
അധ്യായം-2
പ്രമേഹവും ഇൻസുലിൻ റസിസ്റ്റൻസും
(ഡോ. ജേസൻ ഫംഗ്)
എന്താണ് ഇൻസുലിൻ റസിസ്റ്റൻസ്? ഇൻസുലിന്റെ കാര്യക്ഷമ താ കുറവെന്ന് പരിഭാഷപ്പെടുത്താം.
രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് ഊർജാവ ശ്യത്തിനായി എത്തിക്കുകയെന്നതാണ് ഇൻസുലിന്റെ ഒരു പ്രധാന ജോലി. ഇൻസുലിൻ സാധാരണ അളവിലോ കൂടുതലായോ രക്ത ത്തിൽ ഉണ്ടായിരിക്കെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അസാധാരണമായി ഉയർന്നുനിൽക്കുന്ന അവസ്ഥയെയാണ്...