയ മാറ്റങ്ങൾ ഉണ്ടായി. മരുന്നുകളുടെ അളവുകൾ കൂട്ടിയിട്ടും 200ൽ താഴാതിരുന്ന രക്തത്തിലെ പഞ്ചസാര (Fasting) ഇപ്പോൾ 110 ൽ നിൽക്കുന്നു. മരുന്ന് മൂന്നിലൊന്നായി കുറച്ചു. അതായ ത് മെറ്റഫോർമിൻ 500 mg, ഗ്ലിമപിറൈഡ് 1 mg ഇത്രയുമാണ് ഇപ്പോൾ കഴിക്കുന്നത്. ഇനിയൊരു രണ്ടു മാസംകൊണ്ട് മരുന്നുകളെല്ലാം പൂർ ണമായി ഒഴിവാക്കാൻ കഴിയുമെന്നു തന്നെയാണ് വിശ്വാസം.

പൂർണമായി ഇൻസുലിനും മരുന്നുകളും അവസാനിപ്പിച്ചു, പ്ര മേഹം സുഖപ്പെട്ട ധാരാളം പേരെ ഇന്റർനെറ്റിലൂടെ ബന്ധപ്പെടാൻ കഴിഞ്ഞു.

- നിലവിലുള്ള പ്രമേഹ ചികിത്സാരീതി തീർത്തും തെറ്റാണെന്ന് പറയാം. മരുന്നുകളുടെയും ഇൻസുലിന്റെയും അളവു വർധിപ്പിക്കു മ്പോഴും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാമെന്നല്ലാതെ പ്രമേഹ രോഗം സുഖപ്പെടുന്നില്ല. -- എന്റെ വളരെ അടുത്ത ഒരു ബന്ധു വളരെ കൃത്യമായി ഇൻസു ലിനും മറ്റു മരുന്നുകളും ഉപയോഗിച്ചിരുന്നു. എങ്കിലും വൃക്കകൾ, കരൾ, ശ്വാസകോശം, മസ്തിഷ്കം, ഹൃദയം, ഞരമ്പുകൾ, കണ്ണുകൾ തുടങ്ങി ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളും കേടുവന്ന് രണ്ടാഴ്ചയോളം വെന്റിലേറ്ററിൽ കിടന്നാണ് മരിച്ചത്. മിക്കവാറും എല്ലാ പ്രമേഹരോഗികളുടെയും അവസാനം ഇങ്ങനെയൊക്കെ തന്നെ യായിരിക്കും. -- എന്താണ് നിലവിലെ ചികിത്സയുടെ കുഴപ്പം? അതറിയണമെങ്കിൽ എന്താണ് പ്രമേഹം എന്നറിയണം. പ്രമേഹം പ്രധാനമായി രണ്ടു വി ധമുണ്ട്. ടൈപ്പ്-1, ടൈപ്പ്-2

ഇതിൽ 90% ആളുകളിലുള്ളത് ടൈപ്പ് 2 പ്രമേഹമാണ്. - ടൈപ്പ് 2 പ്രമേഹത്തിനു കാരണം ഇൻസുലിൻ റസിസ്ട്രൻസ് ആണ്. രക്തത്തിൽ ഇൻസുലിന്റെ അളവ് ക്രമാതീതമായി വർധിക്കു ന്നതാണ് ഇൻസുലിൻ റസിൻസിനു കാരണം. ഈ അവസ്ഥ യിൽ രക്തത്തിലെ പഞ്ചസാര വർധിക്കുന്നു. മാത്രമല്ല, കരളിലും കൊഴുപ്പു കോശങ്ങളിലും കൊഴുപ്പു നിക്ഷേപം വർധിക്കുന്നു. അമിത ഇൻസുലിൻ (Hyperinsulinemia) രക്തത്തിൽ നിന്ന് കുറക്കുകയാണ് വേണ്ടത്. എന്നാൽ മരുന്നുകൾ കഴിക്കുമ്പോഴും ഇൻസുലിൻ കുത്തി വയ്ക്കുമ്പോഴും രക്തത്തിൽ ഇൻസുലിൻ വർധിക്കുന്നു. ഇതുകാരണം രക്തത്തിലെ പഞ്ചസാര കുറയുമെങ്കിലും കരളിലും മറ്റു കോശങ്ങളി ലുമുള്ള കൊഴുപ്പു നിക്ഷേപം വർധിക്കുന്നു. അതാണ് രോഗം ഗുരു തരമാകാൻ കാരണം.

അമേരിക്കൻ സർക്കാറിനു കീഴിലുള്ള നാഷണൽ ഹാർട്ട്, ലംഗ്, ബ്ലേഡ് ഇൻസ്റ്റിറ്റ്യൂട്ട് (NHLBI) 2008ൽ നടത്തിയ ACCORD എന്ന റാൻ ഡമൈസ്ഡ് കൺട്രോൾ ടയലിൽ (RCT) തെളിഞ്ഞത് ഇൻസുലിനും മരുന്നുകളും ഉപയോഗിച്ച് രക്തത്തിലെ പഞ്ചസാരയെ അംഗീകൃത അളവിൽ (HbA1c-6ൽ താഴെ) നിർത്താൻ ശ്രമിച്ചപ്പോൾ അത്തരക്കാ രിൽ ഹൃദ്രോഗം മൂലമുള്ള മരണം 22% വർധിച്ചു എന്നായിരുന്നു. അതായത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ചതു കൊണ്ട് പ്രമേ ഹരോഗത്തിന്റെ പരിണതഫലങ്ങളെ കുറയ്ക്കാൻ സാധിക്കില്ല, മറി ച്ച് വർധിപ്പിക്കുകയേയുള്ളു. അതുകൊണ്ടാണ് പ്രമേഹരോഗി എത മരുന്നുകൾ കഴിച്ചാലും കൂടുതൽ രോഗിയായിക്കൊണ്ടിരിക്കുന്നത്.

- എന്താണ് മാർഗം? അമിതമായ ഇൻസുലിൻ കുറയ്ക്കണം. എങ്ങനെ? ഇൻസുലിൻ വർധനവുണ്ടാക്കുന്ന ഭക്ഷണങ്ങൾ വർജി ക്കണം. അതായത് അന്നജമടങ്ങിയ ഭക്ഷണങ്ങൾ തീരെ ഒഴിവാക്കുക. അരി, ഗോതമ്പ്, പഞ്ചസാര, കിഴങ്ങുകൾ തുടങ്ങിയവയും അവ ഉപ യോഗിച്ചുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും. ചോറ്, ചപ്പാത്തി, പൊറോട്ട, ബഡ്, പാസ്ത, ബിസ്കറ്റ്, മധുരപലഹാരങ്ങൾ തുടങ്ങി എല്ലാം. പിന്നെ എന്തു കഴിക്കും? കൊഴുപ്പും അൽപമൊക്കെ മാംസ്യവും. ആ ടിന്റെയും മാടിന്റെയും മാംസം, മത്സ്യം, മുട്ട വെളിച്ചെണ്ണ, ഒലിവെണ്ണ, വെണ്ണ എന്നിവ കഴിക്കാം. കഴിയുന്നതും വെളിച്ചെണ്ണയിലോ വെണ്ണ യിലോ വറുത്ത്. പച്ചക്കറികളും ഇലക്കറികളും ധാരാളമായി കഴിക്കാം. മധുരം കുറഞ്ഞ ആപ്പിൾ, പിയേർസ്, ഷമാം, കിവി, അവകാഡോ തുടങ്ങിയവ അൽപ്പസ്വൽപ്പം കഴിക്കാം. ഭക്ഷണങ്ങൾക്കിടയിലുള്ള ഇടവേള പരമാവധി വർധിപ്പിക്കുന്നതും ഇൻസുലിൻ കുറയ്ക്കാൻ കാ - രണമാകും. രാത്രി ഏഴു മണി കഴിഞ്ഞാൽ പിറ്റേന്ന് ഉച്ചക്ക് ഒരു മണി വരെ ചായയോ കാപ്പിയോ സൂപ്പോ വെള്ളമോ അല്ലാതെ മറ്റൊന്നും കഴിക്കാതിരുന്നാൽ മതി. ബദാം, കശുവണ്ടി, പിസ്ത തുടങ്ങിയവ കഴിക്കാം.

ചെലവ് ഒരൽപ്പം കൂടുമെങ്കിലും നിലവിലുള്ള ചികിത്സയുടെ ആ കെ ചെലവുമായി താരതമ്യം ചെയ്താൽ ഇത് അധികമാവില്ല.

ലോ കാർബ് ഹെ ഫാറ്റ് ഡയറ്റ് (കുറഞ്ഞ അന്നജവും കൂടിയ കൊഴുപ്പുമുള്ള ഭക്ഷണം), ഇടവിട്ടുള്ള വതം എന്നിവയാണ് മേൽ വിവരിച്ച ചികിത്സാ രീതികൾക്ക് പറയുന്നത്. ഈ രംഗത്തുള്ള ചില പ്രമുഖരെ പരിചയപ്പെടുത്താം.


1. ഡോക്ടർ ജയൻ ഫംഗ് (Dr. Jason Fung)


ഇദ്ദേഹം കാനഡയിലെ ടൊറോന്റോവിലുള്ള സ്കോർബറോ ജന റൽ ഹോസ്പിറ്റലിലെ വൃക്കരോഗ വിദഗ്ധനാണ്.

വൃക്കരോഗികളിൽ 80 ശതമാനം പേരും പ്രമേഹരോഗം കാരണം വൃക്ക കേടുവന്നവരായിരുന്നു. പ്രമേഹരോഗത്തെ ഇല്ലാതാക്കിയാലേ വൃക്കരോഗത്തെ സുഖപ്പെടുത്താൻ സാധിക്കൂ എന്നദ്ദേഹം മനസ്സി ലാക്കി. പ്രമേഹത്തെക്കുറിച്ച് കൂടുതൽ പഠിച്ച അദ്ദേഹത്തിന്ന് മനസ്സി ലായി, നിലവിലുള്ള ചികിത്സാരീതിയാണ് പ്രമേഹത്തെ കൂടുതൽ വഷളാക്കുന്നതെന്ന്.

പഠനത്തിന്റെ ഫലമായി പ്രമേഹം എങ്ങിനെ സുഖപ്പെടുത്താ മെന്ന് അദ്ദേഹം കണ്ടുപിടിച്ചു. ഈ രീതിയിൽ അദ്ദേഹം ചികിത്സിച്ച രോഗികളിലെല്ലാം വമ്പിച്ച പുരോഗതി കണ്ടു. തീവ ആഹാര ക്രമീകരണ പദ്ധതി (intensive dietary management. com) എന്ന പേരിൽ അദ്ദേഹം ഇന്റർനെറ്റിൽ ഒരു വെബ്സൈറ്റ് സ്ഥാപിച്ച്, ലോകമെമ്പാ ടുമുള്ള പ്രമേഹരോഗികൾക്ക് തന്റെ നൂത നാശയം പകർന്നു നൽകാൻ ശ്രമിക്കുന്നു. യൂ ട്യൂബിലും മറ്റും അദ്ദേഹത്തിന്റെ ക്ലാസ്സുകൾ കേൾക്കാം.


2. ഡോ. തിമോത്തി ഡേവിഡ് നോക്ക്സ് (Dr. Thimothy David Noakes)


- ഈ രംഗത്തെ മറ്റൊരു പ്രമുഖനാണ് ഇദ്ദേഹം. സൗത്ത് ആഫ്രിക്കൻ സ്വദേശി യാണ്. കേപ്പ് ടൗൺ സർവകലാശാലയിലെ വ്യായാമശാസ്ത്ര-സ്പോർട്സ് മെഡിസിൻ വിഭാഗത്തിൽ പാഫസറാണ്. The real meal revolution എന്ന തന്റെ പുസ്തകത്തിൽ LCHF (Low carb High Fat diet) ന്റെ നേട്ടങ്ങളെക്കുറി ച്ച് അദ്ദേഹം വിശദീകരിക്കുന്നു. യൂ ട്യൂബിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ലഭ്യമാണ്. (thenoakesfoundation.org)


3. ഡോ. പീറ്റർ ബുക്ക്നർ: (Dr. Peter Brukner)
ആസ്ട്രേലിയയിലെ പ്രമുഖനായ പോർ ട്സ് മെഡിസിൻ വിദഗ്ധൻ. ആസ്ത്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ഡോക്ടർ. മെൽബണിലെ ഒളിം പിക് പാർക്ക് സ്പോർട്സ് മെഡിസിൻ കേന്ദ ത്തിന്റെ സ്ഥാപകാംഗം. ലോകാർബ് രംഗത്തെ ശക്തനായ വക്താവ്. യൂ ട്യൂബിൽ അദ്ദേഹത്തി ന്റെ ക്ലാസ്സുകൾ കേൾക്കാം. (Peter Brukner.com


4, ഡോ. പീറ്റർ ആട്ടിയ: (Dr. Peter Attia) -

- സാൻ ഫോർഡ് സർവകലാശാലയിൽ നിന്ന് M.D ബിരുദം നേടി. ന്യൂയോർക്കിലും സാൻഡിയാഗോയിലുമായി പ്രവർത്തിക്കുന്ന ആട്ടിയ മെഡിക്കൽ പി.സി.യുടെ സ്ഥാപക നാണ്. (eatingacademy.com)


5, ഡോ. ആൻഡീസ് ഇൻഫെൽറ്റ് (Dr. Andreas Eenfeldt)

- Diet Doctor എന്ന വെബ് സൈറ്റിലൂടെ ലോക പ്രശസ്തനായ സ്വീഡിഷ് ഡോക്ടർ. LCHFനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസം . ഗം യൂ ട്യൂബിലൂടെ ദർശിച്ചത് ആറു ലക്ഷം - പേരാണ് (dietdoctor.com). ഇദ്ദേഹത്തിന്റെയും ടീമിന്റെയും പ്രവർത്തനം കാരണം സ്വീഡിഷ് സർക്കാർ ലോ കാർബ് ഹൈ ഫാറ്റ് ഡയറ്റ് എന്ന ത് തങ്ങളുടെ നയമായി അംഗീകരിച്ചു. ഫലം സ്വീഡനിൽ ബട്ടർ (വെണ്ണ) കിട്ടാനില്ലാതായി.


6. ഗാരിടോബ്സ്: (Gary Taubes)

അമേരിക്കയുടെ പ്രശസ്തനായ എഴുത്തു കാരൻ. പ്രധാന ഗ്രന്ഥങ്ങൾ-നോബൽ ഡീംസ്, ബാഡ് സയൻസ്, ഗുഡ്ലോറീസ് ബാഡ് ക ലോറീസ്, വൈ വീ ഗെറ്റ് ഫാറ്റ്. 2016ൽ പ്രസി ദ്ധീകരിച്ച ദി കേസ് എഗൻസ്റ്റ് ഷുഗർ എന്ന പുസ്തകം അമേരിക്കയിലും യൂറോപ്പിലും പ്രകമ്പനം സൃഷ്ടിച്ചിരിക്കയാണ്. പഞ്ചസാര കമ്പനികൾ, ആഹാര രീതി സംബന്ധിച്ച ഗവേ ഷണങ്ങളെ എങ്ങിനെ സ്വാധീനിക്കുന്നുവെന്ന് തെളിവ് സഹിതം അദ്ദേഹം വിവരിക്കുന്നുണ്ട് ഈ പുസ്തകത്തിൽ (garytaubes.com).

മുകളിൽ കൊടുത്ത ലിസ്റ്റ് വളരെ അപൂർണമാണ്. ലോകത്തിന്റെ പലയിടങ്ങളിലായി ധാരാളം ഡോക്ടർമാരും ഡയറ്റീഷൻസും ഇന്ന് ഈ രീതിയിൽ ചിന്തിക്കുകയും അതിന്നനുസരിച്ചു ചികിത്സിക്കുകയും

ചെയ്യുന്നു. വൻകിട മരുന്നു കമ്പനികൾക്കും ഭക്ഷണക്കമ്പനികൾക്കും അലോസരമുണ്ടാക്കുന്നതാണ് ഇക്കാര്യം. രോഗങ്ങളെയും ചികിത്സ യെയും കുറിച്ച് വൈദ്യശാസ്ത്രത്തിന്റെ ഇതുവരെയുള്ള കാഴ്ചപ്പാ ടുകളെ മുഴുവൻ മാറ്റിമറിക്കുന്നതാണ് ഈ കണ്ടെത്തലുകൾ. എന്നാൽ ഇവയൊന്നും പുതിയ കണ്ടുപിടുത്തങ്ങളാണെന്ന് പറയുന്നത് ശരിയാ വുകയുമില്ല. 1970 മുതൽ തുടർന്നുവരുന്ന ഫാറ്റ്ഫോബിയയുടെ മുമ്പ് അന്നത്തെ വൈദ്യലോകം സ്വീകരിച്ചിരുന്ന നിലപാടിലേക്ക് തിരിച്ചു പോവുകയാണെന്ന് പറയാം. -- യാതൊരുവിധ ശാസ്ത്രീയ പരീക്ഷണ-നിരീക്ഷണങ്ങളുടെയും അടിത്തറയില്ലാതെ ഡോ. ആൻസൽ കീസിന്റെ ഒരു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ആധുനിക വൈദ്യശാസ്ത്രം കൊഴുപ്പിനെ ഒന്നാംനമ്പർ വില്ലനാക്കിയത്. എന്നാൽ കൊഴുപ്പ്, പ്രത്യേകിച്ചും പ്രകൃതി ദത്തമായ കൊഴുപ്പ് (വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ബട്ടർ, ബീഫ്, മട്ടൻ, മത്സ്യം etc. ) യാതൊരു വിധ ദൂഷ്യ ഫലങ്ങളുമില്ലാത്തതാ ണെന്നും ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അനിവാര്യമായ ഒരു വസ്തുവാണെന്നും പലവിധ പഠനങ്ങളാലും തെളിയിക്കപ്പെട്ടി ട്ടുണ്ട്. മേൽപറഞ്ഞ മരുന്ന്, ഭക്ഷണക്കമ്പനികളുടെ സമ്മർദ്ദംമൂലം സർക്കാരുകൾ തങ്ങളുടെ നയങ്ങൾ മാറ്റാതിരിക്കുകയാണ്.

കൊഴുപ്പിനെ വില്ലനാക്കി പകരം പഞ്ചസാരയെ നിരപരാധിയാ ക്കുന്നതോടെ അതിരുകളില്ലാത്ത കച്ചവട സാധ്യതകളാണ് തുറന്നത്. ഭക്ഷണത്തിന്ന് പ്രകൃതിപരമായി തന്നെ രുചി നൽകുന്ന വസ്തുവാണ് കൊഴുപ്പ്. അത് ഒഴിവാക്കുന്നതോടെ രുചിക്കായി പഞ്ചസാരയടക്കം പലതും ചേർക്കേണ്ടി വരുന്നു. ഇതാണ് കച്ചവടം. മാത്രമല്ല കൊളസ്ട്രോൾ ആണ് ഹൃദ്രോഗങ്ങൾക്ക് കാരണക്കാരൻ എന്ന വലിയ നുണ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. അതിൻഫലമായി കൊഴുപ്പുപേടി ഏതാണ്ട് ഊട്ടിയുറപ്പിക്കപ്പെട്ടു. സ്റ്റാറ്റിൻ മരുന്നുകൾക്ക് പിടിച്ചാൽ കി ട്ടാത്തെ കച്ചവടവുമായി.

ജനങ്ങൾ സ്വാഭാവികമായും പഞ്ചസാരയും മറ്റു അന്നജങ്ങളും ധാരാളം ഉപയോഗിക്കാൻ തുടങ്ങി. നൂറുവർഷം മുമ്പ് നാം ഉപയോഗി - ച്ചിരുന്ന പഞ്ചസാരയുടെ ഏകദേശം 50 ഇരട്ടി ആണ് ഇന്ന് നമ്മൾ ഉപ് യോഗിക്കുന്നത്. പണ്ട് ചായക്ക് മധുരമായി 2-4 സ്പൂൺ പഞ്ചസാര മാ തം ദിനേന ഉപയോഗിച്ചിരുന്ന നാം ഇന്ന് പഞ്ചസാരയും അന്നജവും ഇല്ലാത്ത ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാൻ കൂടി കഴിയാത്തവരായി. ഒരാളുടെ ഭക്ഷണത്തിന്റെ എൺപതു മുതൽ തൊണ്ണൂറു ശതമാനം വരെ ഇന്ന് അന്നജമാണ്.

ഇവിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മെറ്റാബോളിക് രോഗ ങ്ങൾ എന്നറിയപ്പെടുന്ന, മരുന്നുകൾകൊണ്ട് സുഖപ്പെടുത്താൻ സാ ധിക്കാത്ത പുതിയ രോഗങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ലോകത്തെ കീഴടക്കി.

ഹൃദ്രോഗങ്ങൾ, മസ്തിഷ്കാഘാതം, അൾട്ഹൈമേഴ്സ്, വ ക്കരോഗങ്ങൾ, കരൾ രോഗങ്ങൾ, പ്രമേഹം, കാൻസർ തുടങ്ങിയവ. ആശുപ്രതികളും മരുന്നുകമ്പനികളും തടിച്ചു കൊഴുക്കുകയല്ലാതെ രോഗികൾക്ക് യാതൊരു ആശ്വാസവും നൽകാൻ ചികിത്സകൾക്ക് സാധിക്കുന്നില്ല. കാരണം ചികിത്സ തെറ്റായ ദിശയിലാണ് നടക്കു ന്നത്. ലക്ഷണങ്ങളെയാണ് ഇന്നത്തെ ചികിത്സ ഉന്നംവയ്ക്കുന്നത്. രോഗകാരണങ്ങളെയല്ല. - മേൽപ്പറഞ്ഞ മെറ്റാബോളിക് രോഗങ്ങളുടെയെല്ലാം അടിസ്ഥാ നകാരണം രക്തത്തിലെ അമിതമായ ഇൻസുലിൻ സാന്നിധ്യമാണ ന്ന് ഇന്ന് ഏകദേശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അമിത ഇൻസുലിൻ കരളിൽ കൊഴുപ്പ് നിക്ഷേപം വർധിപ്പിക്കുന്നു. ഫാറ്റി ലിവർ ഉണ്ടാ ക്കുന്നു. കൊഴുപ്പു നിറഞ്ഞ കരൾ ഇൻസുലിന്റെ പ്രവർത്തനശേഷി കുറയ്ക്കുന്നു. ഇൻസുലിൻ റസിസ്റ്റൻസ് ഉണ്ടാക്കുന്നു. അതുകാരണം രക്തത്തിലെ ഗ്ലൂക്കോസ് വർധിക്കുന്നു. ടൈപ്പ്-2 പ്രമേഹമുണ്ടാകുന്നു. കൂടിയ ഇൻസുലിൻ രക്തക്കുഴലുകളിൽ നീർക്കെട്ട് (Inflammation) - ഉണ്ടാക്കുന്നു. Atheroschlerosis എന്ന ഈ അവസ്ഥയിൽ രക്തക്കുഴലു കളിൽ തടസ്സം വരുകയും ഹൃദ്രോഗങ്ങളും സ്ട്രോക്കും ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. തലച്ചോറിലെ ഇൻസുലിൻ റസിസ്റ്റൻ സ് കാരണം അൾട്ഹൈമേഴ്സ് രോഗമുണ്ടാകുന്നു. അൾട്ഹെ മേഴ്സ് ഇന്നറിയപ്പെടുന്നത് ടൈപ്പ് -3 പ്രമേഹമെന്നാണ്.

പ്രമേഹവും അതിന്റെ മരുന്നുകളും കാരണം വൃക്കകൾ കേടുവ രുന്നു. കരളിൽ സിറോസിസ് പിടിപെടുന്നു.

അന്തരീക്ഷമലിനീകരണം, വിഷകരമായ ഭക്ഷണങ്ങൾ, മരു ന്നുകൾ, റേഡിയേഷൻ തുടങ്ങിയവ കാരണം ശരീരകോശങ്ങളിലെ ഊർജനിർമാണശാലകളായ മൈറ്റോ കോൺടിയകൾക്ക് കേടുപാട് സംഭവിക്കുകയും അവയ്ക്ക് ഓക്സിജൻ സ്വീകരിക്കാൻ സാധിക്കാ തെ വരുകയും ചെയ്യുന്നു.

ഇങ്ങനെയാണ് കാൻസർ കോശങ്ങൾ ജനിക്കുന്നത്. ഓക്സിജൻ സ്വീകരിക്കാത്ത അവസ്ഥയിൽ അവ ഗ്ലൂക്കോസിനെ പുളിപ്പിച്ച് (Fer

പ്രമേഹം വരുന്ന വഴി | 21 mentation) ഊർജമുണ്ടാക്കുന്നു. റിയാക്ടീവ് ഓക്സിജൻ സ്പിഷീസ് (Reactive Oxygen Species-ROS) ഈ പ്രവൃത്തിയിൽ കുറയുന്നതുകാര ണം കോശങ്ങളുടെ സ്വാഭാവികമായ നാശം കുറയുകയും കാൻസർ കോശങ്ങൾ ക്രമാതീതമായി വളരുകയും ചെയ്യുന്നു. ചുരുക്കത്തിൽ കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് വളമാവുന്നത് രക്തത്തിലെ ഗ്ലൂക്കോസാണ്. രക്തത്തിൽ ഗ്ലൂക്കോസ് അങ്ങേയറ്റം കുറയ്ക്കുകയും പകരം കോശങ്ങൾക്ക് കൊഴുപ്പിനെ ഊർജമാക്കാനുള്ള സാഹചര്യമു ണ്ടാക്കുകയും ചെയ്താൽ കാൻസറിനെ ഇല്ലാതാക്കാൻ സാധിക്കും. കൊഴുപ്പിൽനിന്നു ലഭിക്കുന്ന ഊർജ കണികകളായ കീറ്റോണിനെ ആരോഗ്യമുള്ള സാധാരണ ശരീരകോശങ്ങൾക്ക് ഇന്ധനമാക്കാൻ സാധിക്കും. എന്നാൽ കാൻസർ കോശങ്ങൾക്ക് അത് സാധ്യമല്ല. ഇ താണ് കാൻസർ ഇല്ലാതാവാൻ കാരണം.

ചുരുക്കത്തിൽ നമ്മുടെ ഭക്ഷണത്തിലെ അമിതമായ അന്നജത്തി ന്റെ അളവാണ് മേൽപ്പറഞ്ഞ എല്ലാ മെറ്റാബോളിക് രോഗങ്ങളുടെയും അടിസ്ഥാന കാരണം. രക്തത്തിൽ ഇൻസുലിൻ ക്രമാതീതമായി വർ ധിക്കാൻ കാരണം ഭക്ഷണത്തിൽ അന്നജം കൂടുന്നതാണെന്ന് നമുക്ക് അറിയാവുന്നതാണല്ലോ.

അപ്പോൾ ഈ രോഗങ്ങളുടെ അടിസ്ഥാന കാരണക്കാരനായ അന്നജത്തെ ഭക്ഷണത്തിൽ നിന്ന് പരമാവധി ഒഴിവാക്കലാണ് ചികി ത്സയുടെ ശരിയായ ദിശ. പ്രത്യേകിച്ചും ശുദ്ധീകരിച്ച അന്നജങ്ങളായ പഞ്ചസാര, മൈദ തുടങ്ങിയവ പൂർണമായി വർജിക്കണം. അതല്ലാത്ത അന്നജങ്ങളും ഒഴിവാക്കണം. പകരം ശുദ്ധമായ, പ്രകൃതിദത്തമായ കൊഴുപ്പും അൽപ്പസ്വൽപ്പം മാംസ്യവും കഴിക്കണം. ജീവകങ്ങളും നാരുകളുമടങ്ങിയ പച്ചക്കറികളും ഇലക്കറികളും കഴിക്കണം.

യാതൊരു വിധ മരുന്നുകളും ശസ്ത്രക്രിയകളുമില്ലാതെ മേൽപ്പ റഞ്ഞ എല്ലാ രോഗങ്ങളെയും നമുക്കു സുഖപ്പെടുത്താൻ സാധിക്കും. മരുന്നുകൾക്കും ശസ്ത്രക്രിയകൾക്കും ഇക്കാര്യത്തിൽ ഒന്നും ചെ യ്യാൻ സാധിക്കുന്നില്ല എന്നത് ഓരോ രോഗിക്കും അനുഭവത്തിൽ നിന്ന് അറിവുള്ളതാണ്.

ഇവിടെയാണ് മരുന്നുകമ്പനികളുടെയും ഭക്ഷണക്കമ്പനികളു ടെയും എതിർപ്പിനുള്ള കാരണങ്ങൾ കിടക്കുന്നത്. - ആൻസൽകീസിൽ നിന്നു ലഭിച്ച വിവരങ്ങളല്ലാതെ ആഹാരക്രമീ കരണം സംബന്ധിച്ച് മറ്റ് അറിവുകളൊന്നും സാധാരണ മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇപ്പോഴും ഉൾപ്പെടുത്തിയിട്ടില്ല. സാമ്പദായിക വിദ്യാഭ്യാസത്തിനു പുറമെ ഇത്തരം കാര്യങ്ങൾ പഠിക്കാൻ പലർക്കും സാധിക്കുന്നുമില്ല. ആദ്യം പറഞ്ഞ ഡോക്ടർമാരെപ്പോലുള്ളവരുടെ വെബ്സൈറ്റുകളും ലേഖനങ്ങളും തീർച്ചയായും ആരോഗ്യപരിപാ ലന രംഗത്തുള്ളവർ കാണേണ്ടതുണ്ട്. - സാധാരണ ജനങ്ങൾക്കും മേൽപ്പറഞ്ഞ രോഗങ്ങൾ കാരണം കഷ്ട പ്പെടുന്നവർക്കും ഈ പുസ്തകം വായിച്ചുകഴിയുന്നതോടെ ഒരു ആത്മ വിശ്വാസവും പ്രതീക്ഷയും ലഭ്യമാവുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കാൻ എനിക്കു പ്രാപ്തി നൽകിയ സർവശക്തനായ ദൈവത്തോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് സ ഹൃദയരായ മലയാളി സമൂഹത്തിന് ഞാനിതു സമർപ്പിക്കുന്നു.

എന്ന്

സ്നേഹപൂർവം എൻ.വി. ഹബീബുറഹ്മാൻ അരീക്കോട് പി.ഒ. Mob: 9447 150 038 Email: baqir1@gmail.com

അവതാരിക

അവതാരിക

പല മാരകരോഗങ്ങളും പ്രതിരോധിക്കാൻ മാത്രമല്ല പ്രത്യേക ഭക്ഷണ രീതികൾക്ക് ഊന്നൽ കൊടുത്ത് ഉപയോഗിച്ചാൽ സുഖപ്പെടുത്താൻ കഴിയുമെന്ന് ആധുനികശാസ്ത്രം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിന്റെ വിഷമകരമായ അവസ്ഥ, സാധാരണക്കാർ മാത്രമല്ല, ഇവയെ ചികിത്സിച്ചു ഭേദപ്പെടുത്താൻ ശ്രമിക്കുന്ന ഡോക്ടർമാർ പോലും ഈ കാര്യങ്ങളെപ്പറ്റി വേണ്ടത്ര ശ്രദ്ധാലുക്കളല്ല എന്നതാണ്.
നമ്മ ശാസ്ത്രം പഠിപ്പിക്കുന്നത്, പ്രമേഹം ടെപ്പ് -2 ഒരിക്കൽ പിടി പെട്ടാൽ അത് ജീവിതകാലം മുഴുവൻ തുടരുമെന്നും പാൻക്രിയാസിലെ - ബീറ്റാസെൽസ് (ഈ കോശങ്ങളാണ് നമ്മുടെ ദേഹത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നത്) ക്രമേണ നശിക്കുന്നതുകൊണ്ട് അസുഖം കൂടിക്കൊണ്ടിരിക്കുമെന്നുമാണ്. -- എന്നാൽ ടൈപ്പ് 2 പ്രമേഹരോഗികളിൽ ബാരിയാട്ടിക് സർജറി ചെയ്തപ്പോൾ മിക്കവരിലും കുറച്ചു ദിവസങ്ങൾക്കുള്ളിൽ രക്തത്തി ലെ പഞ്ചസാരയുടെ അളവ് സാധാരണ സ്ഥിതി പ്രാപിക്കുന്നതായി കാ ണുന്നുണ്ട്. ശാസ്ത്രം ഇതുവരെ പഠിപ്പിച്ചുകൊണ്ടിരുന്ന വിശ്വാസത്ത ഇത് ചോദ്യം ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര കുറയാനുണ്ടായ കാര - ണം സർജറിയല്ല മറിച്ച്, അതുമൂലം ഭക്ഷണം കുറഞ്ഞതാണ്.
ബാരിയാട്ടിക് സർജറിയിലൂടെ ആമാശയത്തിന്റെ വലുപ്പം കുറയ്ക്ക കയാണ് ചെയ്യുന്നത്. ഈ ഓപറേഷൻ ചെയ്തവർക്ക് ഭക്ഷണം വള രെ കുറച്ചേ കഴിക്കാൻ സാധിക്കൂ. മരുന്നുകൊണ്ടും സ്വയം നിയന്ത്രണം കൊണ്ടും ഭക്ഷണം കുറയ്ക്കാൻ സാധിക്കാതെ, അമിതവണ്ണം വരുന്ന വർക്കാണ് ഈ ഓപറേഷൻ ചെയ്യുന്നത്. അതിനുശേഷം വളരെ കുറച്ചു ഭക്ഷണമേ ഇവർക്ക് കഴിക്കാൻ പറ്റു.
അടുത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്ന പല പ്രസിദ്ധീകരണ ങ്ങളും ടൈപ്പ് 2 പ്രമേഹം, ഭക്ഷണരീതിയും ജീവിതശൈലിയും വേണ്ടത ക്രമീകരിച്ചാൽ പാടെ സുഖപ്പെടുത്താൻ കഴിയുമെന്ന വാദം ഉന്നയിക്കുന്നുണ്ട്.
ഈ രോഗം പിടിപെട്ട മിക്കവരും അവരുടെ ഭക്ഷണക്രമത്തിലോ, ജീ വിതശൈലിയിലോ പ്രധാന മാറ്റങ്ങൾ വരുത്താൻ ഒരുക്കമല്ല. എന്നാൽ സ്വ ന്തം ആരോഗ്യം എത്ര ബുദ്ധിമുട്ടിയും കാത്തുസൂക്ഷിക്കാൻ ഒരുക്കമുള്ള ഒരു വിഭാഗമുണ്ട്. അവരെ പിന്തുണക്കാൻ ഒരുക്കമുള്ള ഡോക്ടർമാരുടെ സഹായംകൊണ്ട് അവരുടെ പ്രമേഹം സുഖപ്പെടുത്താൻ സാധ്യമാണ ന്നാണ് പുതിയ വാദം.
സാധാരണയായി പ്രമേഹ ചികിത്സകൊണ്ട് ഡോക്ടർമാരും രോഗി കളും ഉന്നംവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരി ക്കുകയാണ്. ഇതിനായി ഒരു മരുന്ന്, അത് പോരാതെ വരുമ്പോൾ വേറെ - ഒന്ന്, പിന്നെയും മറ്റൊന്ന് കഴിച്ചു വരുന്നു. ഈ മരുന്നുകളൊന്നും പോ രാതെ വരുമ്പോൾ ഇൻസുലിൻ ഇൻജക്ഷൻ തുടങ്ങുന്നു. ഇൻസുലിനും ചെറിയ അളവിൽ തുടങ്ങി പിന്നീട് ഡോസ് കൂട്ടി വരുന്നു. ഇതിനിടയ്ക്ക് പ്രമേഹം കാരണം ഹൃദയം, വൃക്കകൾ, രക്തധമനികൾ, കണ്ണ് മുതലായവ തകരാറിലാവുന്നു. ഇവയെല്ലാം പ്രമേഹത്തിന്റെ കുഴപ്പങ്ങളായി ഡോക്ടർ മാരും രോഗികളും ഉൾക്കൊള്ളുകയും ചെയ്യുന്നു.
എന്നാൽ പുതിയ വിശ്വാസ പ്രകാരം തുടക്കത്തിൽ തന്നെ ഭക്ഷണ രീതികൾകൊണ്ട് പ്രമേഹത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് സി ദ്ധാന്തിക്കുന്നത്. ഈ സിദ്ധാന്തത്തിൽ പല ചോദ്യങ്ങൾക്കും ഉത്തരം കാണണം.
വളരെക്കാലമായി ടെപ്പ്-2 (പ്രമേഹമുള്ളവർക്ക് തിരിച്ചുവരവ് സാധ്യമാണോ? റിപോർട്ട് ചെയ്ത് അധിക കേസുകളും ഹസ്വകാലമാ യി പ്രമേഹമുള്ളവരാണ്. എന്നാൽ ചിരകാലമായി അനുഭവിക്കുന്നവരും ഈ ഭക്ഷണരീതിയും ബാരിയോട്ടിക് സർജറിയും അവലംബിച്ച് ഈ അസുഖത്തിൽ നിന്ന് സുഖം പ്രാപിക്കാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ സുഖം പ്രാപിച്ചാൽ ഇത് തിരിച്ചു വരുമോ എന്ന ചോദ്യമുണ്ട്. എന്നാൽ ശരീരഭാരം വർധിക്കാതെ സൂക്ഷിക്കുകയും ഭക്ഷണക്രമം പാലിക്കുകയും ചെയ്താൽ തിരിച്ചുവരവ് പ്രതിരോധിക്കാമെന്നാണ് അവരുടെ പക്ഷം.
എഞ്ചിനീയർ ഹബീബ് ഈ പഠനവുമായി എന്നെ സമീപിച്ചപ്പോൾ അദ്ദേഹം ഈ വിഷയത്തെപ്പറ്റി പഠിച്ച് ഒരുക്കിയ ഈ സമാഹാരം എന്നെ കാണിച്ചു. മാസങ്ങൾക്കു മുമ്പ് വളരെ പ്രധാനപ്പെട്ട ജോലിയിൽ നിന്ന് വിരമിച്ച് തീരെ സമയം കളയാതെ തന്റെ ശ്രദ്ധയും സമയവും തനിക്കും മറ്റുള്ളവർക്കും ഉപയോഗപ്രദമായ ഇത്തരമൊരു ഉദ്യമത്തിലേക്ക് തിരിച്ചുവിട്ടത് ശ്ലാഘനീയം തന്നെ. ഡോക്ടറായി 40 കൊല്ലത്തിലേറെ പല രാജ്യങ്ങളിലും പ്രവർത്തിച്ച എന്റെ ഈ വിഷയത്തിലുള്ള തിരിച്ചറിവ് പരിമിതമാണ്. കാരണം എന്നെപ്പോലെ മിക്ക ഡോക്ടർമാരും തങ്ങൾ
കൈകാര്യം ചെയ്യുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്.
- പ്രമേഹം ലോകത്തെവിടെയും വളരെയധികം പേർ അനുഭവിച്ചു വ രുന്ന മാരകമായ അസുഖമാണ്. മനുഷ്യർ കൂടുതൽ സുഖിയരും ഭക്ഷണ പ്രിയരും ആവുന്നതിനനുസരിച്ച് ഈ അസുഖത്തിന്റെ പരിധിയും വ്യാ പിയും അതിനാലുണ്ടാവുന്ന ബുദ്ധിമുട്ടും കൂടും. പ്രമേഹം നമ്മുടെ രക്തത്തിൽ പഞ്ചസാര പരിധിയിൽ അധികമുള്ള അവസ്ഥയാണെന്നും, ഗുളികൾകൊണ്ടോ ഇൻസുലിൻ ഇൻജക്ഷൻ കൊണ്ടോ ചികിത്സിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചാൽ മതിയെന്നുമാണ് മിക്ക വരുടേയും ധാരണ. ഇതു തന്നെയാണ് സാധാരണ ഡോക്ടർമാരും ഉന്നം വയ്ക്കുന്നത്. പ്രമേഹം ഹൃദയ സ്തംഭനം, കണ്ണിൽ തിമിരം, വൃക്കരോഗം, പക്ഷാഘാതം മുതലായ മാരക പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് ഇന്ന് മിക്കവർക്കും അറിയാം.
എന്നാൽ ഇതിന് ഒരു വലിയ മറുവശമുണ്ടെന്നാണ് ചില ശാസ്ത്ര ജ്ഞൻമാർ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്. ഈ മാരകരോഗം വരാതെ - പ്രതിരോധിക്കാൻ സാധിക്കുമെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, പിടിപെട്ടവരുടെ പ്രമേഹം തന്നെ ഭക്ഷണക്രമം കൊണ്ടും ജീ വിതശൈലിയിൽ മാറ്റം വരുത്തിയും പാടെ സുഖപ്പെടുത്താൻ സാധിക്കു മെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. -- ഈ വിഷയത്തിൽ ഹബീബ് കാര്യമായ പഠനം നടത്തിയതായി ഞാൻ മനസ്സിലാക്കുന്നു. ഇതിനെ പറ്റി ഞാൻ കുറെയൊക്കെ ബോധവ തിയായിരുന്നെങ്കിലും ഇതിലേക്ക് എന്റെ പ്രത്യേക ശ്രദ്ധ ചെലുത്താനും അതിനെപറ്റി കുറച്ചുകൂടി പഠനം നടത്താനും ഇതെന്നെ പരിപ്പിച്ചി ട്ടുണ്ട്. അദ്ദേഹം കുറേ കാലമായി ഒരു പ്രമേഹരോഗിയാണ്. അതിന്നായി വലിയ അളവിൽ മരുന്നു കഴിച്ചിരുന്നു. എന്നാൽ ഭക്ഷണക്രമം കൊണ്ട് പഞ്ചസാരയുടെ അളവ് ആദ്യത്തേതിന്റെ പകുതിയിൽ കൊണ്ടുവരാനും ആദ്യം കഴിച്ചുകൊണ്ടിരുന്ന മരുന്നിന്റെ അളവ് സാരമായി കുറയ്ക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. റിവേഴ്സൽ ഓഫ് ഡയബ റ്റിസ്(പ്രമേഹത്തിൽ നിന്ന് പാടെ മുക്തി തേടുക) ആണ് ലക്ഷ്യമിട്ടിരി ക്കുന്നത്. അത് സാധ്യമാകട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു. ഇങ്ങനെയുള്ള തീരുമാനം സ്വന്തമെടുത്ത് ഒരു ഡോക്ടറുടെ മേൽനോട്ടം ഇല്ലാതെ ചികിത്സിക്കുന്നത് ചിലപ്പോൾ അപകടത്തിലേക്ക് വഴിതെളിക്കും. ഡോ. ജേസൻ ഫംഗ് മേൽ പ്രസ്താവിച്ച വിഷയങ്ങളെപ്പറ്റി വളരെ പഠിച്ചും ഗവേഷണങ്ങൾ ചെയ്തും പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാ - ത്രമല്ല, Intensive Dietary Managemet എന്ന വെബ്സൈറ്റിലൂടെ വിവരങ്ങൾ
കൈമാറുന്നുമുണ്ട്. കൂടാതെ ഈ വിഷയത്തിൽ പഠനം നടത്തിയ ചില പേരുകേട്ട ശാസ്ത്രജ്ഞന്മാർ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ഈ പുസ് തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പുസ്തകത്തിൽ അർബുദരോഗങ്ങൾ ഭക്ഷണക്രമീകരണം കൊ ണ്ട് സുഖപ്പെടുത്താൻ സാധിക്കുമെന്നു പ്രതിപാദിക്കുന്നു. എന്നാൽ മെ ഡിക്കൽ ഫീൽഡിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ആർ.സി.ടി. (Randomised Control Trial) ചെയ്ത് തെളിയിച്ചാൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. ചില നിരൂപണങ്ങളും ഇതിന്നു സഹായകമാകും. ഭക്ഷണ ക്രമീകരണവും അർബുദ പ്രതിരോധവും എന്ന വിഷയത്തെപറ്റി കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. മേൽ പറഞ്ഞ വിഷയങ്ങളെപ്പറ്റി വളരെയധികം ഗവേഷണ ങ്ങളും പഠനങ്ങളും നടന്നു കൊണ്ടിരിക്കുന്നു. ഇവ പല മാരകരോഗങ്ങ ളുടെ ചികിത്സയിലും ഭാവിയിൽ സാരമായ ഗുണഫലങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
ഡോ. ഹഫ്സത്ത് കാദർകുട്ടി, കോഴിക്കോട്
- MBBS, FRCOG (London)
(ഡോ. ഹഫ്സത്ത് കാദർകുട്ടി ഇന്ത്യയിലും യു.കെ., അബുദാബി തുടങ്ങിയ രാജ്യങ്ങളിലുമായി 40 കൊല്ലം സർക്കാർ സർവീസിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. -പ്രസാ:)

Monday, February 26, 2018

Saturday, February 24, 2018

LCHF ഡയറ്റ് മിനിമം അറിവുകൾ


വെളിച്ചെണ്ണ, ബട്ടർ, നെയ്യ്, ഒലീവെണ്ണ, ബീഫ് ,മട്ടൻ, മത്സ്യം മുട്ട, നട്ട്സ്, പച്ചക്കറി എന്നിവ കഴിക്കണം

വാഴപ്പഴം, മാങ്ങ, ചക്ക തുടങ്ങിയ മധുരമുള്ള എല്ലാ പഴങ്ങളും ഒഴിവാക്കുക.
ബട്ടർഫ്രൂട്ട്, സ്ട്രോബറി തുടങ്ങിയവ കഴിക്കാം.
പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കാം.

എല്ലാ വിധ ധാന്യങ്ങളും കിഴങ്ങുകളും മധുര മുള്ള പഴങ്ങളും പഞ്ചസാരയും ഇവ ഉപയോഗിച്ചുള്ള എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കണം. പലഹാരങ്ങൾ, ബേക്കറി, ചോറ്, ചപ്പാത്തി തുടങ്ങി എല്ലാം.

ഭക്ഷണത്തിന്റെ അളവ് പരമാവധി കുറക്കുക, ഭക്ഷണങ്ങൾ തമ്മിലുളള ഇടവേള പരമാവധി വർധിപ്പിക്കുക, അന്നജങ്ങൾ ഏകദേശം പൂർണമായി വർജിക്കുക
=============
ഒരു ചെറിയ മെനു:point_down:🏻
-----------------
പ്രാതൽ: ബട്ടർ ചേർത്ത കോഫി .നട്ട്സ്, ഓംലറ്റ്, ബുൾസ് eye

ഉച്ചക്ക് .. ബീഫ് / മട്ടൻ / മീൻ പൊരിച്ചതും ഒലീവൊയിൽ ഒഴിച്ച സലാഡും

വൈകുന്നേരം.. കട്ടൻ ചായ / കോഫി മധുരമില്ലാത്തത്, നട്ട്സ്

രാത്രി ... ഇറച്ചി/മീൻ / മുട്ട പൊരിച്ചതും സലാഡും
=============

കൂടുതൽ അറിയാൻ ഈ വീഡിയോകൾ കാണുക.